00:33 *യേശുവേ നിൻ മുൻപിലിതാ* യേശുവേ നിൻ മുൻപിലിതാ കുമ്പിടുന്നു ഞാൻ എൻ നന്ദിയേകുന്നു ചോരയിൽ നീ മുങ്ങുമ്പോഴും എന്നെയോർത്തല്ലോ എൻ ജീവൻ കാത്തല്ലോ ആരാധിച്ചാരാധിച്ചിന്നു ഞാൻ ആത്മാവിൽ ധീരനായ് ആകാശം താഴെ വീണാലും നാഥാ താണുപോകില്ലെൻ മനം ആദ്യമായെൻ അമ്മച്ചി നിന്നെ ചൂണ്ടിക്കാണിച്ചു തന്നൂ ഓർമ്മയിൽ നിൻ തിരുസ്വരൂപം കാത്തു സൂക്ഷിക്കാനായി കുഞ്ഞുങ്ങളെ നീ തളളില്ലയെന്ന് അറിഞ്ഞു ഞാൻ വിശ്വാസിയായ് കാലം കടന്നു പോകും തിരക്കിൽ മറന്നു പോയ് നിൻ സ് നേഹം ഞാൻ നീയെനിക്കായ് അനുവദിക്കും തകർച്ചയിൽ എന്നെ താങ്ങാൻ പാവനാത്മൻ അനുദിനവും മനക്കരുത്തെനിക്കേകീ ഞാൻ തോൽക്കുകില്ല ഈ ജീവിതത്തിൻ ഘോര വെല്ലുവിളികളിൽ നിന്നോടു ചേർന്നാൽ യുദ്ധം ജയിക്കാം എന്ന ബോദ്ധ്യമേകണേ ചോരയിൽ നീ മുങ്ങുമ്പോഴും എന്നെയോർത്തല്ലോ എൻ ജീവൻ കാത്തല്ലോ ആരാധിച്ചാരാധിച്ചിന്നു ഞാൻ ആത്മാവിൽ ധീരനായ് ആകാശം താഴെ വീണാലും നാഥാ താണുപോകില്ലെൻ മനം
This is incredible.. Fr. THADEUS very consistent over many decades, he has created many precious songs.. Really surprised to find it all together.. 3 hrs.. Wow.. Super. Thank you Masters Audios..