Тёмный
No video :(

ചൂട്ടുപടയണി മദ്ധ്യകേരളത്തിലെ അപൂർവമായ ചടങ്ങ് നടക്കുന്ന ഏക ക്ഷേത്രം പോണാട് കാവ്| PALAKKARAN VLOGS 

palakkaran vlogs
Подписаться 1,8 тыс.
Просмотров 346
50% 1

#choottupadayani #palakkaran #pala #ponadu
.
.
.
.
ചൂട്ടുപടയണി (2015 മാര്‍ച്ച്‌ 23 മീനഭരണി നാളില്‍)
കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ കാണുന്ന വഴിപാടാണ് ചൂട്ടുപടയണി. ദേവിയുടെ പിറന്നാള്‍ ദിവസമായ മീനമാസത്തിലെ ഭരണി നാളില്‍ ദേവീപ്രസാദത്തിനായി അമ്മയുടെ തിരുമുമ്പിലെ ഏറ്റവും പ്രധാന വഴിപാടായി ചൂട്ടുപടയണി സമര്‍പ്പിക്കുന്നു. പടയണിയുടെ ആവിര്‍ഭാവത്തെപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ദാരിക വധത്തിനായി അത്യുഗ്രകോപത്തോടെ അവതാരമെടുത്ത ഭദ്രകാളി അസുരനിഗ്രഹത്തിനു ശേഷവും കോപമടങ്ങാതെ ഉറഞ്ഞുതുള്ളുന്നു. ദേവിയുടെ കോപമടക്കുന്നതിനായി ദേവീ ദേവന്മാരും ഭക്തജനങ്ങളും പല വഴിപാടുകളും നടത്തുന്നതില്‍ ഒന്നായി ചൂട്ടുപടയണിയേപ്പറ്റി പറയുന്നു.
സര്വ്വസാധാരണയായി പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. പണ്ട് നാട്ടില്‍ ഒരു മഹാവ്യാധി പടര്‍ന്നു പിടിച്ചു. ദേവീകോപം മൂലമാണ് വ്യാധി പടര്‍ന്നു പിടിച്ചതെന്ന് മനസ്സിലാക്കി ഭക്തര്‍ അമ്മയെ ശരണം പ്രാപിക്കുന്നു. ശരണാഗതരായ ഭക്തര്‍ക്ക്‌ ‌ അമ്മ ദര്‍ശനം നല്‍കി പടയണി നടത്തുവാനും അവസാനം ആഴിയിലെ ഭസ്മം ദേഹമാസകലം പുരട്ടി വ്യാധിയില്‍ നിന്ന് രക്ഷ നേടുവാനും അനുഗ്രഹിക്കുന്നു.
അതിനായി മീനഭരണി നാളില്‍ ദീപാരാധനക്കു ശേഷം വഴിപാടിനായി വ്രതമെടുത്ത ഭക്തര്‍ മടലോട് കു‌ടി മെടഞ്ഞ ചൂട്ടുമായി ദേവിയുടെ തിരുനടക്കല്‍ ചെന്ന് പടയണിക്ക് അനുവാദം ചോദിക്കുന്നു. അപ്പോള്‍ മേല്ശാന്തി ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം ഭക്തരുടെ ചൂട്ടിലേക്കു പകരുന്നു. തുടര്‍ന്ന് പള്ളിനായാട്ടുവിളിയോടെ ക്ഷേത്രത്തിനു മൂന്നു പ്രദക്ഷിണം വച്ച് ദേവിക്കഭിമുഖമായി ആല്ച്ചുവട്ടില്‍ നിരന്നു നില്ക്കുന്നു. നായാട്ടുവിളിക്ക് ശേഷം കൂടിയാര്‍ത്തു “ആ തിത്തൈ” എന്ന താളത്തില്‍ കത്തിച്ച ചൂട്ടു തലയ്ക്കു മുകളിലൂടെ അടിക്കുന്നു. പടയണിയുടെ അവസാനം ആഴിക്കു ചുറ്റും താളത്തിലാടി ദേവിയുടെ കോപമടക്കാനുള്ള സ്തുതികള്‍ പാടുന്നു. അതിനു ശേഷം ആഴിയിലെ ഭസ്മം ചാര്‍ത്തി പിരിയുന്നു. പടയണിയില്‍ പങ്കെടുക്കാത്ത ഭക്തജനങ്ങളും ആഴിഭസ്മം പ്രസാദമായി ധരിക്കുന്നു.

Опубликовано:

 

21 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@princyjobin1495
@princyjobin1495 Год назад
💖💖💖
@palakkaranvlogs1309
@palakkaranvlogs1309 Год назад
Далее