ഞാൻ പലപ്പോഴും നമ്മുടെ നാടുകളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ആമ്പുലൻസ് ഡ്രൈവർമാർ അമിത വേഗതയിൽ പോയി റോഡിലുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ് അലഷ്യമായ് ചീറിപ്പായുന്നത് കാണാറുണ്ട്. ഇവിടെ ഗൾഫിൽ എത്ര സുരക്ഷ മുൻകരുതലോടെയാണ് ആബുലൻസിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. നല്ല ബോധവൽക്കരണം നാട്ടിലെ ആമ്പുലൻസ് ഡ്രൈവർമാർക്ക് കൊടുത്താൽ ഒരു പരിധിവരെ കാൽ നടക്കാരും മറ്റു വാഹനങ്ങളും ഇത്തരം ആബുലൻസ് കാരുടെ അപകടത്തിൽ നിന്നും രക്ഷപ്പെടും. MVD യും Police കൂടായ്മകൾ ഇതിന് വേണ്ടി പ്രവർത്തിച്ചാൽ നന്നായിരുന്നു.