0:40 ദിവസവും എത്ര നേരം കുളിക്കണം ? 4:00 തല എത്ര ദിവസത്തില്‍ ഒരിക്കല്‍ കുളിക്കണം? എണ്ണ തേയ്ച്ചു കുളിക്കാമോ? 7:40 ചൂട് വെള്ളവും തണുത്ത വെള്ളവും മിക്സ് ചെയ്യാമോ? 12:44 തല തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്? 14:00 ബാത്ത് റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഡോക്ടറെ ദൈവം ...ദൈവത്തിന്റെ കയ്യൊപ്പ് പതിച്ചു വിട്ടവൻ തന്നെയാണ്. ഒരു വായിൽ നിമിഷനേരം കൊണ്ട് എത്രത്തോളം അറിവുകൾ ആണ്; ഒരൊറ്റ വായുവിൽ പറഞ്ഞു തരുന്നത്..... ദൈവം അനുഗ്രഹിക്കട്ടെ.❤️ ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ല... പറയാനുള്ളവ മാത്രം... ആരോഗ്യ രംഗത്തെ അതിപ്രഗത്ഭൻ......സമ്മതിക്കാതെ വയ്യ.... ❤️❤️❤️❤️❤️❤️❤️
നല്ല ഉപദേശം ഡോക്ടർ ! ബാത്ത്റൂമിൽ 4 ഭിത്തികളിലും മുന്നേ തന്നെ പ്രായമുള്ളവർക്ക് പിടിച്ച് നടക്കാൻ പറ്റിയ വിധം ടൗവ്വൽ റോഡ് മാതിരിയുള്ള 2 അടി നീളമുള്ള കൈപ്പിടികൾ ഫിറ്റ് ചെയ്യിച്ചിട്ടുണ്ട് ! ടൈൽ ഒട്ടിച്ച ഭിത്തിയായതു കാരണം ഇത് ഒഴിച്ചുകൂടാൻ പാടില്ലാത്ത സഹായികളാണ് !! കൂടാതെ ക്ലോസെറ്റിൽ ഇരുന്നിട്ട് മേലോട്ട് പിടിച്ചെഴുനേൽക്കാൻ പറ്റിയ കൈ പിടിയും ഫിറ്റ് ചെയ്തു സേഫാക്കിയിട്ടുണ്ട് !! നന്ദി ഡോക്ടർ !!
"കുളി" എന്ന ദിനചര്യയുടെ എല്ലാ ഘടകങ്ങളെയും ഉൾപ്പെടുത്തി ഒരു വിശാലമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരായിരം നന്ദി... 🙏 നാം വലിയ തുകകൾ ഫീസ് ആയി നൽകി consult ചെയ്യാറുള്ള ഒരു ഡോക്ടറും ഇതുവരെ പറഞ്ഞുതന്നിട്ടില്ലാത്ത വളരെ ഉപകാരപ്രദമായ അറിവുകൾ 👌👌👌
താങ്ക്യൂ സാർ സാർ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഇത്തരം അറിവുകൾ തന്ന സാറിന് ഒരുപാട് നന്ദി സാറിനും കുടുംബത്തിനും ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആയിരുന്നു അതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നെ സംബന്ധിച്ച് എനിക്ക് മനസ്സിലായി ഞാൻ ഞാൻ അതുപോലെയാണ് കൈകാര്യം ചെയ്യാറ് പ്രകൃതിയിലെ എങ്ങനെയാണ് കാഴ്ചപ്പാട് രീതിയിലാണ് നമ്മുടെ ആരോഗ്യവും നമ്മൾ ഞാൻ നോക്കുന്നത് താങ്ക്യൂ ഡോക്ടർ
ഇതിൽ 90 ശതമാനം ഞാൻ പലയിടങ്ങളിൽ നിന്നായി മനസ്സിലാക്കി ചെയ്യുന്നുണ്ട്. ഡോക്ടർ ഈ വീഡിയോ വളരെ നന്നായി ചെയ്തു. ഇനി വീട്ടിലുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ടതുള്ളൂ. വളരെയധികം നന്ദി
ഇത് ഞങ്ങളുടെ വിജയം ആണ്... അന്ന് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞപ്പോ ഞാൻ വൃത്തിയില്ലാത്തവൻ..! ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ഇതുകൊണ്ടാണ് ദിവസവും കുളിക്കാത്തത് 😌
കുളി മനുഷ്യനെ ഉന്മേഷം നൽകുന്നു ഒപ്പം ആരോഗ്യം നൽകുന്നു ദിവസത്തിൽ ഒരുനേരമെങ്കിലും കുളിക്കാത്തവൻ മനുഷ്യനല്ലാ ആത്മാവ് പോയ ജെടത്തെപോലും കുഴിയിൽ വയ്ക്കാറില്ല എന്നിട്ട ജീവനുള്ളപ്പോൾ കുളിക്കാത്തത് കഷ്ട്ടം
ഒരു ചെറിയ video വഴി എത്രമാത്രം വസ്തുതകൾ ആണ് നമുക്ക് കിട്ടിയത്.... ഓസ്‌കർ അവാർഡ് നിശ്ചയിക്കുന്ന വ്യക്തി ഞാനായിരുന്നെങ്കിൽ ഡോക്ടറിനു ഞാൻ രണ്ടെണ്ണം നൽകിയേനെ..... 🥰
The best time to bath is night, just before supper(night food), body will be fresh without sweting and we will have a goodsleep. Morning we can clean some parts, underarms, sexual parts and can avoid bath.
ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണും പേടിപ്പിക്കാതെ ഓരോ കാര്യവും മനസ്സിലാക്കി തരുന്നു എന്തിനെ കുറിച്ചായാലും വിശദ മായി പറഞ്ഞു മനസിലാക്കുന്നു താങ്ക്സ് dr🎂
വൃത്തി കൂടിയാലും കുഴപ്പമാണ് സംശയമില്ല.. വൃത്തി കൂടിയാൽ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധ ഇല്ലാതെയാകുന്നു.. കൊറോണ എത്രയധികം നമ്മൾ മലയാളികളെ ബാധിച്ചതും വിട്ടുപോകാതെ നിൽക്കുന്നതും നമ്മുടെ അമിത വൃത്തിയാണ്..
Hi Doctor Thanks a ton for your very valuable videos Can you make a video for people who has dandruff, how should they take head bath , how frequent, what to apply and thereby how to get rid of it completely. As it may also be healthful to many like me Thanks doctor for your wonderful work God bless you and your family
ആയുർവേദത്തിൽ എണ്ണതേച്ചുകുളി ആരോഗ്യതിന് നല്ലതാണെന്നു പറയുന്നു, ഹോമിയോ യിൽ അത്ര നല്ലതല്ല എന്നും. രാജേഷ് ഡോക്ടറേ എനിക്ക് ഒരുപാട് വിശ്വാസം ആയതുകൊണ്ട് ഞാൻ രാജേഷ് dr പറഞ്ഞത് അനുസരിക്കും, thank you dr 🙏
ഞാൻ പറഞ്ഞത് ജനറൽ വിഷയം ആണ്.. വൈദ്യശാസ്ത്രങ്ങൾ തമ്മിൽ ഈ കാര്യത്തിൽ വ്യത്യാസം ഇല്ല.. ആയുർവേദത്തിൽ മരുന്ന് നിറച്ച എണ്ണകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ രോഗങ്ങൾക്ക് ചികിത്സാ മാർഗമായി..
ഡോക്ടർ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഡോക്ടർ ആവശ്യമില്ലാത്തത് പറയത്തില്ല എന്ന് ഞങ്ങൾക്കറിയാം🙏 എന്റെ അനുഭവത്തിലും ഞാൻ എന്നും കുളിച്ചു കൊണ്ടിരുന്നപ്പോൾ തലമുടി എല്ലാം പഞ്ഞി പോലെ പൊട്ടിപ്പോയി തുടങ്ങി ഇപ്പോൾ മൂന്നു ദിവസത്തിലൊരിക്കൽ തല തലകുടി കഴുകാൻ തുടങ്ങിയപ്പോൾവ്യത്യാസമുണ്ട്
എന്റെ അനുഭവത്തിൽ ദിവസവും തല കുളി ക്കുന്നതും ആഴ്ചയിൽ രണ്ടുദിവസം എണ്ണ തേച്ചു മൈൽഡ് shamboo ഉപയോഗിക്കുന്നതുമാണ് hair ന് നല്ലത് (hair fall ഉണ്ടാവുന്നില്ല )
@@omanathomas5116 ഞാൻ ഇന്ദുലേഖ shampoo വെള്ളത്തിൽ നേർപ്പിച്ചാണ് ഉപഴോഗിക്കുന്നത് നിങ്ങൾക്ക് വേണമെങ്കിൽ ശികാക്കായ് പൗഡർ സോപ്പ് നട്ട് പൗഡർ എന്നിവയിലേക്ക് ക റ്റാർ വാഴ ജെൽ കഴുന്ന്യം ചെമ്പരത്തിപ്പൂവ് എന്നിവ ചേർത്ത് ഉപഴോഗിക്കാം
എല്ലാ ദിവസവും കുളിക്കണം അത് പക്ഷേ എല്ലാ ജോലികളും കഴിഞ്ഞ് വൈകുന്നേരങ്ങളിലായിരിക്കും നല്ലത് , ഒരോരുത്തരുടെയും ജോലിക്കനുസരിച്ച് സോപ് ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാം , അഴുക്ക് ശരീരത്തിൽ പിടിക്കുന്ന ജോലിക്കാർക്ക് സോപില്ലാതെ ശരിയാകുമോ ? A/C Room A/C car ഈ വിഭാഗത്തിൽ പെട്ടവർക്ക് ആഴ്ചയിലൊരിക്കൽ സോപ് മതിയാകും .
സന്തോഷമായി ഡോക്ടർ 🙏🏽🙏🏽🙏🏽 ഞാൻ കുളിക്കാൻ മടിച്ചിയാ,, ഡ്യൂട്ടിക്കുപോകുമ്പോൾ മേല് കഴുകും,,5ദിവസമൊക്കെ കൂടുമ്പോൾ ആണ് തല കഴുകുന്നത്,, 52വയസായി, ചൂടുവെള്ളത്തിൽ കുളിയാണ് പതിവ്, അതും നിർത്തലാക്കി 😂😂👏🏼👏🏼👏🏼
ഞാൻ ആഴ്ചയിൽ 2 ഓ 3ഓ മാത്രം കുളിച്ചു ശീലിച്ച ഒരാളായിരുന്നു ഇപ്പോൾ 22 വയസായി അപ്പോൾ ഞാൻ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ദിവസവും കുളിക്കുക എന്നത് ഇപ്പോൾ എനിക്ക് മനസിനും ശരീരത്തിന്നും നല്ല ഒരു ഇത് തോന്നുന്നു 😍✌️എന്താ ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാത്തത് 😌
മതി.. അങ്ങനെ തന്നെ പോട്ടേ.. നമ്മൾ മലയാളി അങ്ങനാ.. പുകവലിക്കരുത് എന്നു പറഞ്ഞാലോ, വ്യായമം ചെയ്യണം എന്നു പറഞ്ഞാലോ നാം ചെയ്യില്ല.. രോഗിയായി മരുന്ന് ആരംഭിക്കുമ്പോൾ , അല്ലെങ്കിൽ ബൈപാസ് കഴിഞ്ഞാലോ .പിന്നെ വ്യായാമം, ചിട്ടകൾ .. എല്ലാ തുടങ്ങും... മലയാളിടാ ...
Sinusitis, migraine, polulla asukagal ullavar kulikan pratheka samayamunondo?like.. Ravile thanne atho uchakk ullil... Etc. thanuppulla vellam doshamakumo?Thank you somuch for all the information ... Doctor!