സൂപ്പർ കഥ പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ശ്യാം സോണിയ ഇല്ലാത്തതിന്റെ ഗുണം കഥയിൽ കാണാനുണ്ട് അവർ കുറച്ച് ഓവറാണ് ഇനി വന്നാലും പൊടിയ്ക്ക് കുറയ്ക്കാം
അവരുടെ കഥ തന്നെ ആണ് ബ്രോ.. ഈ ഗ്രൂപ്പിൽ ടോപ് നിൽക്കുന്നത്... അവർ വേണം കഥയിൽ എന്ന് പറയുന്നവർ ആണ് കൂടുതൽ... കഥ കേൾക്കുന്നവരിൽ കാൽ ഭാഗം പ്രേഷകർ പറഞ്ഞാൽ ഞാൻ അവരുടെ കഥ എഴുതില്ല... അല്ലാതെ ഒന്നോ രണ്ടോ പേർക്ക് വേണ്ടി ഞാൻ അവരുടെ കഥ ഒഴിവാക്കില്ല
@@unnikrishnanvarappetty9795 സുഹൃത്തെ ആരുടെ കഥയായാലും കഥ നല്ലതാണെങ്കിലും അതിലെ കഥാപാത്രങ്ങൾ അവരുടെ പെരുമാറ്റം ഒരു പരിധി വരെ ആളുകൾ ഇഷ്ടപ്പെടും പക്ഷെ ഒരു ഇൻവെസ്റ്റിഗേഷൻ ലവലിലേയ്ക്ക് വരുമ്പോൾ ബോറാണ് നിങ്ങളുടെ ചാനലിലെ തന്നെ അലക്സി ബെഞ്ചമിൻ തെരേസ എല്ലാം കുറച്ച് കൂടി സീരിയസ് ഉള്ള രീതിയിൽ ആണ് അവതരണം കഥകൾ എല്ലാം ഞാൻ കേൾക്കാറുണ്ട് എല്ലാം നല്ലതാണ് സ്വൽപം ഡയലോഗുകൾ ( ശ്യാം സോണിയ ) ഒന്ന് കൂടി ബെറ്ററാക്കിയാൽ സൂപ്പറാവും ഇത് തമാശ കളിയും ചിരിയും കൂടുതൽ ആണ് എല്ലാക്കഥയും കേട്ടതിൽ എന്റെ അഭിപ്രായമാണ്
Bro കഥ നന്നായിരുന്നു. ഇന്നലെ കേട്ടു തുടങ്ങി രാത്രി ആയപ്പോ ചെറിയ ഒരു ഭയം 😆😆😆😆. അത് പതിവില്ലാത്തത് ആണ്. എങ്കിലും അവിടെ വെച്ചു നിറുത്തി. രാവിലെ ആണ് കംപ്ലീറ്റ് ചെയ്തത്. ഒരു ചെറിയ സംശയം. ഞാൻ കേട്ട കുഴപ്പമാണോ മനസ്സിലാക്കിയ കുഴപ്പമാണോന്നും അറിയില്ല. കൃഷ്ണപ്രിയയുടെ അമ്മ സുധാമണി ആണോ അതോ രാധാമണി? ഈ രാധാമണി അല്ലേ രാജീവ് ദാസന്റെ ഭാര്യ? പക്ഷെ അവസാനത്തിൽ പറയുന്നുണ്ട് കൃഷ്ണപ്രിയ ആണെന്നും അതിലെ മകൾ ആണ് ദിയ എന്നും. അപ്പോൾ പ്രകാശനും രാജീവനും ഏതാണ്ട് ഒരേ പ്രായക്കാർ അല്ലെ. പ്രകാശൻ കൃഷ്ണ പ്രിയയെ സ്നേഹിച്ചിരുന്നത് one സൈഡ് ആണോ? കൃഷ്ണപ്രിയക്ക് രാജീവനെ ആയിരുന്നോ ഇഷ്ടം? അതോ അയാൾ ചതിച്ചത് ആണോ? സുധാമണിയും കൃഷ്ണപ്രിയയും എങ്ങനെ ഈ നാട്ടിൽ എത്തി?