നൈൽ നദി പുളഞ്ഞോടി പാഞ്ഞ് കളിക്കുന്ന നഫീസത്ത് ബീവിയുടെ നാട്ടിലെ....കിസ്സ പറഞ്ഞിടട്ടെ ഞാൻ പൊന്ന് വിളയുന്ന മിസ്റെന്ന നാട്ടിലുള്ള വീട്ടിലെ....മിസ്റെന്ന നാട്ടിലുള്ള വീട്ടിലെ {നൈൽ നദി പുളഞ്ഞോടി} വീട്ടിലിരിക്ക്ണ പെണ്ണുങ്ങൾക്ക് കാട്ടു മാനിൻ കണ്ണാണ് സേലം വെറ്റില തിന്ന് ചോക്ക്ണ തത്ത ചുണ്ടൻ പൂവാണ്...[വീട്ടിലിരിക്ക്ണ] അടിമൊത്തണിയോത്ത കോർത്ത ചക്കര മാല മണിമാറിൽ മധുരിപ്പൊൻ മാറിലായി.....കനകപ്പൂ വളയിട്ട് കയ്യും കണ്ണും വീശി നടക്കുണ്ടവർ ബഹു ജോറിലായി... നടക്കുണ്ടവർ ബഹു ജോറിലായി...{നൈൽ നദി പുളഞ്ഞോടി} വെള്ളി ചങ്ങല കെട്ടിയ നൈൽ നദി തുള്ളി തുള്ളി പായുന്നേ കള്ളി പറഞ്ഞ് കവിളും മുത്തി പുള്ളിപ്പൂവാം അകലുമ്പോൾ... [വെള്ളി ചങ്ങല കെട്ടിയ] വിടരുമ്പോൾ ഈജിപ്ത്തിലെ പെണ്ണ് പറയുന്ന് ഉലക സുന്ദരി ഞങ്ങളാണെന്ന്....