ഇന്ന് ഓഫീസിൽ നിന്നും വരുന്ന വഴി ഒരു പ്രാവ് ചിറക് മേലാതെ നടക്കുന്നത് കണ്ടു. അച്ഛനോട് വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ അതിനടുത്ത് പോകാൻ തിരിഞ്ഞപ്പോൾ വെള്ളം കുടിക്കാൻ ആയിരിക്കാം റോഡിന്റെ നടുവിൽ ചെറിയ ഗട്ടറിൽ കെട്ടികിടന്ന വെള്ളത്തിനരികെ നിൽക്കുന്നത് ഞാൻ കണ്ടു. പാവം തോന്നി ഞാൻ അതിനെ വീട്ടിൽ കൊണ്ടുവന്നു. ചിറകിൽ മുറിവുണ്ട് അത് തളർന്നത് പോലെ ആണ് ഇരിക്കുന്നത്. നടക്കാൻ പറ്റും പറക്കാൻ പറ്റില്ല. ഞാൻ മഞ്ഞൾ വേളളം കൊടുത്തു. കൊക്കിനു ചെറിയ പ്രോബ്ലം ഒണ്ട്. അതിനെന്താണ് ചെയ്യേണ്ടത് എന്തേലും പ്രതിവിധി പറഞ്ഞു തരാമോ. 🙏