ബിനു വിന്റെ ഏറ്റവും മനോഹരമായ വരികൾ. .ഒരു ക്രിസ്തു ഭക്തൻ എങ്ങനെ ആയിരിക്കേണം എന്ന് വരച്ചു കാണിക്കുന്നു. ..ഞാൻ അങ്ങയെ പോലെ ആയിരിക്കണം എന്നുള്ള ഒരു ആഹ്വാനം കേൾവിക്കാരിൽ ധ്വനിപ്പിക്കുന്നുണ്ട്. ..എല്ലാവർക്കും ആശംസകൾ ❤️❤️❤️
Excellent in every aspect. ദൈവാത്മ പ്രേരിതമായ വരികൾ, ശ്രുതിമധുരമായ ഈണം, കുട്ടിയച്ഛൻ Bro. ന്റെ അതിമനോഹരമായ ആലാപനം. ( വരികളുടെ സത്ത ഉൾക്കൊണ്ട് പാടുന്ന ഇതുപോലൊരു ആത്മീയ ഗായകൻ മലയാളത്തിൽ ഇല്ലെന്നു അഭിമാനപൂർവം, അദ്ദേഹത്തെ കുറിച്ച് പറയട്ടെ. നല്ലൊരു ആത്മീയ വ്യക്തിത്വം. He is Great❤️❤️🌹)
മനസ്സിൽ തട്ടി പാടുവാനുതകുന്ന ഏറെ ഹൃദ്യമായ വരികൾ.... ക്രിസ്തുവിന്റെ മനസ്സ്, മനോഭാവം വരച്ചുകാട്ടി.. അങ്ങയെ പോലെ ഞാനായിടേണം...എന്ന ആഗ്രഹം അർത്ഥത്തിനൊത്ത വളരെ ഇമ്പമായ ആലാപനം. അങ്ങ്, അങ്ങയേ .. പ്രയോഗങ്ങൾ കർത്താവിനോടുള്ള ആദരവ് കൂടുതൽ തോന്നുവാൻ മനസ്സിനെ ഒരുക്കുന്നു. ഈ ഗാനം അനേകർക്ക് അനുഗ്രഹമാകും. അഭിനന്ദനങ്ങൾ. (Joy John K Kwt)
പഴിയും ദുഷിയും കണ്ണീരും കഷ്ടതയും കൊണ്ട് നിറഞ്ഞ ക്രൈസ്തവ ഗാനങ്ങൾക്കിടയിൽ ക്രിസ്തുനാഥന്റെ ഭാവം ഏറ്റുവാങ്ങി താദാത്മ്യപ്പെടാൻ ആഗ്രഹിക്കുന്ന ഭക്തന്റെ വരികൾ. അതിനു ചേരുന്ന സംഗീതവും, പശ്ചാത്തല സംഗീതവും,കുട്ടിയച്ചൻ എന്ന മഹാ ഗായകന്റെ ആലാപനവുമായപ്പോൾ അതി മനോഹരം. ഈ ഗാനം അനേകരെ ക്രിസ്തുവിന്റെ ഭാവത്തിലേക്കു നയിക്കുവാൻ കാരണമാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ 💥💐💐💐💐
മനുഷ്യർ തങ്ങളുടെ ജീവിതത്തിൽ തീരുമാനിക്കുവാനും, ചെയ്യുവാനും മടിക്കുന്ന ഈഗോ സംബന്ധമായ കാര്യങ്ങൾ ക്രിസ്തുവിനോടുള്ള അനുസരണത്തിൽ ഞാൻ ചെയ്തു കൊള്ളാം എന്ന ആത്മ സമർപ്പണ ത്തിന്റെ അപൂർവ വരികൾ 👍👍👍. വളരെ ഹൃദ്യമായ സംഗീതം 👏👏👏. അതിമനോഹരമായ ആലാപനം. ഈ ഗാനത്തിന് ദീർഘായുസ് ഉണ്ടാവട്ടെ 👍👍🙏🙏🙏🙏
ശ്രുതി മനോഹരമായ ഒരു ഗാനം, നല്ല വരികൾ, അനുയോജ്യമായ മ്യൂസിക്, ആലാപനം no words.... സൈമൺ ചേട്ടന്റെ മ്യൂസിക് B G M..... Superb.. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌❤️❤️🥰🥰