. നല്ല ആശയമാണ്. അടുത്ത നടുമ്പോൾ മരങ്ങൾ ശോഷിച്ചു വളരും. കൂടാതെ ടാപ്പിങ്ങ് തുടങ്ങാനുള്ള വണ്ണം എത്താൻ വൈകും. ഞാൻ ഒരു റബ്ബർ കർഷകനാണ്. പ്രത്യേകീരി യിലാണ് റബ്ബർ തട്ടും ഉത്പാദനം കുക്കുന്നതും. അതിങ്ങനെയാണ്. രണ്ടര അടി നീളം വീതിതാ ഴ്ചയിൽ കുഴിയെടുത്തു( മരങ്ങൾ തിൽ 14 അടിയും ലൈനുകൾ തമ്മിൽ 18 അടിയും അകലത്തിൽ നേർവരയിൽ). കുഴികൾ മുക്കാൽ ഭാഗം മേൽ മണ്ണുമാത്രം തുത്തു മൂടി. കുഴികളിൽ മുളപ്പിച്ച ശക്തിയുള്ള റബർ ക്കുരു മൂന്നു വീതം ത്രി കോണാകൃതിയിൽ നട്ടു 6 മാസം കഴിഞ്ഞപ്പോൾ( പെൻസിൽ വണ്ണമെത്തിയപ്പോൾ) മൂന്നു തൈകളും തറനിരപ്പിൽ നിന്ന് 6 ഇഞ്ച് ഉയരത്തിൽ കൂട്ടി ഒട്ടിച്ചു. മുന്നാഴ്ച കൊണ്ട് 95 ശതമാനം കൈകളും നന്നായി യോജിച്ചു വീണ്ടും മുന്നു ആഴ്ച ആയപ്പോൾ ശക്തമായി വളരുന്ന തലപ്പു നാർത്തി മറ്റു രണ്ടു മുറിച്ചു മാറ്റി,,6 മാസങ്ങൽ ശേഷം414,105 ഇവ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിച്ചു. നാലും വർഷം തന്നെ 550 മരങ്ങളിൽ പകുതിയും ടാപ്പിങ്ങ് തുടങ്ങി. രണ്ടു വർഷം കൂടിക കഴിഞ്ഞപ്പോഴേക്കും മുഴുവൻ മരങ്ങളും ടാറിങ്ങിനു വണ്ണമെത്തി. ഇടവിളയായി ഞാലിപ്പൂവൻ വാഴയും പൈനാപ്പിളും കൃഷി ചെയ്തിരുന്നു. ഒരു തവണ വെച്ചവാഴയിൽ നിന്നു തന്നെ കന്നുകളിൽ ഒന്നു മാത്രം നിലനിർത്തി5 വർഷം വാഴക്കുല കിട്ടി. മറ്റു കന്നുകൾ പറയ്യു മുറ്റാതെ താഴ്ത്തി മുറിച്ച് രണ്ടുതുള്ളി മണ്ണെണ്ണ / ഡീസൽ ഒഴിച്ചു നശിപ്പിച്ചു കൊണ്ടിരുന്നു. വാഴക്ക് ഡ്രിപ്പ് ഇറിഗേഷനും പൈനാപ്പിളിന് ഹോസ് ഇറിഗേഷനും ഏർപ്പെടുത്തിയിരുന്നു. മൂന്നരയേ ക്കറിൽ 2 ലക്ഷം രൂപ അം സേചനം ഏർപ്പെടുത്താൻ ചിലവായി.സാധാരണ ടാപ്പിങ്ങ് രീതിക്കു പകരം നാലിലൊന്ന് പട്ടയാണ് ടാപ്പ് ചെയ്യുന്നത്. ഇതു കാരണം കുറഞ്ഞത്40 കൊല്ലം ടാപ്പു ചെയ്യാൻ കഴിയുമെന്നു കരുതുന്നു. മൂന്നു ദിവസത്തിൽ ഒരിക്കൽ 40 /50 ദിവസം കഴിയുമ്പോൾ ഉത്തേണ്ട കമരുന്ന് ഉപയോഗിക്കുണുണ്ട്. ഒന്നര ലിറ്റർ വരെ പാൽ കിട്ടുന്ന മരങ്ങളുണ്ടു്. വർഷം മുഴുവൻ റസ്റ്റ് ഇല്ലാതെ റെയിൽ ഗാർഡ് ചെ യ്തു 2012 മുതൽടാപ്പു ചെയ്യു അണ്ടും. ശക്തമായ മൂന്നു തായ് വേരുകൾ ഉള്ളതു കൊണ്ടും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നില്ല. ഇത്രയും കാലത്തിനിടക്ക് ശക്തമായ കാലവർഷക്കാറ്റിൽ രണ്ടു മരങ്ങൾ മാത്രമാണ് മേൽ ഭാഗത്തു വെച്ച് ഒടിഞ്ഞു പോയത്. ഇപ്പോൾ ഒന്നിടവിട്ട മരങ്ങൾക്കിടയിൽ കൊക്കോ നടാൻ ആലോചിക്കുന്നു. താല്പര്യമുള്ളവർക്ക് അനുകരിക്കാവുന്ന രീതിയാണ്. കൂടാതെക്കോട്ടത്തിൽ ഇന്നു വരെ രാസം പ്രയോഗം നടത്തിയിട്ടില്ല. കാലിവളം മാത്രം വളക്കുഴികളിൽ നൽകുന്നു കാലവർഷാരംഭത്തിൽ .D R C മഴക്കാലരത്താഴിച്ചു 35 നും 38 നും ഇടയിലാണ്. രാസവളം നൽകാത്തതു കൊണ്ടാവാം തോട്ടത്തിൽ നിറയെ മണ്ണിരകളുടെ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ട് കാട്ടുപന്നിശല്യം അല്പം കൂടുതലാണ്. പി.ബാലൻ; റിട്ട: ഫാം സൂപ്രണ്ടു, ആറളം ഫാം.P H 9447852329.
എന്നും ഇങ്ങനെ കരഞ്ഞു കരഞ്ഞു മൂക്കും ചീറ്റി നടന്നാൽ റബറിന് വില കൂട്ടി കിട്ടുമൊ. ഇല്ലേ ഇല്ല. അപ്പൊ പിന്നെ ഈ ദുരന്തത്തിൽ നിന്നും കാരകയാറാനുള്ള മാർഗ്ഗം അന്വേഷിക്കുകയാണ് ബുദ്ധി. പഞ്ചായത്തുതോറും സംഘടനകൾ രൂപപ്പെടുത്തുക. ഈ സംഘടനകൾ എല്ലാം ഒരു Mother സംഘടനയിൽ ചേർത്തു വയ്ക്കുക. ചിലവിനെ ആധാരമാക്കി ഉത്പന്നത്തിനു ന്യായമായ വില കിട്ടാൻ Bargain Capacity ആർജിക്കാൻ ശ്രമിക്കുക. റബർ stock ചെയ്ത് ആവശ്യത്തിനു ഉള്ളത് മാത്രം Market ൽ ഇറക്കുക. റബർ ഉല്പന്നത്തിലുള്ള ചെറിയ unit കൾ തുടങ്ങാനുള്ള സാധ്യത അന്വേഷിക്കുക. റബർ തോട്ടങ്ങളെ ബഹുമുഖ കൃഷിയിടമായി പരിവർത്തനപ്പെടുത്തിയെടുക്കുക. ഇതൊന്നുമല്ലാതെ വേറെ വഴിയില്ല. സർക്കാരുകളെ ആശ്രയിച്ചു നിന്നാൽ......?....എന്തു സർക്കാര്, ഏതു സർക്കാര്!
ഇടവിള കൃഷി ഒക്കുമോ ??? റബ്ബർ മരങ്ങൾ ആഞ്ഞിലി ഒഴിച്ച് മറ്റൊരു മരവും വളരാൻ അനുവദിക്കില്ല. വേരുകൾ പൊറ്റ കൂടി വളം വലിച്ചെടുക്കും. വാഴയുടെ മാണത്തിനകത്തും റബ്ബർ വേരുകൾ കയറും......