ഉണർവിൻ വരം ലഭിപ്പാൻ ഞങ്ങൾ വരുന്നൂ തിരുസവിധേ നാഥാ, നിൻ്റെ വൻകൃപകൾ ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ ദേശമെല്ലാം ഉണർന്നീടുവാൻ യേശുവിനെ ഉയർത്തീടുവാൻ ആശിഷമാരി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ (ഉണർവിൻ വരം .......) തിരുവചനം ഘോഷിക്കുവാൻ തിരുനന്മകൾ സാക്ഷിക്കുവാൻ ശാശ്വത ശാന്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ (ഉണർവിൻ വരം .......) തിരുനാമം പാടിടുവാൻ തിരുവചനം ധ്യാനിക്കുവാൻ ഉണർവ്വിൻ ശക്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ (ഉണർവിൻ വരം .......) രോഷമെല്ലാം വെടിഞ്ഞീടുവാൻ സ്നേഹത്തിൽ ജീവിക്കുവാൻ യേശുവിൻ ശക്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ (ഉണർവിൻ വരം .......)