തോട്ടം, ക്വാറി മേഖലയിൽ വരുന്നവരാണ് ഇത്തരം സ്ഥലങ്ങളിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അവരുടെ സാമ്പത്തിക പരാധീനതകളാണ് അവരുടെ ജീവൻ പണയം വെച്ച് ഇത്തരം സ്ഥലങ്ങളിൽ അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. വയനാട്ടിലെ പല ഭാഗങ്ങളിലും എസ്റ്റേറ്റുകളും ക്വാറികളും ഉണ്ടെന്നറിയാം. എന്നാലും മുണ്ടെകൈ, ചൂരൽ മല ഭാഗങ്ങളിൽ താമസിക്കാൻ വിധിക്കപ്പെട്ട തോട്ടം തൊഴിലാളികളുടെ കഥ പറയാൻ documentary ശൈലിയിൽ വീഡിയോ ചെയ്തു കൂടെ. അവരിൽ പലരുടേയും ജീവിത പശ്ചാത്തല ചരിത്രം എന്തായിരുന്നു ? അവർ ഏത് സാഹചര്യത്തിലേണ് തോട്ടം മേഖലയിലേക്ക് വന്നത് എന്നതാെക്കെ ? അറിയാൻ പലർക്കും താൽപര്യം ഉണ്ടാവും. ടീ വി ചാനലുകാർ അഞ്ചാറ് ദിവസത്തെ വാർത്തയ്ക്കും ചർച്ചക്കും വേണ്ടി നൽകുന്ന വിവരണങ്ങൾ മാത്രം ലോകം അറിഞ്ഞാൽ പോരാ. വയനാട്ടുകാർക്ക് വേണ്ടി വയനാട്ടുകാർ ഒരുക്കിയ അത്തരം യാഥാർത്ഥ കാഴ്ചകളാണ് ലോകം കാണേണ്ടത്.