Тёмный

| അടുക്കള കൃഷി | അർക്ക വെർട്ടിക്കൽ ഗാർഡൻ | അപേക്ഷിക്കേണ്ട അവസാന തീയതി 1st മാർച്ച് 2022 | സബ്സിഡി | 

CHLOROPHYLL (Malayalam)
Подписаться 1,1 тыс.
Просмотров 473
50% 1

#agriculture #farming
പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.സി.എ.ആർ. - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ കേരള കൃഷിവകുപ്പ് - സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തിരം മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ നഗരപരിധിയിലുള്ള സ്ഥലങ്ങളിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു.
ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന 4 അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, ഐ.ഐ.എച്ച്.ആർ-ന്റെ 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി, ബീൻസ് എന്നീ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാവുന്നതാണ്.
2021-22 മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരായ ഗുണഭോക്താക്കൾക്കായി 330 യൂണിറ്റുകൾ 75% ധനസഹായത്തോടുകൂടി നൽകുന്നു.
ഗുണഭോക്താവ് പാലിക്കേണ്ട പദ്ധതി നിബന്ധനകൾ
ഗുണഭോക്താക്കൾ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരായിരിക്കണം.
അപേക്ഷകൾ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനിൽ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലായിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.
അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചർ, പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി അല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ പാടില്ല.
നിർദ്ദിഷ്ട ഇടവേളകളിലെ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെ പദ്ധതി നിർവ്വഹണ പരിശോധനകളുമായി ഗുണഭോക്താക്കൾ പൂർണ്ണമായും സഹകരിക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ, ഗുണഭോക്തൃവിഹിതമായ 5835/- രൂപ (ആകെ വിലയുടെ 25%) മുൻകൂറായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയിൽ അടയ്ക്കേണ്ടതാണ്.
ഗുണഭോക്തൃവിഹിതം സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതിന്റെ മുൻഗണനാ ക്രമത്തിലായിരിക്കും അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചറിനായുള്ള ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്നത്. ഇത് പ്രകാരം മൂന്ന് സ്ലോട്ടുകളായി തിരിച്ചായിരിക്കും സ്ട്രക്ച്ചർ വിതരണത്തിന് തയ്യാറാക്കുക.
അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചർ ഇൻസ്റ്റാൾ ചെയ്യുവാനായി കൊണ്ടുവരുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവ് നിർബന്ധമായും സ്ഥലത്തുണ്ടായിരിക്കണം.
***********************************************
👉Apply through through this link
serviceonline....
👉How to apply
• SHM Kerala || ARKA Ver...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Banana Fiber Extractor
1:19
Просмотров 29 тыс.
Cucumber & Cherry Tomatoes
0:26
Просмотров 170