Тёмный
No video :(

കഥ | നിശ്ചയശേഷം | സ്വാമി അധ്യാത്മാനന്ദ | വായന | തുളസിദാസ്‌ പരമേശ്വരൻ | 

Thulasidas Parameswaran
Подписаться 5 тыс.
Просмотров 1,1 тыс.
50% 1

പറയാനുള്ള കാര്യങ്ങൾ എഴുതാൻ നിശ്ചയിച്ചു .എഴുതുമ്പോൾ അതിനൊരു പശ്ചാത്തലം ,ഭാവനാസാമർഥ്യം പോലെ കണ്ടെത്തി സന്നിവേശിപ്പിച്ചു .സോദ്ദേശ്യം നടത്തിയ രചനകൾ കഥയെന്ന് വിശേഷിപ്പിക്കപ്പെട്ടതിൽ കൃതാർഥതയുണ്ട് .
പ്രേമാദരപൂർവം
സ്വാമി അധ്യാത്മാനന്ദ

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@adhyathmanandaswami5339
@adhyathmanandaswami5339 3 года назад
ഹരിഃ ഓം പ്രിയ തുളസീദാസ് പരമേശ്വരൻ, അങ്ങയുടെ കഥാ വായന-നിശ്ചയ ശേഷം, കേട്ടാസ്വദിച്ചു. കഥാസാരം ശ്രോതാക്കളുടെ മനസ്സിലേക്ക് സമർത്ഥമായി സന്നിവേശിപ്പിക്കും പ്രകാരം ഹൃദ്യമായി. ശബ്ദഗാംഭീര്യവും, ശബ്ദക്രമീകരണവും ഉത്തമം. (AlR ലെ കഥാ വായനകൾ പോലെ ആധികാരികമായി അനുഭവപ്പെട്ടു.) നിശ്ചയ ശേഷം പ്രതിശ്രുത വരൻ തനിനിറം പുറത്തെടുക്കുന്നതിൻ്റെ ചിത്രീകരണം കഥയിലുണ്ട്. കഥാനായികയ്ക്ക് അത് സമ്മാനിക്കുന്ന സമ്മർദ്ദം സ്വാഭാവികമാണ്. ഈ ഘട്ടത്തിൽ പെൺകുട്ടികൾ മറിച്ചാലോചിക്കാൻ പൊതുവെ ധൈര്യം കാണിക്കാറില്ല. ക്രമേണ കാര്യങ്ങൾ നേരയാക്കിയെടുക്കാമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിച്ച് നിശ്ചയത്തിനു വഴങ്ങും. പിന്നീട് വരച്ച വരകളിലൂടെ ചരിക്കാൻ നിർബന്ധിതയാവുമ്പോൾ അത് കുടുംബ ജീവിതഭദ്രതയ്ക്കായി ചെയ്യുന്ന വിട്ടുവീഴ്ചയും, ത്യാഗവുമായി ഗണിച്ച് ഒതുങ്ങും. ഈ 'taken things for granted' നിലപാട് എത്ര ഭയാനകമാണ്. ( വളരെ ചുരുക്കം ചിലർ കാര്യങ്ങൾ ആസൂത്രണം മുന്നേറി, കുടുംബ ജീവിതത്തിലെ കല്ലുകടികൾ ഒഴിവാക്കുന്ന കാര്യത്തിൽ വിജയം വരിച്ചേക്കാം. അവരുടെ ജീവിതങ്ങൾ ആഘോഷിക്കാൻ നിശ്ചയിക്കപ്പെട്ടവയാണ്.) 'ഉത്തമകുടുംബ ജീവിതം' എന്നത് അക്ഷരാർത്ഥത്തിൽ ഭാവനയിലേ സാദ്ധ്യമാവൂ എന്നത് വസ്തുതയാവാം. എന്നാൽ ഒരു നിലവാരം മുന്നിൽവെച്ച് സ്വന്തം കുടുംബത്തെ അവിടേക്ക് ആവോളം ഉയർത്താൻ ഭാവനാത്മകമായും പ്രായോഗികമായും ഉത്സാഹിക്കാമല്ലോ. ഇതു സംഭവിക്കട്ടെ. കുടുംബഭദ്രത ഉറപ്പാക്കുന്നേടത്ത് സ്ത്രീയോ പുരുഷനോ ഒരു തരത്തിലും തഴയപ്പെട്ടുകൂടാ... താന്താങ്ങളുടെ ഇടങ്ങൾ (തൻ്റേടം) ഉറപ്പാക്കപ്പെടണം. ഏതു പക്ഷം അവഗണിക്കപ്പെട്ടാലും നഷ്ടം സമൂഹത്തിനാണ്. പരസ്പര പോരാട്ടത്തിൻ്റെ സമരഭൂമികയായി കുടുംബ ജീവിതം പരിണമിക്കുമ്പോൾ ആരു ജയിച്ചാലും പരാജയപ്പെടുന്നത് കുടുംബമാണ്. സമരസ സമീപനത്തിൻ്റെ, പ്രേമാദരവിൻ്റെ ആഘോഷത്തിൽ പരാജിതരില്ലാത്ത ഉഭയവിജയം (Win - win celebration) ഉറപ്പാക്കപ്പെടുന്നു. കാലിക പ്രസക്തിയുള്ള പ്രമേയമായി തോന്നുന്നെങ്കിൽ സമാജത്തിൽ ചർച്ചകൾ വ്യാപകമാക്കാനും നമുക്ക് ഉത്സാഹിക്കാം. ശ്രീ തുളസീദാസ് പരമേശ്വരൻ മാഷുടെ കഥാവായനകൾ ഇനിയും വിജയകരമായി പുരോഗമിക്കട്ടെ. ആസ്വാകവൃന്ദത്തിന് ഏറെ പ്രയോജനം പകരട്ടെ. ഹൃദയംഗമമായ അഭിനന്ദനങ്ങൾ, ശുഭാശംസകൾ പ്രേമാദരപൂർവ്വം സ്വാമി അധ്യാത്മാനന്ദ + 9745788100 [ To order the copies Online, from Mathrubhumi publications:- buybooks.mathrubhumi.com/product/vidyasmrithilayam/ ]
@radhadevidevarajan3472
@radhadevidevarajan3472 3 года назад
ഹരി : ഓം സംപൂജ്യ സ്വാമിജി...വളരെ ശരി ... കാലിക പ്രസക്തി ഉള്ള കഥ പോലെത്തന്നെ കാലികപ്രസക്തി ഉള്ള message... ഇത് പോലത്തെ അത്യുജ്ജ്വല സന്ദേശങ്ങൾ പലരിലും എത്തട്ടെ... വിസ്മയമാർ ഉണ്ടാവാതിരിക്കട്ടെ... പ്രണാമം ഗുരുനാഥാ... 🙏🙏🙏🙏🙏
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
അങ്ങയുടെ അഭിപ്രായം കഥകൾ വായിക്കാനുള്ള പ്രേരണ എനിക്ക് നൽകുന്നു .എന്റെ ചാനലിന് ഒരു വലിയ അംഗീകാരമായി ഇതിനെ ഞാൻ കാണുന്നു .സന്തോഷവും ഒപ്പം നന്ദിയും .
@chithracs5085
@chithracs5085 3 года назад
👍
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@shahinaashraf5909
@shahinaashraf5909 Год назад
നേരിട്ട്‌ വായിക്കുന്നതിനേക്കാൾ നന്നായി ഉള്ളിലേക്കിറങ്ങുന്നു. 👌
@ramadasan584
@ramadasan584 3 года назад
ഹരി ഓം തുളസീദാസ് ജി- അങ്ങയുടെ അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. സ്വാമിജിയുടെ കഥ ഇത്ര ഭംഗിയായി അവതരിപ്പിച്ചത്. ഇനിയും തുടരട്ടെ -
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@theertha3531
@theertha3531 3 года назад
നല്ല കഥ 👌👌👌👌
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@radhadevidevarajan3472
@radhadevidevarajan3472 3 года назад
ഹരി : ഓം തുളസിദാസ് ജി... സംപൂജ്യ ഗുരുനാഥന്റെ കഥാസമാഹാരത്തിലെ ഓരോ കഥയും ഒന്നിനൊന്ന് ഗംഭീരം തന്നെ... വായനക്കാരെ ഒക്കെ കഥയുള്ളവരാക്കുന്ന അതിസുന്ദര സന്ദേശങ്ങൾ... അവയിൽ ഈ കഥക്ക് എത്ര കാലിക പ്രസക്തി ഉണ്ട്... വിസ്മയ എന്ന പെൺകുട്ടിയുടെ ആത്മഹത്യ... അത് ഉണ്ടാക്കിയ കോളിളക്കം... ഈ സമയത്ത് പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും എന്ന തലക്കെട്ടോടെ അങ്ങ് ഈ കഥ തന്നെ തിരഞ്ഞെടുത്തത് മനോഹരം... സംഗീതവും ശബ്ദവും ഒക്കെ പ്രശംസനീയം... ഗുരുനാഥന്റെ വിദ്യാസ്മൃതിലയം ഒരുപാടൊരുപാട് ജീവിതങ്ങളെ ഇനിയും സ്പർശിക്കാൻ ഇത് പോലത്തെ ആത്മാർത്ഥമായ പരിശ്രമങ്ങൾ തുടരുക തന്നെ വേണം... പ്രണാമം... 🙏🙏🙏🙏🙏
@sobhanavm7715
@sobhanavm7715 3 года назад
നല്ല കഥയാണ്. ഞാനും വായിച്ചിരുന്നു.. സ്വാമിജിയുടെ ഓരോ കഥയിലെയും സന്ദേശങ്ങൾ ഇന്നത്തെ കാലത്തു വളരേ പ്രസക്തി ഉണ്ട്‌. ആശംസകൾ 🙏🙏
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thanks
@anuanoosanuanoos5909
@anuanoosanuanoos5909 3 года назад
🙏🙏👌
@kaleshps1515
@kaleshps1515 3 года назад
👌ഇന്നിന്റെ കഥ 👍
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@lalithasreekumartdpa
@lalithasreekumartdpa 3 года назад
അതി മനോഹരം
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@nishap1180
@nishap1180 3 года назад
🙏👍
@sunilaraja5778
@sunilaraja5778 3 года назад
വിവാഹ ജീവിത യാഗശാല... 👍 നല്ല പ്രയോഗം. ആ യാഗശാലയിൽ യജ്ഞ പതിയോ പത്നിയോ അല്ല ബലിമൃഗമാകേണ്ടത്, സങ്കുചിത സ്വാർത്ഥ താത്പര്യങ്ങളാണ്. അന്നിലയിൽ വിവാഹ യജ്ഞത്തിൽ യജമാനനും യജമാന പത്നിക്കും തുല്യ സ്ഥാനമാണ്. പരസ്പരപ്രണയത്തിൽ അഗ്നി കടഞ്ഞെടുക്കാൻ, വരും തലമുറക്കായി സംരക്ഷിക്കാൻ പ്രതിബദ്ധരാകേണ്ടവർ. ഞാനിൽ നിന്ന് ഞങ്ങളിലേക്കും ഞങ്ങളിൽ നിന്ന് നമ്മളിലേക്കും വളർന്ന് പ്രപഞ്ചത്തെയാകെ ഉൾക്കൊണ്ട് സ്വതന്ത്രരാകേണ്ടവർ. കഥാഗതിയും പുരുഷപക്ഷ സമീപന രീതിയും വാക്കുകളും സ്വാമിമാരെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവും സ്വയം തീരുമാനമെടുക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടിയെക്കുറിച്ച് നാട്ടുകാർ പറയാൻ സാധ്യതയുള്ള വാക്കുകളും എല്ലാമെല്ലാം കിറുകൃത്യം. പെൺകുട്ടികൾക്ക് വിട്ടുവീഴാത്ത തീരുമാനം എടുക്കാൻ സാധിക്കട്ടെ. കഥാകൃത്തിനും അവതാരകനും അഭിനന്ദനങ്ങൾ. ❤️❤️❤️
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
നല്ല വിലയിരുത്തൽ
@ambilisudheer7078
@ambilisudheer7078 3 года назад
കഥ കേട്ടു. വിദ്യാ സ്മ്യതിലയത്തിലെ എല്ലാ കഥകളും ജീവിത ഗന്ധിയാണ്. സമാഹാരത്തിലെ ശക്തമായ ഒരു കഥയാണ് നിശ്ചയശേഷം . വിവാഹമെന്നത് അടിമത്തത്തിലേക്കുള്ള യാത്രയുടെ ആരംഭമല്ല മറിച്ച് സ്വാതന്ത്യത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ വഴിത്തിരിവാണ്. അത് പെൺകുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്. ഈയൊരു കാഴ്ചപ്പാട് ശക്തമായി കഥയിൽ പൂജ്യ സ്വാമിജി സന്നിവേശിപ്പിച്ചിട്ടുണ്ട്. കഥ ഭംഗിയായി ശ്രീ തുളസിധരൻ സാർ വായിച്ചു. അഭിനന്ദനങ്ങൾ.... സ്വാമിജിയ്ക്ക് പ്രണാമം.
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
നന്ദി
@asokkumarb262
@asokkumarb262 3 года назад
നല്ല കഥാ കഥനം. ശബ്ദത്തിൻ്റെ വ്യതിയാനങ്ങൾ വളരെ നന്നായി. പശ്ചാത്തല സംഗീതം അധികമാകാതെ ആവശ്യത്തിന് ഉപയോഗിച്ചതും നന്നായി. കാലിക പ്രസക്തി ഈ കഥയുടെ ആഴം കൂട്ടുന്നു. ആശംസകൾ. മഞ്ജുഷ
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thank you sir
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thank you sir
@sushamau1705
@sushamau1705 3 года назад
വളരെ കാലിക പ്രാധാന്യമുള്ള കഥയുടെ ഗംഭീരമായ അവതരണം. ഈ കഥ ഇങ്ങനെ വായിച്ചു കേൾക്കുമ്പോൾ പല പെൺകുട്ടികൾക്കും തോന്നുന്നുണ്ടാവാം എനിക്കും അന്ന് ഈ ധൈര്യം ഉണ്ടായിരുന്നെങ്കിൽ എന്ന് !സ്വാമിജിയുടെ "നിശ്ചയ ശേഷം " എന്ന ഈ കഥ അത്രത്തോളം ജീവിത ഗന്ധിയാണ്. പ്രണാമം സ്വാമി ജി.അഭിനന്ദനങ്ങൾ തുളസിദാസ് ജി.
@ambilisudheer7078
@ambilisudheer7078 3 года назад
വിദ്യാ സ്മൃതിലയം ഓൺലൈനായി ലഭിക്കാൻ buybooks.mathrubhumi.com/product/vidyasmrithilayam/
@sindhusubash326
@sindhusubash326 3 года назад
നല്ല അവതരണ ശൈലി
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@razeenans1453
@razeenans1453 3 года назад
കൊള്ളാം നന്നായിട്ടുണ്ട് സർ.... ഇനിയും ഇതു പോലെ ചെയ്യാൻ കഴിയട്ടേ .... എന്നു പ്രതീക്ഷിക്കുന്നു..... Keep going sir....
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
വളരെ സന്തോഷം
@anusreesudev9231
@anusreesudev9231 3 года назад
ഹരി ഓം.. 🙏🏻 വായിച്ച് അറിഞ്ഞാസ്വദിച്ച കാലിക പ്രസക്തിയുള്ള ഈ കഥ, മനോഹരമായി കഥനം ചെയ്തതിന് നന്ദി 🙏🏻 ഗംഭീര അവതരണം.... വളരെ സന്തോഷം തുളസിദാസ് ജി... പ്രണാമം സ്വാമിജി... 🙏🏻
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
വളരെ സന്തോഷം
@radhadinachandran7070
@radhadinachandran7070 3 года назад
കാലിക പ്രസക്തി ഉള്ള കഥ മനോഹരമായി വായിച്ചു. എല്ലാ ആശംസകളും...
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@prashobha2370
@prashobha2370 3 года назад
Wonderful...
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
ഏറെ സന്തോഷം
@leelasudevan9739
@leelasudevan9739 3 года назад
പരസ്പര വിശ്വാസവും സഹകരണവും ആത്മാർത്ഥതയും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ നല്ല ഒരു കുടുംബ ജീവിതം നന്നായി കൊണ്ടുപോകാൻ പറ്റൂ
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
സത്യം
Далее
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн
Средневековый киборг
00:39
Просмотров 518 тыс.
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн