Pastor, ഞാൻ വല്ലാത്ത ഒരു ധർമ സങ്കടത്തിലാണ്. ജീവിതം ഒരു നിമിഷം പോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ജോലി ഇല്ല. വരുമാനമാർഗം ഒന്നും ഇല്ലാതെ ഓരോ ദിവസവും നീറി നീറി ജീവിക്കുന്നു. എനിക്ക് വീടിന്റെ പെയിന്റിംഗ് ജോലികൾ അറിയാം. പക്ഷെ ജോലി കിട്ടുന്നില്ല. ഞാൻ ഒരു മെഡിസിൻ whole sale ഷോപ്പിൽ billing, supply, delivery and packing ജോലികൾ ചെയ്തു വരുമ്പോൾ എന്റെ തലച്ചോറിൽ ഒരു മുഴ കണ്ടെത്തുകയും tvm ശ്രീചിത്രയിൽ സർജറി നടത്തുകയും ചെയ്തു. റസ്റ്റ് കഴിഞ്ഞു ജോലിക്ക് ചെന്നപ്പോൾ ആ മുതലാളി എനിക്ക് പകരം വേറെ ആളിനെ എടുത്തു. എനിക്ക് ഇനി ആശ്രയം എന്റെ കർത്താവ് മാത്രം. Please pray for me. Anyway give me a help to forward my life