Тёмный

നിങ്ങൾ ഈ വീഡിയോ കാണാതെ പോകരുതേ.. | Road safety | Maruthi Ritz crashed in kerala 

AUTO ART
Подписаться 8 тыс.
Просмотров 886
50% 1

കരുണ ചെയ്‌വാൻ എന്തു താമസം.....
തീർത്തും അപ്രതീക്ഷിത സാഹചര്യങ്ങളിൽ അപകടത്തിൽ പെട്ടു അനങ്ങാൻ വയ്യാതെ മരണത്തെ മുഖാമുഖം കാണുന്ന നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെടുന്ന നന്മ വറ്റാത്ത ചില മുഖങ്ങൾ ... ഒന്നും പ്രതീക്ഷിക്കാതെ മറ്റെല്ലാം മാറ്റി വച്ച് മുന്നിട്ടിറങ്ങുന്ന ഈ രക്ഷകരുടെ സ്ഥാനം അപകടത്തിൽ രക്ഷപ്പെട്ടവരുടെ ശിഷ്ടജീവിതത്തിൽ പലപ്പോഴും ദൈവത്തിന്റെ ഇടയിലായിരിക്കും ....
റോഡ് സുരക്ഷയിലെ പ്രധാനപ്പെട്ട മൂന്ന് E പോലെ (Education, Engineering, Enforcement) തുല്യ പ്രധാന്യമുള്ളതാണ് ആദ്യ ഒരു മണിക്കൂറിനുള്ളിൽ (Golden Hour ) ലഭിക്കേണ്ട നാലാമത്തെ E യും (Emergency care).
അതുകൊണ്ടാണ് അങ്ങിനെ ഇടപെടുന്നവർക്ക് എല്ലാ നിയമ സംരക്ഷണവും ഉറപ്പ് നൽകുന്ന നിരവധി നിർദേശങ്ങളും കോടതി വിധികളും നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ 2019 ഇത് മോട്ടോർ വാഹന നിയമത്തിന്റെ തന്നെ ഭാഗമാക്കി വകുപ്പ് 134(A) ഉൾക്കൊള്ളിച്ചു കൊണ്ട് protection of good Samaritan നിയമം തന്നെ നിലവിൽ കൊണ്ടുവന്നത്...
ഇതിന്റെ വിപ്ലവകരമായ അടുത്ത പടിയാണ് റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്​ പാരിതോഷികവും പ്രശസ്തി പത്രവും നൽക്കാൻ കേന്ദ്ര ഉപരിതല ഗതാഗതഹൈവേ വകുപ്പ്​​ തീരുമാനിച്ചിട്ടുള്ളത്.
അപകടത്തില്‍ പെട്ട് ആദ്യ മണി ക്കുറിനുളളിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക്​ 5000 രൂപയാണ്​ നല്‍കുക.
ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച്‌​ 31 വരെയാണ്​ പദ്ധതിയുടെ കാലയളവ്
അടിയന്തര സാഹചര്യങ്ങളില്‍ റോഡപകടബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ്​ പദ്ധതി കൊണ്ട്​ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്​. 5000 രൂപക്കൊപ്പം പ്രശസ്​തി പത്രവും ലഭിക്കും. ഇത്തരത്തില്‍ റോഡപകടങ്ങില്‍ പെട്ടവരെ സഹായിക്കുന്നവരില്‍ നിന്ന്​ തിരഞ്ഞെടുത്ത ഏറ്റവും അർഹരായ 10 പേര്‍ക്ക്​ എല്ലാ വർഷവും ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്​കാരത്തിനും അർഹത ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ഗതാഗത വകുപ്പ്​ സംസ്​ഥാനങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ വീതം അനുവദിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തിയയാള്‍ സംഭവം ആദ്യം പൊലീസിനെ അറിയിച്ചാല്‍ ഡോക്ടറോട്​ വിശദാംശങ്ങള്‍ ആരാഞ്ഞ ശേഷം അദ്ദേഹത്തിന്​ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഒരു അംഗീകാരം നല്‍കും. അംഗീകാരത്തിന്‍റെ പകര്‍പ്പ് ജില്ലാ തലത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയിലുള്ള അപ്രൈസല്‍ കമ്മിറ്റിക്ക് അയക്കും.
അപകടത്തില്‍പെട്ടയാളെ നേരിട്ട് ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ ആശുപത്രി എല്ലാ വിശദാംശങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കണം. അവര്‍ക്കും പൊലീസ് അംഗീകാരം നല്‍കുമെന്ന്​ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക്​ വര്‍ഷത്തില്‍ പരമാവധി അഞ്ച് തവണ പാരിതോഷികത്തിന്​ അര്‍ഹനാകാം.
സ്വന്തം കൂടപ്പിറപ്പിന്റേതെന്ന പോലെ മരണത്തിനും ജീവിതത്തിനും ഇടക്കുള്ള തുലാസിൽ തൂങ്ങി ആടുന്ന അന്യന്റെ ജീവനെ വാരി എടുത്ത് കൊണ്ട് പായുന്ന മനുഷ്യ സ്നേഹികൾകൾക്ക് അംഗീകാരം നൽകുക എന്നത് മാത്രം അല്ല ഇത്തരം സാഹചര്യങളിൽ ഒഴിവ് കഴിവ് പറഞ്ഞു മുഖം തിരിക്കുന്നവർക്ക് പ്രചോദനം കൂടിയാകട്ടെ ഈ തീരുമാനം.....
സംസ്കാരപൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ🙏🙏🙏
#mvdkerala
#RoadAccident
#goldenhour
Maruthi Ritz
Maruthi
Ritz diesel
car accident
maruthi car accident
maruthi car accident in kerala
ritz crashed in kerala

Опубликовано:

 

10 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@amanjaly2536
@amanjaly2536 2 года назад
👏👏👏
@jerrymeme
@jerrymeme 2 года назад
@sonvikv7588
@sonvikv7588 2 года назад
😍
@jesbinjoseph6738
@jesbinjoseph6738 2 года назад
👍
@AUTOART7
@AUTOART7 2 года назад
❤❤❤
@jerrymeme
@jerrymeme 2 года назад
Noise anu bro
@AUTOART7
@AUTOART7 2 года назад
മൈക് ചതിച്ചതാ
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,7 млн