ഇല പൊഴിയും കാലങ്ങൾക്കപ്പുറം
തളിരണിയും കാലമുണ്ടതോർക്കണം
കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
പുഞ്ചിരിയുണ്ടെന്നതും - ഓർക്കണം.
പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
(ഇല പൊഴിയും...)
കൈപ്പാർന്ന വേദനകൾക്കപ്പുറം
മധുരത്തിൻ സൗഖ്യ മുണ്ടതോർക്കണം 2
മാനത്തെ കാർമേഘമപ്പുറം
സൂര്യ പ്രഭ യുണ്ടെന്നോർക്കണം
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
(ഇല പൊഴിയും...)
ഇരുളാർന്ന രാവുകൾക്കുമപ്പുറം
പുലരിതൻ ശോഭ യുണ്ടതോർക്കണം 2
കലി തുള്ളും തിരമാലക്കപ്പുറം
ശാന്തി നൽകും യേശുവുണ്ടതോർക്കണം
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
ഇലപൊഴിയും full
ഇലപൊഴിയും
കടപ്പാട്:
ജോമോൻ P തോമസ്
mob:9656254294
29 окт 2024