അങ്ങേപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം ആരാധന അങ്ങേയ്ക്കാരാധന എന്നേശുവെ അങ്ങേയ്ക്കാരാധന (2) എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ നിൻ വചനത്താൽ എന്നെ കഴുകേണമെ നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ;- നിൻ വഴികളിൽ ഞാൻ നടക്കുവാനായ് വഴി കാട്ടിയായ് എന്നെ നയിക്കേണമെ വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-