ജനിച്ചു വളർന്ന വീടും നാടും പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് തീർത്തും അപരിചിതമായ മറ്റൊരു വീട്ടിലേയ്ക്ക് തനിയെ പോകുന്ന ഒരു പെൺകുട്ടി കരയും. ആ കരച്ചിൽ ചിരിയാക്കി മാറ്റുന്നിടത്താണ് ഒരു പുരുഷന്റെ വിജയം. കവി ഭാഗ്യവതി ആണ്. ഇത്രയും നല്ലൊരു ഭർത്താവിനേയും അമ്മയേയും ലഭിച്ചല്ലോ. ബിജുവും ഭാഗ്യവാൻ തന്നെ. ഇങ്ങനെ നിഷ്കളങ്കയായ , സ്നേഹ നിധിയായ ഒരു പെൺകുട്ടിയെ ഭാര്യയായി ലഭിച്ചല്ലോ. സുദീർഘ സന്തുഷ്ട ദാമ്പത്യം നേരുന്നു🤩😍🥰
ഞാൻ കരഞ്ഞില്ല. എനിക്ക് ചിരി ആയിരുന്നു. ആരോ ചോദിച്ചു കരയുന്നില്ലെ എന്ന് അത് കേട്ട് ഒന്ന് കൂടെ ചിരിച്ചു. ആചിരി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു 25 വർഷമായി😀😀
ബ്രോ നിങ്ങളുടെ ഈ നിഷ്കളങ്കമായ സംസാരത്തിന് തന്നെ വേണം ഒരു ലൈക്ക്. 👍 തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഗോഡ് ബ്ലെസ് യു ബ്രോ ആൻഡ് സിസ്റ്റർ.
നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമായത് എന്താണെന്നു വച്ചാൽ ബിജുവേട്ടൻ കവിത യുടെ നാട്ടിലെ ആചാരങ്ങളെ റെസ്പെക്ട് ചെയ്തുകൊണ്ട് സംസാരിച്ചതാണ് . കവിതയുടെ കൈയ്യിലെ കുപ്പിവള കണ്ടപ്പോൾ എനിക്കും എന്റെ നാട്ടിലെ കല്യാണവും ആചാരങ്ങൾ എല്ലാം മനസ്സിൽ വന്നു . ഞാൻ കാസറഗോഡ് ആണ് .അവിടെ കേരളം & കർണാടക മിക്സഡ് ട്രഡിഷൻ ആണ് എല്ലാത്തിനും ....ഞാൻ കല്യാണത്തിന് കുപ്പിവള ഇട്ടാണ് അണിഞ്ഞൊരുങ്ങിയത് ..പക്ഷെ ഇവിടെ കണ്ണൂരെത്തിയപ്പോൽ ഞങ്ങൾ കുപ്പിവളയിടില്ല ...എന്നൊക്കെ പറഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നിട്ടുണ്ട് .നമുക്ക് നമ്മുടെ രീതിയിൽ അല്ലെ പറ്റുള്ളൂ ....ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ...2016 ഞാൻ എന്റെ കല്യാണം ഓർത്തുപോയി .
നിഷ്കളങ്കരായ അമ്മ മകന് മകള് ഇതില് കൂടുതൽ എന്തു വേണം. ഇതാണു യാഥാർത്ഥ ജീവിതം. എന്നും നന്മകള് മാത്രം ഉണ്ടാവട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. LOVE U ALL.
എനിക്ക് ഒരുപാട് സന്തോഷമായി.... എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു, പിന്നെ കവി കരഞ്ഞപ്പോൾ തമാശക്ക് പോലും കളിയാക്കാതെ അതിന്റെ വിഷമം പറഞ്ഞു, അതാണ് എനിക്ക് ഒരുപാട് ഇഷ്ടമായത്.... നിങ്ങൾ രണ്ടാളും പരസ്പരം ഭാഗ്യം ചെയ്തവരാണ്... അതാണ് ഇങ്ങൾനെയുള്ള ഒരു പരസ്പര ബഹുമാനവും, മനസിലാക്കാനും പറ്റുന്നത്... ജീവിത അവസാനംവരെ ഈ സന്തോഷവും ഒരുമയും ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു....👍🏻❤️
കവി നീ ഭാഗ്യമുള്ള പെണ്ണാണ്, ഇങ്ങനെ കുട്ടികളോട് പെരുമാറുന്ന പോലെ സ്വഭാവമുള്ള ഭർത്താവിനെ നിനക്ക് കിട്ടി, ഭർത്താവിന്റെ സ്നേഹം ഇങ്ങനെ ഉള്ളതാണെങ്കിൽ നിങ്ങളുടെ ജീവിതവും സന്തോഷമാവും, ഭാര്യയോട് ഇങ്ങനെ സംസാരിക്കുന്ന ആളെ ഞാൻ ആദ്യായിട്ടാ കാണുന്നെ ❤️
I loved seeing your wedding video. Though I didn't understand the language but it was beautiful. I am a great fan of your family. I love seeing the short reels. Wish you the best.
Hi cute couple. God bless you and your family. I watch your reels especially your son very expressive. In this video your dad crying na sister, it’s so emotional when he is crying. 😢
ചേട്ടാ... ഈ വീഡിയോക്ക് music ആണെങ്കിൽ.. പെട്ടെന്നു അടിച്ചു അടിച്ചു വീഡിയോ കണ്ടു തീർത്തേനെ... പക്ഷെ ങ്ങളെ സംസാരം ഉണ്ടെല്ലോ അത് ഞങ്ങളെ ഈ വീഡിയോ skipp ചെയ്യാതെ മുഴുവൻ കണ്ടു... പൊളി.. രണ്ടുപേരും 🤩🤩🤩
എന്റെ പെങ്ങളേ നിന്റെ കല്യാണ നിമിഷങ്ങൾ കണ്ടതിൽ സന്തോഷം . രണ്ട് ദിവസം മുൻപാണ് ആദ്യമായി നിന്റെ കുഞ്ഞ് വീഡിയോ കാണുന്നത് .ഇത്ര പെട്ടെന്ന് ഹൃദയത്തിൽ ചേക്കേറുമെന്ന് കരുതിയില്ല. എടോ അളിയാ സുഖമാണോ ?
ഇഷ്ടമായി ട്ടോ കല്യാണവീഡിയോ, രസമായിട്ടുണ്ട് 👍ആ സന്തോഷവും സ്നേഹവും കുടുംബത്തിൽ, ജീവിതത്തിലുടനീളം ഉണ്ടാവട്ടെ എന്ന് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 🙌
അഞ്ചു വർഷത്തിനു മുന്നെ കന്നഡക്കാരി കണ്ണൂരിലെത്തി. 42 വർഷം മുന്നെ കണ്ണൂരുകാരി കർണ്ണാടകത്തിലെത്തി. അതായത് എന്റെ അമ്മ . ഇപ്പോ ഒക്കെ കുടകിൽ പോയി വരുക എന്നത് വലിയ സംഭവം ഒന്നുമല്ല. ഞങ്ങളുടെ ചെറുപ്പകാലങ്ങളിൽ വലിയ സംഭവം ആയിരുന്നു. രാവിലെ 7 മണിക്ക് ശ്രീ കണ്ഡാപുരത്തു നിന്നും KSRTC ക്ക് കേറും. വീരാജ്പേട്ടവരെ ഇടയ്ക്ക് മാക്കൂട്ടത്തിൽ ഒരു ഓലമേഞ്ഞ ഹോട്ടലിനുമുന്നിൽ നിർത്തും അവിടെ നിന്നും ആയിരിക്കും ഉച്ച ഭക്ഷണം. എന്തായാലും വൈകിട്ടോടെയേ അവിടെ എത്തു. ഇന്ന് ഒരു ദിവസം കൊണ്ട് അവിടെ പോയി തിരിച്ചു വരുന്നു.
കാത്തിരുന്നു കണ്ടു 👍👍 ബിജുവിന് ബുൾഗൻ താടി നന്നായിട്ടുണ്ട്.. അമ്മ അഞ്ചു കൊല്ലം കൊണ്ട് വല്ലാതെ ക്ഷീണിച്ചു.. എന്തായാലും സൂപ്പർ.. പാർട്ടി വീഡിയോ undob( നാട്ടിലെ )❤
Very nice..God Bless you all. Although I couldn't understand your language..i enjoyed your wedding vlog till end😂❤😊🎉 Her parents brothers so touching to see them emotional at the end.. Happy to see Biju mom also so sweet..little baby grown now.❤ Stay Blessed ❤
നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ പഴയകാല ഓർമ്മകൾ ഒക്കെ വരുന്നു നല്ല സൂപ്പർ വീഡിയോ ഇപ്പോഴത്തെ ആഡംബരങ്ങളും ആർഭാടങ്ങളും ഇല്ലാത്ത ഒതുങ്ങി ഒരു കല്യാണ വീഡിയോ സൂപ്പർ
Ningal randaalum superb aan tooo.... randalem orupaad ishtapettu, yutubil colourful videos mathre kanarullu, exactly yu both are colourful... yur life is colourful.... from calicut...
കല്യാണം വീഡിയോ ഇഷ്ട്ടപെട്ടു. കുടകിലെ രീതികൾ അറിയാൻ പറ്റി. നിങ്ങളുടെ കമന്ററി നന്നായിരുന്നു. കവി അന്ന് കരഞ്ഞെങ്കിലും, പിന്നീട്ടിങ്ങോട്ടു സങ്കടപെടേണ്ടി വന്നിട്ടുണ്ടാകില്ലന്നാണ് നിങ്ങളുടെ കുടുംബത്തിലെ സ്നേഹം കാണുമ്പോൾ തോന്നുന്നത് 👍👍👍❤
സൂപ്പർ ആയിട്ടുണ്ട് ട്ടോ.. കവി ഇപ്പഴാട്ടോ കൂടുതൽ സുന്ദരി ആയത് 😘😘😘😘.. രണ്ടുപേരും സൂപ്പറാട്ടോ.. പിന്നേ കവിക്കു എത്ര ചേട്ടന്മാരാ.. എന്റെ കല്യാണത്തെ കുറിച്ചോർക്കുമ്പോൾ സങ്കടം വരും.. ബ്യൂട്ടീഷ്യൻ ആകെ കുളമാക്കി എന്നെ.. ആൽബം കാണുമ്പോൾ വല്ലാത്ത വിങ്ങലാ മനസ്സിൽ.. 😪😪😪.. പിന്നെയില്ലേ കവി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു.. ചേട്ടൻമാരിൽ മണിയേട്ടനോടാണോ കൂടുതൽ ഇഷ്ടം.