Тёмный

ജീവിതത്തിൽ പല തോൽവികളും നേരിടേണ്ടിവരും, പക്ഷേ ഒരിക്കലും നിങ്ങളെ തോൽപ്പിക്കാൻ അനുവദിക്കരുത്. 

God Of Dream Drive
Подписаться 19 тыс.
Просмотров 8 тыс.
50% 1

ജീവിക്കുന്നതിൻ്റെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്, മറിച്ച് വീഴുമ്പോഴെല്ലാം ഉയരുന്നതിലാണ്
ജീവിതത്തിൽ പല തോൽവികളും നേരിടേണ്ടിവരും, പക്ഷേ ഒരിക്കലും നിങ്ങളെ തോൽപ്പിക്കാൻ അനുവദിക്കരുത്
ദൈവം മനസ്സിലാണ് വസിക്കുന്നത്, മതത്തിലല്ല. മനസ്സ് പ്രാർത്ഥന നിർഭരം ആകുമ്പോൾ അവിടെ ഈശ്വരന്റെ സാന്നിധ്യമുണ്ടാവുന്നു. അത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈശ്വരന്റെ ശക്തി അനുഭവിച്ചറിയാൻ കഴിയുന്നു.
ഈശ്വരൻ എല്ലായിടത്തും ഉണ്ടെങ്കിലും പ്രാർത്ഥനയിലൂടെ ആവാഹിക്കുമ്പോൾ മാത്രമേ ആ മഹാശക്തിയുടെ സാന്നിധ്യം അവനവനിൽ തന്നെ അനുഭവിക്കാൻ കഴിയൂ. ആദ്യം അവനവനിൽ വസിക്കുന്ന ഈശ്വരനെ കാണണം. എങ്കിലേ മറ്റുള്ളവരിൽ വസിക്കുന്ന ഈശ്വരനെ കാണാൻ സാധിക്കൂ. അപ്പോൾ തന്നിലും മറ്റുള്ളവരിലും കാണുന്ന ശക്തി രണ്ടല്ല ഒന്നുതന്നെയാണെന്ന് എന്നു മനസ്സിലാവും.
ആകാശത്തു ഒരേയൊരു സൂര്യനെ ഉള്ളൂ ഭൂമിയിലെ സമുദ്രത്തിലും പുഴകളിലും കുളങ്ങളിലും കിണറുകളിലും എല്ലാം ഈ സൂര്യന്റെ പ്രതിബിംബങ്ങൾ കാണാം തളംകെട്ടി കിടക്കുന്ന മഴവെള്ളത്തിൽ പോലും നാം സൂര്യന്റെ പ്രതിബിംബം കാണുന്നു. ഉരുളി,ഭോണി, വാർപ്പ്,കുടം തുടങ്ങി വിവിധ ആകൃതിയിലുള്ള പാത്രങ്ങളിൽ വെള്ളം നിറച്ച് വെയിലത്ത് വെച്ച് നോക്കൂ അവയിലും കാണാൻ സൂര്യനെ പക്ഷേ സൂര്യൻ ഒന്നേയുള്ളൂ എന്ന് നമുക്കറിയാം.
നിങ്ങളുടെ സമയം പരിമിതമാണ്, അതിനാൽ മറ്റൊരാളുടെ ജീവിതം പാഴാക്കരുത്..!
സ്വഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും സുന്ദരനാകാത്തതാണ് മനുഷ്യരുടെ ഏറ്റവും വലിയ തെറ്റ്..!
നിത്യജപത്തിനായിട്ടെങ്കിലും കുട്ടിക്കാലത്ത് തന്നെ ചൊല്ലി ശീലിക്കേണ്ടതായ ചില നാമങ്ങൾ ഏതൊക്കെയെന്നു പറയാം.
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല ഓരോതവണവീഴുമ്പോഴും ഉയരുന്നതിലാണ് ജീവിക്കുന്നതിന്റെ ഏറ്റവുംവലിയ മഹത്വം.
ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം..!
നല്ലൊരു വ്യക്തിയാവുക,അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ട ആവശ്യമില്ല.!
ആധുനിക ലോകത്ത് കോടീശ്വരന്മാർ നിരവധി പേരുണ്ട് ഇവരിൽ പലരും തങ്ങളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി തടവറയിൽ കഴിച്ചുകൂട്ടുന്ന കാര്യം നമുക്കറിയാം.
അതിനാൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് നല്ല വാക്കും നല്ല പെരുമാറ്റവും ആകട്ടെ വാക്കുകൊണ്ട് പ്രവർത്തിക്കേണ്ട ആരെയും വേദനിപ്പിക്കാതിരിക്കാൻ അവരെ ശീലിപ്പിക്കുക. അതുതന്നെയാണ് ഏറ്റവും ഉദാത്തമായ ലക്ഷ്മിപൂജ.
രണ്ടാമതായി പ്രണമികണ്ടേത് വിദ്യാദേവതയായ സരസ്വതി ദേവിയേയാണ്. കരമദ്ധ്യേ സരസ്വതി എന്നു പറഞ്ഞാൽ ഉള്ളം കയ്യിൽ ഇരിക്കുന്നതൊന്നും നഷ്ടപ്പെടില്ലഎന്നു സാരം. 'വിദ്യാധനം സർവ്വധനാൽ പ്രധാനം'എന്നല്ലേ.? അറിവിനെക്കാൾ മികച്ചത് മറ്റൊരു സമ്പത്ത് ഇല്ല വിദ്യ നേടാൻ ബുദ്ധി വേണം ഓർമ്മശക്തി വേണം നേടിയ അറിവിനെ ഏകാഗ്രതയിലൂടെ മൗനം മനനത്തിലൂടെ തേച്ചു മിനുക്കിയാൽ അത് തങ്കത്തളിക പോലെ ശോഭിക്കും.
രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!
നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്.
#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
Далее
Как мы играем в игры 😂
00:20
Просмотров 545 тыс.