Тёмный

മാഷേ, ചെറിയാച്ചാ...| A Tribute to Rev. Fr. Cherian Nereveettil | By Priests Friends 

Pilgrims Communications Ernakulam
Подписаться 21 тыс.
Просмотров 158 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 624   
@nidhinmathewpanavelil9427
@nidhinmathewpanavelil9427 3 года назад
ചെറിയാച്ചൻ ഏറ്റവും കുറച്ചു പറഞ്ഞിരിക്കുന്ന വാക്ക് "ഞാൻ" എന്നായിരിക്കും. അഹം ഇല്ലായിരുന്നു. ചെയുന്ന എന്തിലും ചെയ്യുന്നയാൾ അദൃശ്യനായി നിൽക്കുക എന്നത് ഒരു മനുഷ്യജീവിക്ക് എളുപ്പമല്ല. കഴിവ് കൊണ്ടും മിഴിവ്‌ കൊണ്ടും ഒരുപക്ഷേ നന്നായി തന്നെ പ്രൊജക്ട് ചെയ്യപ്പെടാൻ ഉള്ള എല്ലാ സ്റ്റഫും ഉണ്ടായിട്ടും ചെയുന്ന എല്ലാത്തിൽ നിന്നും അയാൾ മറഞ്ഞിരിക്കുന്നു. മരിച്ചപ്പോൾ വിൽപത്രം തുറന്നു നോക്കി സ്വത്ത് സീറോ, ബാങ്ക് അക്കൗണ്ട് സീറോ...അവസാനമായി ഇറങ്ങിപ്പോയ പോക്കിൽ പോലും ആ ജീവിതത്തിന്റെ നേര്ചിത്രം ഉണ്ട്. മുറി തുറന്നിട്ട്, മൊബൈൽ മേശമേൽ വച്ച്, മടിയിൽ കനമില്ലാത്തവന് മാത്രം കിട്ടുന്ന സ്വാതന്ത്ര്യം. ആശുപത്രിക്കാർ പോലും ബംഗാളി ആണെന്ന് വിചാരിച്ചു ഒരു രാത്രി പിന്നിട്ടത്...ഇതിൽ പരം എങ്ങനെയാണ് 2021 ൽ ഒരാൾക്ക് ക്രിസ്തുവകാൻ കഴിയുക. ഒരാൾ അയാളെ തന്നെ മറന്നു ജീവിച്ചപ്പോൾ ലോകം മുഴുവൻ അയാളെ മാത്രം ഓർത്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ സമവാക്യങ്ങൾ ഒക്കെ നിങ്ങൾ തെറ്റിച്ചു കൊണ്ടിരിക്കുന്നു...ഭരമില്ലാത്ത ജീവിതം കൊണ്ട് നിങ്ങൾ ഞങ്ങളുടെ ജീവിത ദർശനങ്ങളെ ഭാരപ്പെടുത്തുന്നു. നിങ്ങളുടെ കൂടെ കഴിയാൻ, മിണ്ടാൻ, ഒരു കട്ടൻ കാപ്പി കുടിക്കാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ എന്ന് ഞങ്ങളോട് തന്നെ പറഞ്ഞു പുളകം കൊള്ളുന്നു...
@rincyalphonse163
@rincyalphonse163 3 года назад
👍
@fernandojomon5805
@fernandojomon5805 3 года назад
Really brother... Our family is very close to achan. No words to say.. Ente parents epolum oru sagadathode achan thanna nala ormagal il koode nadakunu
@paulna1897
@paulna1897 3 года назад
pAul
@drjosythomas1311
@drjosythomas1311 3 года назад
👌👏♥️
@santhyjohn1456
@santhyjohn1456 3 года назад
ദൈവം അനുഗ്രഹിച്ച ജീവിതം,
@bennyantony4565
@bennyantony4565 3 года назад
ചെറിയാനച്ചനെ നേരിട്ട് പരിജയമില്ല. എങ്കിലുo എവിടെയൊ ഒരു ആത്മബന്ധം പോലെ....🙏🙏🙏
@mathewjanil
@mathewjanil 3 года назад
Very true...
@smithajoseph4580
@smithajoseph4580 3 года назад
Athe...valare sariyanu
@antonycj1295
@antonycj1295 3 года назад
ശെരിക്കും അങ്ങനെ തന്നെയാണ് എന്റെയും അനുഭവം
@theresamathew677
@theresamathew677 3 года назад
സത്യം, അടുത്തടുത്തായി മരണപ്പെടുന്ന ഈ അച്ചൻ മാരെ ഓർത്തു ശരിക്കും ചങ്കു പിടയുന്നു 💔
@leenajose2140
@leenajose2140 3 года назад
@@theresamathew677 അതെ, ഭയങ്കര വിഷമം തോന്നുന്നു
@jessybenny9553
@jessybenny9553 3 года назад
പറഞ്ഞു കേട്ട അറിവ് മാത്രം.... എന്നിട്ടും.... കരച്ചിൽ നിർത്താൻ പറ്റണില്ലലോ ദൈവമേ...ഇങ്ങെനെ ഓരോന്നും കാണുമ്പോൾ...🙏😭😭😭
@divyapaul4766
@divyapaul4766 3 года назад
നേരിട്ടറിയില്ല , എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി... ഭൂമിക്ക് ഒരു നല്ല മനുഷ്യനെ കൂടി നഷ്ടമായി...
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTRDBS7wBTY.html
@reshmajose3150
@reshmajose3150 3 года назад
True
@paulpv5786
@paulpv5786 3 года назад
True
@പൗലോസ്മാവേലി
ഒരു വൈദികൻ എങ്ങനെയായിരിക്കണമെന്ന് തൻറെ ജീവിതംകൊണ്ട് കാണിച്ചുതന്ന ചെറിയാച്ചന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
@chinchualex1558
@chinchualex1558 3 года назад
അച്ഛനെ പരിചയമില്ല പക്ഷെ ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ സ്വന്തപ്പെട്ട ആരോ നഷ്ടപെട്ട ഒരു വേദന "ഈശോയെ നല്ല കള്ളനെ പോലെ നിന്നോട് കൂടെ പറുദീസയിൽ ആയിരിക്കാൻ അച്ഛനെയും അനുവദിക്കണമേ" . ആമേൻ 🙏
@jojijoseph7098
@jojijoseph7098 3 года назад
ഈശോയെ അങ്ങേ ഇഷ്ടത്തോടെ ഞങ്ങൾക്ക് നീ തന്നനുഗ്രഹിച്ച ചെറിയാനച്ചനെ ഒരു വിശുദ്ധനായി തിരിച്ചു തരാമോ?
@shajithumpechirayil7687
@shajithumpechirayil7687 3 года назад
ചെറിയാച്ചൻ കൂടെ അണിചേർന്ന ഈ ബാൻഡിനെ ചങ്കിൽ കോറി ഇട്ടത്...മറച്ചു വയ്ക്കാതെ അഭിനന്ദനം രേഖപ്പെടുത്തിയത്...ഒക്കെ ഓർക്കുന്നു.. ആ താളവും..വിപ്ലവവും..അനന്യനതയും ഇവിടെ ഒരു വിലാപരേഖ ആക്കിയിട്ടു ഏഴു കുതിരകളെ പൂട്ടിയ ആഗ്നേയ രഥത്തിൽ പോയ്ക്കളഞ്ഞു അല്ലേ?
@binduurmise2976
@binduurmise2976 3 года назад
മനസിന്റെ വിങ്ങൽ മാറുന്നില്ല........ ഈശോക്ക് ..സ്വർഗ്ഗത്തിലേക്ക് അച്ചനെ അത്യാവശ്യമായി വേണമായിരുന്നു'.. അതേ..... ...... അതാ '.....🙏🙏🙏🙏
@lijovarghese6331
@lijovarghese6331 3 года назад
അതെ വ്യത്യസ്തനായ ഒരു പാതിരി തന്നെയായിരുന്നു ഞങ്ങളുടെ ചെറിയാൻ അച്ചൻ. ഞങ്ങളുടെ കണ്മുൻപിൽ ജീവിച്ച ഒരു വിശുദ്ധൻ തന്നെയായിരുന്നു ഈ പുരോഹിതൻ. സ്വർഗത്തിൽ നമുക്ക് മാധ്യസ്ഥം വഹിക്കാൻ ഇനി ചെറിയാന് അച്ചനും ഉണ്ടാകു.. അത് ഉറപ്പാണ്...♥️🌹
@joyvadakkethala8841
@joyvadakkethala8841 3 года назад
തൃക്കാക്കര കാർഡിനൽ ഹൈസ്കൂളിൽ ആറാം ക്ലാസിലെ എന്റെ വിദ്യാർത്ഥിയായിരുന്ന പ്രിയപ്പെട്ട ചെറിയാൻ , പിന്നീട് എന്റെ വികാരിയായി വന്ന ചെറിയാൻ അച്ഛൻ, മത്സ്യബന്ധനം കഴിഞ്ഞുവരുന്ന ശിഷ്യർക്കായി കടൽത്തീരത്ത് അപ്പവും മീനും ഒരുക്കി കാത്തിരുന്ന ക്രിസ്തുവിനെ പോലെ ഒരു കട്ടൻകാപ്പിയും വെച്ച് മാഷേ ഒരു കാപ്പി കുടിക്കു..എന്ന് പറയാൻ ഇനി നീ ഇല്ലല്ലോ എന്റെ പ്രിയപ്പെട്ട ചെറിയാൻ അച്ചാ 😭
@InSearchOfTruth10
@InSearchOfTruth10 3 года назад
അച്ചന്റെ മരണവാർത്ത അറിഞ്ഞ് വല്ലാതെ നെഞ്ച് കലങ്ങി.. ഇത് വരെ ഞാൻ അച്ചനെ കുറിച്ച് കേട്ടിട്ട് പോലുമില്ല.. പറഞ്ഞറിയിക്കാൻ പറ്റാത്ത സംങ്കടം..
@jessyjoy6975
@jessyjoy6975 3 года назад
ചെറിയാച്ചന്റെ കൈകൊണ്ട് ഉണ്ടാക്കിയ അന്ത്യ അത്താഴത്തിന്റെ ഫോട്ടോ എന്റെ വീട്ടിലുണ്ട് അച്ഛൻ സമ്മാനം തന്നതാണ് പിന്നെ ഇടക്കുള്ള എന്താ മാഷേ എന്നുള്ള പറയലും.. എന്റെ ചേച്ചിയെ എന്നുള്ള വിളിയും ഒരിക്കലും മറക്കില്ല. ചെറിയാച്ച. .. ആ ഫോട്ടോ എന്നും ഒരു നിധി പോലെ ഞാൻ സൂക്ഷിച്ചു വെക്കും
@1neethu
@1neethu 3 года назад
സ്വർഗ്ഗത്തിൽ ഏഴാം ദിവസം🕊️ വളരെ സാധാരണക്കാരനായി ജീവിച്ച ചെറിയാൻ അച്ചന്റെ സ്വർഗ്ഗീയയാത്ര ഒരു വലിയ കൂട്ടം ആൾക്കാരെയാണ് കണ്ണീരിലാഴ്ത്തിയത്. അച്ചനെ അറിയുന്നവരും അറിയാത്തവരുമായ ധാരാളം പേരുടെ രണ്ടാഴ്ച നീണ്ട പ്രാർത്ഥനകൾക്കൊടുവിലാണ് ദൈവപിതാവ് തന്റെ പ്രിയമകനെ തിരിച്ചുവിളിച്ചത്. പലരുടെയും ഹൃദയഭാരം ഇന്നും നീങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് അദ്ദേഹം അത്ര ചെറിയ ഒരു അച്ചനായിരുന്നില്ല എന്ന തിരിച്ചറിവ് ചിലർക്കെങ്കിലും ഉണ്ടായതു പോലും. എന്തായിരിക്കാം അച്ചനിലേക്ക് അത്രയും പേർ ആകർഷിക്കപ്പെടാൻ കാരണം? അച്ചൻ തന്റെ സ്രഷ്ടാവിനെ പ്രതിഫലിപ്പിച്ചു; ആ പ്രതിഫലനത്തിലേക്കാണ് ജനങ്ങൾ ആകർഷിക്കപ്പെട്ടത്. ഈശോയുടെ കരുണയും സ്നേഹവും ഹൃദയവായ്‌പും സന്തോഷവും സമാധാനവും അച്ചനിൽ കണ്ടെത്താൻ സാധിച്ചിരുന്നു. അതുകൊണ്ടാവാം കേട്ടറിഞ്ഞവർ പോലും അച്ചനായി കണ്ണീർ വാർത്തത്. ദൈവസ്നേഹം വാരിക്കോരി പങ്കുവച്ച അച്ചന്റെ മരിച്ചടയ്ക്കു ദിവസത്തെ സഭ നൽകിയിരുന്ന വായന 'സ്നേഹമാണ് സർവ്വോത്കൃഷ്ടം' എന്ന കൊറിന്തോസുകാർക്കുള്ള ലേഖനമായിരുന്നു എന്നത് യാദൃശ്ചികം മാത്രമാണോ എന്ന് ചിന്തിച്ചുപോയി. സാധാരണ ഗതിയിൽ പങ്കുവയ്ക്കുന്നവരിൽ നിന്ന് സ്വീകരിക്കുന്നവരിലേക്കു ദൈവകൃപ ഒഴുകുന്നതാണ് നാം കണ്ടുവരുന്നത്. എന്നാൽ ചെറിയാച്ചന്റെ കാര്യത്തിൽ പലപ്പോഴും സ്വീകരിക്കുന്ന ആളിൽ നിന്നു പങ്കുവയ്ക്കുന്നവരിലേക്കു ദൈവകൃപയുടെ ഒഴുക്കു നമുക്കു കാണാം. ചെറിയാച്ചന്റെ മരണശേഷം നാം കണ്ട പല ഓർമ്മക്കുറിപ്പുകളും അത്തരത്തിലുള്ളതായിരുന്നു. വെറുമൊരു ശ്രോതാവായിരുന്ന ചെറിയാച്ചനിൽ നിന്നും വചനം പങ്കുവച്ച ബോബി അച്ചനിലേക്ക് ഒഴുകിയ കാരുണ്യത്തെക്കുറിച്ചു അച്ചന്റെ തന്നെ വാക്കുകളിൽ നാം വായിച്ചതാണ്. ചെറിയ ചെറിയ കാര്യങ്ങൾ ആണ് കൂടുതലും ചെയ്തത്. അതെല്ലാം തന്നെ സ്വഭാവത്തിലുള്ളവ ആയിരുന്നതിനാൽ അതൊന്നും വല്യ കാര്യങ്ങളായി അച്ചനൊരിക്കലും പരിഗണിച്ചിരുന്നില്ല. സ്വന്തം വിനയത്തിൽ ഒട്ടുമേ അഹങ്കരിച്ചിരുന്നില്ല തന്നെ. അച്ചൻ ചെയ്ത ഏറ്റവും വലിയ പുണ്യം താൻ കിഡ്‌നി കൊടുത്ത കുഞ്ഞിന്റെ identity വെളിപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചു എന്നതാണ്. എന്റെ kidney mate എന്നാണ് അച്ചൻ സ്നേഹപൂർവ്വം പറഞ്ഞിരുന്നത്. നാം ചെയ്യുന്നവ ഒന്നും യാതൊരു തരത്തിലും അതു സ്വീകരിക്കുന്നവർക്കോ മറ്റാർക്കെങ്കിലുമോ ഭാരമാകരുത് എന്ന കരുതലോളം മാനുഷികതയോ അല്ലെങ്കിൽ ദൈവികതയോ അച്ചൻ സൂക്ഷിച്ചു. വലുതും ചെറുതുമായ ഉത്തരവാദിത്തങ്ങളിലേക്ക് അനായാസം മാറാൻ അച്ചനു സാധിച്ചിരുന്നു. സ്‌ഥാനമാനങ്ങളിൽ ലവലേശം മോഹം ഇല്ലാതിരുന്നതിനാൽ 'ദൈവം വഴിയും സത്യവും ജീവനുമാണ്' എന്നു പറയാൻ മടിയുണ്ടായിരുന്നില്ല. സത്യത്തിന്റെ പക്ഷം ചേരാനും വിനയത്തോടെ വിയോജിക്കാനും അതുമൂലമുണ്ടാകുന്ന തിരിച്ചടികൾ അതേ വിനയത്തോടെ സ്വീകരിക്കാനും അച്ചനു കഴിഞ്ഞിരുന്നത് ശ്രദ്ധ സൃഷ്ടാവിൽ മാത്രം ആയിരുന്നതുകൊണ്ടാണ്. ഉള്ളും പുറവും ഒന്നായിരുന്നു; ഒട്ടുമേ അഭിനയമില്ലാതെ. സ്വയം market ചെയ്യാൻ മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ 'ഞാൻ' എന്നതിനല്ല 'ഈശോ' എന്നതിൽ മാത്രം ശ്രദ്ധിച്ച വ്യക്തിയായിരുന്നു. ഈശോയുടെ സ്നേഹം സകലരും അറിയാൻ കാരണമാവണം എന്ന് ആഗ്രഹിച്ചു ജീവിച്ചു. അതുകൊണ്ട് തന്നെ അച്ചനോട് പ്രാർത്ഥിക്കാൻ ഉചിതമായ കാര്യം "ഞാൻ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ഈശോയ്ക്കു ഹിതകരമായിരിക്കാൻ അച്ചൻ മദ്ധ്യസ്‌ഥം വഹിക്കണേ" എന്നതാവും. അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായും നാം പ്രാർത്ഥിക്കണം. നന്മയെ വേഗം ആഘോഷിക്കുന്ന സോഷ്യൽ മീഡിയയിലെ തരംഗങ്ങൾ അല്പായുസ്സുള്ളവയാണ്. വളരെ പ്രിയപ്പെട്ട ഹൃദയങ്ങളിലും രേഖകളിലും മാത്രമാവാം കുറച്ചുനാളുകൾ കഴിയുമ്പോൾ ചിലപ്പോൾ ചെറിയാച്ചനുണ്ടാവുക. അതിനും അപ്പുറത്തേക്ക് ചെറിയാച്ചൻ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നെങ്കിൽ അതു സ്വാഭാവികമായി നടന്നുകൊള്ളും. അറിയപ്പെടാൻ ചെറിയാച്ചൻ ഒരിക്കലും തരിമ്പും ആഗ്രഹിച്ചിരുന്നില്ല എന്നതു നാം മറക്കരുത്. ചെറിയാച്ചന്റെ ജീവിതമൂല്യങ്ങൾ ഈശോയിലേക്കുള്ള വഴികാട്ടി മാത്രമാണെന്നുള്ളതു മറന്ന് അച്ചനെ glorify ചെയ്യാൻ നാം ശ്രമിച്ചാൽ അത് അച്ചനോടു തന്നെയുള്ള അനീതിയാവും. നമ്മുടെ പ്രിയപ്പെട്ട #ചെറിയാച്ചൻ നമ്മുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും ഇനി ജീവിക്കട്ടെ. (കടപ്പാട്)
@antonypaulkeerampilly6070
@antonypaulkeerampilly6070 3 года назад
ചെറിയൊരച്ചനായിരുന്നു ... നേരുള്ളൊരു വീടായിരുന്നു... നേരത്തേയാണ് വീട്ടിൽ പോയത്... നേരേ വീട്ടിലേക്കാണുപോയത് ...
@beenajoseph4964
@beenajoseph4964 3 года назад
സത്യം
@alwin7353
@alwin7353 3 года назад
Awesome comment...❤️❤️❤️
@jomontantony
@jomontantony 3 года назад
പരിചയമില്ല... കണ്ടിട്ടില്ല... മിണ്ടിയിട്ടുമില്ല...കേട്ടറിഞ്ഞവരെയൊക്കെ കണ്ണീരിലാഴ്ത്തി കടന്നുപോകുമ്പോൾ,ഒരു വിറയലോടെ ഉൾതുടിപ്പോടെ തിരിച്ചറിയുന്നു കടന്നുപോയത് ഒരു വിശുദ്ധജന്മമെന്ന്....
@johnsonantony4439
@johnsonantony4439 3 года назад
ഹ്യദയ ....... സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റത്തിൽ ....... ഉത്തമവാക്കുകൾ ലഭിക്കുന്നില്ല . വാക്കുകൾക്കപ്പുറമുള്ള ചൈതന്യം ,ഹൃദയത്തിൽ ജീവിച്ച് പ്രകാശിച്ചിരുന്നു. ..... എന്നതു തന്നെ. പ്രചോദനമുൾക്കൊണ്ട് പ്രകാശിക്കുവാനും , ഭീമമായ വിടവ് പരിഹരിക്കുവാനും കഴിയുന്ന ഒരായിരം പുരോഹിതർ......... ചെറിയാനച്ചൻ്റെ അസാന്നിദ്ധ്യം നികത്തുവാൻ ഉയർന്നു വരട്ടെ....
@MrKammattil
@MrKammattil 3 года назад
ഒരിക്കലും കണ്ടിട്ടോ ഫോണിൽ പോലും സംസാരിച്ചിട്ടോ ഇല്ലാത്ത ചെറിയച്ചെന്റെ വേർപാട് ഒത്തിരി വേദനിപ്പിച്ചു. അദ്ദേഹം തീർച്ചയായും ഒരു വിശുദ്ധനായ പുരോഹിതനായിരുന്നു, മുഖം മൂടിയില്ലാത്ത പച്ചമനുഷ്യനായിരുന്നു.
@FrSherincheranthuruthy
@FrSherincheranthuruthy 3 года назад
സ്വർഗത്തിൽ ഈശോയുടെ മുന്നിൽ പാടാൻ ഒരു പുരോഹിതനും കൂടി......... സ്വർഗത്തിൽ കാണാട്ടോ അച്ഛാ. ആത്മാവിന് നിത്യ ശാന്തി നേരുന്നു . "മരിച്ചവരെ ഉയർപ്പിക്കുന്നവനെ നിൻ്റെ തിരുനാമത്തിന് സ്തുതി'
@amrutharose5009
@amrutharose5009 3 года назад
Njaan nerittu kanda oru Saint.... Kannu niranjathu kondu video. muzhuvan kaanaan pattiyilla..
@jijojoseph2361
@jijojoseph2361 3 года назад
അച്ചനെ നേരിട്ട് പരിചയമില്ല, പക്ഷേ പരിചയപ്പെടേണ്ടതായിരുന്നു എന്ന് തോന്നിപ്പോകുന്നു... സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@femisinson1214
@femisinson1214 3 года назад
സത്യം..🙏
@jollythomas754
@jollythomas754 3 года назад
അച്ചനെ അറിയില്ലായിരുന്നു. എന്നാൽ അപകടവിവരം അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥിച്ചു. ഇപ്പോൾ ഇത്കണ്ട് കണ്ണ്നീർ നിയന്ത്രിക്കാൻ ആവുന്നില്ല!എത്രയോ യുവവൈദികരാണ് covid മൂലവും അപകടം കൊണ്ടും നമുക്ക്‌ നഷ്ടം ആകുന്നത്.
@insarbeegum1709
@insarbeegum1709 3 года назад
കണ്ണീരോടെ😭
@annmariajoseph558
@annmariajoseph558 3 года назад
നേരിട്ട് അറിയില്ല അച്ചനെ. പക്ഷെ അച്ചന്റെ മരണവാർത്ത എന്നെ ഏറെ വേദനിപ്പിച്ചു.. കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റണില്ല. അച്ചാ ഈശോപ്പയുടെ മടിയിൽ ആയിരിക്കുമ്പോൾ ഞങ്ങളെയും ഓർക്കണേ..
@remyamathew6390
@remyamathew6390 3 года назад
Eshoyeee enganeyulla nalla achanmare nangalil ninnum thatti parichu kondu pogalle eshoye...nangalkkum venam ethu poleyulla achane..eshoykku ennayalum kanalo...nangalkko...
@maryseeniamj2780
@maryseeniamj2780 3 года назад
സ്വർഗത്തിൽ ഒരു പുതിയ നക്ഷത്രം ഉദയം ചെയ്തു, അച്ചൻ ഒരു വിശുദ്ധനായിതീരും
@smithajoseph4580
@smithajoseph4580 3 года назад
Angane prarthikkunnu
@lijomathew8697
@lijomathew8697 3 года назад
ഉറപ്പായും അദ്ദേഹം ഒരു വിശുദ്ധനായ വൈദീകനായിരുന്നു, കർത്താവിന്റെ സന്നിധിയിൽ അദ്ദേഹം നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കും
@shinyfrancis5296
@shinyfrancis5296 3 года назад
Urappayum
@santhoshsebastian308
@santhoshsebastian308 3 года назад
"എന്റെ മാഷെ, ഇതൊക്കെ നമ്മൾ ചെയ്തില്ലെങ്കിൽ ഈശോ വേറെ ആരെയെങ്കിലുമൊക്കെ ഉപയോഗിച്ച് ചെയ്തോളും. അത്രേ ഉള്ളു അല്ലെ മാഷെ.." എങ്ങനെ മറക്കും എന്റെ അച്ചാ ഈ വരികൾ
@jeraldthomas9279
@jeraldthomas9279 3 года назад
ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ എന്ന ഗാനമെഴുതിയ തദ്ദേവൂസ് അരവിന്ദത് അച്ചനും ടീമിനും അഭിനന്ദനങ്ങൾ. ചെറിയാച്ചനച്ചൻ്റെ ഈ സ്മരണാഞ്ജലികളിലെ വരികളിലും തദേവൂസച്ചൻ്റെ വരികൾ ഉണ്ടെന്നാണ് എൻ്റെ തോന്നൽ. .... ഹൃദയം തകർന്നൊരുനാൾ ....ക്ഷമാശീലനാ മെന്നേശുവേ .... തദ്ദേവൂസച്ചൻ്റെ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. ചെറിയാച്ചനച്ചൻ്റെ വിശുദ്ധ ജീവിതം പിൽഗ്രിംസ് കമ്യൂണിക്കേഷനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സഹായിക്കട്ടെ.
@jiby3357
@jiby3357 6 месяцев назад
ചെറിയനാച്ചനെ നേരിൽ കണ്ടിട്ടില്ല.. എങ്കിലും ഈ video നയനങ്ങളെ ഇറനണിയിച്ചു.. സ്വന്തം സഹോദരൻ നഷ്ടപെടുമ്പോഴുള്ള വേദന.. അപ്പോൾ അച്ചന്റെ മാതാപിതാക്കൾ അതുമാത്രം വേദനിച്ചിട്ടുണ്ടാകും.. അച്ചനെ ദൈവം സ്വർഗീയാനുഭവത്തിന് അർഹനാക്കട്ടെ 💐💐
@fatimageorge6542
@fatimageorge6542 3 года назад
I really feel so much for Fr. Cherian. I neither know him but keep following his online mass in Jesus youth international on RU-vid. Such a graceful face. Felt something special about him. The min I heard about his accident in fb I had switched on RU-vid to check but surprisingly he was celebrating mass that day. I felt I was fortunate that day to see his mass. A simple person. My prayers to him . May his soul rest in peace.
@divindavis8185
@divindavis8185 3 года назад
ദൈവത്തെ ഇതു വരെ കാണാൻ കഴിഞ്ഞിട്ടില്ല.. എന്നാൽ അച്ഛനിലൂടെ ദൈവ സ്നേഹമെന്തെന്നു അറിഞ്ഞു.. 💞
@roydominic7891
@roydominic7891 3 года назад
വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന ഈശോയുടെ വചനത്തിന്റെ ചൈതന്യം സ്വന്തം ജീവിതത്തിൽ നമുക്ക് തെളിയിച്ച് തന്നുകൊണ്ട് ഈശോയുടെ കൂടെ നിത്യവാസഗേഹത്തിലേക്ക് കടന്നുപോയ ചെറിയാച്ചനച്ചാ, ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല, കേട്ടിട്ടില്ല എങ്കിലും അച്ചൻ തിരികെ ജീവിതത്തിലേക്ക് വരണമെന്ന് മനസ്സിന്റെ കോണിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു , ആഗഹിച്ചു. എങ്കിലും - കർത്താവ് തന്നു , കർത്താവ് എടുത്തു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ . മുഖാഭിമുഖം അവിടുത്തെ ദർശിക്കട്ടെ , ഭാഗ്യവാൻ🙏🙏🙏💐💐💐🎊🎊🎊
@lucyvarghese2122
@lucyvarghese2122 3 года назад
Cheriachen അഛന്റെ കുർബ്ബാനയിൽ പങ്കെടുത്തിട്ടുണ്ട്. മനസ്സു വിങ്ങുന്നു. അഛൻ തീർച്ചയായും സ്വർഗ്ഗത്തിൽ മാതാവിന്റെ മടിയിലാണ് ഇപ്പോൾ.🙏🙏❤️❤️🙏🙏🌹🌹🌹
@jiannaannviyajustin6684
@jiannaannviyajustin6684 3 года назад
അച്ഛനെ പരിചയമില്ല എങ്കിലും പത്രത്തിൽ അപകട വാർത്ത വന്ന ദിവസം മുതൽ മനസ്സിൽ ഒരു തേങ്ങൽ .ഈശോയുടെ മറ്റൊരു മുഖം. അച്ഛനോട് എന്തോ വല്ലാത്തൊരു മാനസിക അടുപ്പം.
@bibichirayil
@bibichirayil 2 года назад
യാദൃച്ഛികമായി ഈ വീഡിയോ കണ്ടാണ് ചെറിയാച്ചനെക്കുറിച്ച് അറിയുന്നത് , എവിടെയോ ഒരു ആത്മബന്ധം തോന്നി , കല്ല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമം കണ്ണീരോടെ പ്രാർത്ഥിച്ചു ....,🙏🙏 ഇന്ന് ഞാൻ ഒരു കുഞ്ഞിന്റെ അപ്പനാണ് , ചെറിയാച്ചനോടുള്ള നന്ദി സൂചകമായി കുഞ്ഞിന് cherry എന്ന ഓമന പേര് നൽകി ചെറിയാച്ചനെ ഞാനും സ്വന്തമാക്കി😍😍
@sandiacaine4323
@sandiacaine4323 3 года назад
🕯️🌹❤️🙏 ജീവിതം പൂർണമായും വിശുദ്ധിയുടെ ധവള വസ്ത്രം അണിഞ്ഞു, ഈശോയുടെ തിരു ഹൃദയ സ്നേഹം സ്വന്തം ജീവിത ചര്യകളിലൂടെ മറ്റുള്ളവർക് പകർന്നു നൽകിയ പുരോഹിത ശ്രേഷ്ഠ, ഞങ്ങളുടെ പ്രിയങ്കരനായ ചെറിയാചനച്ച ഈശോയുടെ തിരുസന്നിധിയിൽ പരിശുദ്ധ അമ്മയോടൊത്തു അവിടുത്തെ മുഖാ മുഖം കണ്ടു സ്തുതിക്കുമ്പോൾ പാപികളായ ഞങ്ങളുടെ പാപങ്ങൾ ഓരോന്നും സ്വർഗീയ സന്നിധിയിൽ പരിശുദ്ധ ത്രീത്വത്താൽ ക്ഷമിക്കപെടുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏🌹❤️🕯️
@sajiputhussery1240
@sajiputhussery1240 3 года назад
പതിനായിരങ്ങൾ യാചിച്ചിട്ടും അച്ചനെ ഈശോ നമുക്ക് വിട്ടു തന്നില്ല.......ഈശോയ്ക്ക് അച്ചനെ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു.........ഇനിയും ധാരാളം ചെറിയാനച്ചന്മാർ നമ്മുടെ ഇടയിൽ ഉണ്ടാകട്ടെ....നമുക്കീലോകം പറുദീസയാക്കാം.....
@amalrockey420
@amalrockey420 3 года назад
അച്ചനെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമായിരുന്നു ❤
@joyjohn299
@joyjohn299 3 года назад
Achande oru kurbhana kandavarku orikalum achane marakan pattilla achande verpadu ennum manasil oru vedanayayirikum orikalum marakilla aaaa nalla deivadasane
@omanajacob4480
@omanajacob4480 3 года назад
അച്ചനെ എനിക്കറിയില്ല വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു സ്വർഗ്ഗത്തിലിരുന്നു ഈഗാനം കേൾക്കും അച്ചൻ മരണമില്ലാത്ത ഓർമ്മകൾ ഭൂമി യുള്ള കാലത്തോളം കണ്ണ് നനയ്ക്കുന്ന വരികൾ
@uktraveleatbyprinsonpalatty
@uktraveleatbyprinsonpalatty 3 года назад
ചെറിയാച്ചനെ നേരിൽ കണ്ടിട്ടില്ല എങ്കിലും എൻ്റെ സുഹൃത്തുക്കളായ മറ്റു അച്ചൻമാരുടെ കൂടെ എപ്പോഴും പുഞ്ചിരിയോടെ ഒരു സഹോദരനെപ്പോലെ ചെറിയാച്ചനെ കാണാറുണ്ട്...... miss you cheriyacha...
@lillysebastian9672
@lillysebastian9672 3 года назад
അച്ഛാ..... നേരിട്ട് അറിയില്ലെങ്കിലും അച്ഛന്റെ വേർപാട് മനസിനെ ഒത്തിരി സങ്കടപ്പെടുത്തുന്നു. ഈശോയെ പുരോഹിതരുടെ വേർപാട് മനസിനെ വേദനിപ്പിക്കുന്നു. എല്ലാവരെയും അങ്ങയുടെ തിരൂസംരക്ഷണത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തുകൊള്ളണമേ. Amen🙏🙏🙏
@angeljohnsonangeljohnson7881
@angeljohnsonangeljohnson7881 3 года назад
Eessoyude karangalirikunna cheriyachanacha............... Njnangalke vendi madhyastham vahikane
@twinsthomas4890
@twinsthomas4890 3 года назад
നേരിട്ട് പരിജയം ഇല്ലെങ്കിലും ചെറിയാൻ അച്ഛന്റെ നല്ല എളിയ ജീവിതത്തെ കുറിച്ച് കേട്ടപ്പോൾ എവിടെയോ ഒരു ആത്മബന്ധം,,, 🙏
@joshymolvarghese6685
@joshymolvarghese6685 3 года назад
Correct
@jesusismyhero8706
@jesusismyhero8706 3 года назад
വീഡിയോ കണ്ടിട്ട് വിഷമം തോന്നുന്നു, പക്ഷേ, അച്ചൻ ഞാൻ കണ്ടിട്ടില്ല. 🙏🙏
@joshua7065
@joshua7065 3 года назад
വിശുദ്ധ ജീവിതം.....സ്വർഗത്തിൽ പുഞ്ചിരിയോടെ പാടിനടക്കുന്ന അച്ഛനോട് ഇനി നമ്മുടെ മധ്യസ്ഥം യാചിക്കാം
@josemathew780
@josemathew780 3 года назад
നിങ്ങൾ കേവലം ചെറിയ അച്ചനല്ല( ഞാനുൾപ്പെടെ എല്ലാവരും അങ്ങനെ വിളിച്ചുവെങ്കിലും... ചെറിയ അച്ചൻ = ചെറിയാച്ചൻ )എത്രയോ വലിയ ഒരു അച്ചൻ ആണ് താങ്കൾ........................................കണ്ണു നിറയുന്നു , നേരിട്ടു പരിചയമില്ലെങ്കിലും....
@st.marypublicschoolicsetol162
@st.marypublicschoolicsetol162 3 года назад
ഓർക്കുമ്പോൾ ഒരു വിങ്ങൽ... ഒരു വിശുദ്ധ പുരോഹിതൻ കൂടി സ്വർഗത്തിൽ നമുക്കായി ഉണ്ടല്ലോ എന്ന ആശ്വാസം..... കൂടെ പാടി നടന്ന പ്രിയ പുരോഹിതർ അനുഭവിക്കുന്ന മാനസിക അവസ്ഥ എത്ര എന്ന് ചിന്തിച്ചു നോക്കിയാൽ.... എല്ലാം ദൈവം വിഭാവനം ചെയുന്നു..... സ്വർഗം അച്ഛനായി വേഗം തുറക്കപ്പെടട്ടെ
@elizabethmartin1779
@elizabethmartin1779 3 года назад
അച്ചനെ നേരിട്ട് അറിയില്ലെങ്കിലും, ഈ video യിലൂടെ അറിഞ്ഞു, ഒത്തിരി കരഞ്ഞു
@giniantony5032
@giniantony5032 3 года назад
Mary queen ഇടവകയുടെ അഭിമാനം...... ഞങ്ങളുടെ സ്വന്തം കുടുംബകാരൻ... പറയാൻ വാക്കുകൾ ഇല്ല... പറഞ്ഞാൽ തീരില്ല..മരിച്ചെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... എവിടെയോ ഉള്ളതുപോലെ🌹🌹
@glydaansilantony367
@glydaansilantony367 3 года назад
ചെറിയനാച്ഛനെ നേരിട്ട് പരിചയമില്ല. പക്ഷേ എപ്പോഴോ കണ്ടിട്ടുള്ള പോലെ... കണ്ണിരോടെ ആണ് ഈ വീഡിയോ കണ്ടത്....ഈശോയെ മാഷേ എന്ന് വിളിച്ചു അച്ചൻ സ്വർഗത്തിൽ ഇരുന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും.....
@praveenkp9187
@praveenkp9187 3 года назад
ഈ 16 ഡിസ് ലൈക്ക് അടിച്ച ആളുകളോട് എനിക്ക് പറയാനുള്ളത്. അച്ഛന്റെ എന്തായിരുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരിറ്റു കണ്ണീർ എങ്കിലും നിങ്ങളുടെ കണ്ണിൽ വന്നേനെ. അങ്ങനെ വന്നില്ലെങ്കിൽ നിങ്ങളാരും മനുഷ്യരല്ല വളരെയധികം സങ്കടത്തോടെ ചെറിയൻ അച്ഛന്റെ സുഹൃത്ത്.
@malayaaaali
@malayaaaali 3 года назад
Their dislikes might be for this video..
@molychacko3278
@molychacko3278 3 года назад
അച്ചനനെ ആദ്യമായി അറിയുന്നത് ശാലോം ടെലിവിഷനിലെ ജോഷ്വാ പരിപാടിയിലാണ്. അതു കണ്ടതിനുശേഷം ഞാൻ എന്തോ പ്രേരണ പോലെ you tube ൽ fr.cherian nereveettil എന്ന് സേവ് ചെയ്തു. പിന്നീട് ഇടക്ക് ആ programme കാണുമായിരുന്നു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴാണ് അച്ചന് accident ആയെന്ന് അറിയുന്നത്. പിന്നീട് മരണവാർത്തയും. ഒരിക്കലും നേരെ കണ്ടിട്ടില്ലാത്ത അച്ചനുവേണ്ടി അന്നുമുതൽ പ്രാർത്ഥിക്കുന്നു. ഈശോയെ അങ്ങയെ പോലെ ഈ ലോകത്തിൽ ജീവിച്ച ചെറിയാൻ അച്ചനെ സഭയിലെ ഒരു വിശുദ്ധനാക്കണമേ🙏🙏
@divinelove5980
@divinelove5980 2 года назад
നമ്മുടെ സ്വന്തം അച്ഛൻ...💕 ആരൊക്കെ Dislike ചെയ്താലും അച്ഛനെ പ്രാണനായി ഇപ്പോഴും എപ്പോഴും മരണം വരെയും അതിനുശേഷവും ചങ്കിൽ കൊണ്ടുനടന്ന് സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇവിടെ എന്നെന്നും നിലനിൽക്കുന്നുണ്ട്... ഞങ്ങളുടെ മനസ്സിൽ എന്നും ഞങ്ങളുടെ അച്ഛൻ വിലപ്പെട്ടതായിരിക്കും.. ഞങ്ങളുടെ പ്രാണനായിരിക്കും 💕✝️💕
@sreedevika-vm4dm
@sreedevika-vm4dm 3 года назад
മനസ്സിൽ വല്ലാത്ത നൊമ്പരം ഈ ആത്മീയ ഗുരുവിനെ പരിചയപ്പെടാൻ കഴിഞ്ഞില്ല എന്ന ദുഃഖം ത്യാഗശീലനായ, ലാളിത്യജീവിതം നയിച്ച ഈ മഹാനെ ആയിരം വട്ടം തൊഴുന്നു.
@maryjosethazhathemuriyil4010
@maryjosethazhathemuriyil4010 3 года назад
Enicku achane ottume ariyella. But karanjupoye. I am surr there is a saint for us on Heaven. 🌹🌹🙏🙏🙏🙏🌹🌹🌹
@VimalVimal-qi9ds
@VimalVimal-qi9ds 3 года назад
കഴിഞ്ഞ വർഷം ഇതു പോലെ ഒരു ലോക്ക് ഡൌൺ സമയത്തു ഞങ്ങൾ ആരോഗ്യ പ്രവർത്തകർ അച്ചന്റെ അടുത്ത് ഒരു ആവശ്യവും ആയി ചെന്നു.കുഞ്ഞു മക്കൾക്കു ഇമ്മ്യൂണൈസേഷൻ എടുക്കാനുള്ള സൗകര്യം അച്ചൻ ഒരുക്കി തരുമോ എന്ന് ചോദിക്കാൻ വേണ്ടി ആയിരുന്നു. ചോദ്യം കേട്ടതും അച്ചൻ വളരെ സന്തോഷത്തോടെ പറഞ്ഞു നിങ്ങൾക്കു വേണ്ട എല്ലാ സൗകര്യവും ഞാൻ ഒരുക്കി തരാം മാഷ് ധൈര്യം ആയിട്ട് നടത്തികൊള്ളാൻ. അന്ന് മുതൽ എന്ന് വരെ പങ്കുവയ്ക്കൽ എന്താണെന്നു അച്ചന്റെ ജീവിതം കൊണ്ട് ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ചു 😪. അച്ചാ covid വാക്‌സിനേഷൻ എടുക്കണ്ടേ, ഇപ്പോൾ ആണെങ്കിൽ കോർമൊബൈഡിറ്റിസ് നു പ്രതേക പരിഗണന ഉണ്ടെന്നു പറഞ്ഞപ്പോൾ ' അതിന്റെ ഒന്നും ആവശ്യം എല്ലാം മാഷേ എല്ലാവരും എടുക്കുമ്പോൾ കൂടി എനിക്കും കിട്ടിയാൽ മതി വലിയ ധൃതി ഒന്നും ഇല്ല നമ്മൾക്കൊന്നും ഒരു അസുഖവും വരില്ല മാഷേ നിങ്ങൾക്കൊക്കെ വേണ്ടി ഞാൻ എന്നും പ്രാത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞു വലിയ ആത്മവിശ്വാസം തന്ന ചെറിയച്ച.... അങ്ങയുടെ വിയോഗം വലിയ മുറിവാണ് ഞങ്ങളുടെ മനസ്സിൽ ഏല്പിച്ചിരിക്കുന്നത്..... തീർച്ചയായും അച്ചൻ ഒരു വിശുദ്ധൻ ആണ്.
@dayajose894
@dayajose894 3 года назад
നേരിട്ട് അറിയാമായിരുന്നു എങ്കിലും ഇത്രക്കും ആഴത്തിൽ അറിഞ്ഞിരുന്നില്ലല്ലോ... ഉള്ളിൽ എന്നും തീരാത്ത ഒരു നൊമ്പരം ആയി മാറിയല്ലോ... ഞങ്ങൾക്ക് വേണ്ടി അങ്ങ് സ്വർഗത്തിൽ ഇരുന്ന് ദൈവപിതാവിന്റെ അടുത്ത് പ്രാർത്ഥിക്കുന്നുണ്ടെന്നു ഞങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ട്.എല്ലാവരുടെയും ഉള്ളിൽ അങ്ങ് ജീവിച്ചു കൊണ്ടിരിക്കുന്നു എന്നും ഇനി എന്നെന്നും..
@friedafelix6099
@friedafelix6099 3 года назад
Cherian അച്ഛനെ എനിക്ക് പരിചയം ഇല്ല 🙏🌹എന്നിട്ടും ഭയങ്കര സങ്കടം 🙏🙏എത്ര വൈദികർ മരിച്ചുപോയി 🙏Spiritual father അതും സ്നേഹ ഗായകരായ അച്ചന്മാർ 🌹 Fr. Sinson, Fr. Cheriyan, Fr. Anto.... ദൈവം സ്വർഗത്തിലേക്ക് സ്വീകരിച്ചു 🌹🌹🌹ഞങ്ങൾക്ക് തീരാ നഷ്ടം 🙏🙏🌹🌹Heartfelt condolences 🌹🌹🙏🙏🌹🌹🌹🌹🙏😭😭😭😭😭😭
@mariyakchacko4418
@mariyakchacko4418 3 года назад
Cheriyacha we will miss you.... അച്ചന്റെ വേർപാട് നികത്താൻ ആകാത്തതാണ്. But happy that we got a saint....😇
@rifonjoseph71
@rifonjoseph71 3 года назад
ചെറിയാച്ച......ഓർമകൾക്ക് സന്തോഷത്തിന്റെ നനവുണ്ടെങ്കിലും ഇനി അച്ചനില്ലന്നാ യാഥാർത്ഥ്യം ഹൃദയത്തിലെവിടെയോ വിങ്ങുന്നു....
@simibinoy8963
@simibinoy8963 3 года назад
എനിക്ക് അച്ഛനെ നേരിട്ടു പരിചയമില്ല.. പക്ഷെ ഇത് കാണുമ്പോ ഭയങ്കര സങ്കടം... സ്വർഗത്തിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്യനെ...🙏🙏🙏🙏🙏
@fr.dominicpathiala2034
@fr.dominicpathiala2034 3 года назад
ഞാനുൾപ്പെട്ട എല്ലാ വൈദികർക്കും നല്ലൊരു മാതൃക.
@manuthomas8353
@manuthomas8353 7 месяцев назад
ചെറിയാച്ചനുമായി എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും നന്നായി കേട്ടിട്ടുണ്ട് ഒരു പക്ഷെ മരിച്ചടക്കിന് പോയപ്പോൾ ചിരിച്ച മുഖവുമായി കിടക്കുന്ന അച്ചനെ കണ്ടപ്പോൾ അവിടെ വന്നവരുടെ സങ്കടം കണ്ടപ്പോൾ അതു വരെ കൂടുതൽ അടുപ്പമൊന്നും ഇല്ലാതിരുന്ന എനിക്കും മനസ്സിലായി അച്ചൻ സാധാരണ ഒരാളല്ല എന്നത് ❤❤❤
@srlittyk.p8372
@srlittyk.p8372 3 года назад
video വളരെ നന്നായിരിക്കുന്നു: കാണുമ്പോൾ സങ്കടം തോന്നുന്നു. അച്ചൻ ഈശോയുടെ അടുത്തുണ്ട്.
@graphicsolves18years
@graphicsolves18years 3 года назад
ഉറപ്പാണ് achan സന്തോഷത്തോടെ ആവും പോയിട്ടുണ്ടാവുക. ചെയ്തത്തിലെല്ലാം നനമയുണ്ട്. Tribute👌
@vincentkundukulam9166
@vincentkundukulam9166 3 года назад
പൗരോഹിത്യത്തിന് അച്ചൻ നൽകിയ സംഭാവനയും പുരോഹിതർക്കു അങ്ങ് നൽകിയ വിലയും അളവറ്റതാണ്. ആ തിണ്ണമിടുക്കിൽ അഹംഭവിക്കാതെ അങ്ങ് കാണിച്ച നല്ല വഴികളിലൂടെ നടക്കാൻ ഞങ്ങളെ സഹായിക്കണേ. അങ്ങ് ക്ഷണിച്ചു ബാംഗ്ലൂർ ജീസസ് യൂത്ത് പ്രോഗ്രാമിന് വന്നതും സത്യദീപത്തിൽ നൽകിയ സ്വാതന്ത്ര്യ വും ഓർക്കുന്നു
@vincyjoseph3729
@vincyjoseph3729 3 года назад
ഹൃദയസ്പർശി ആയ വരികൾ.... എന്നും എല്ലാവരുടെയും മനസ്സിൽ ചെറിയനാച്ചൻ ജീവിക്കും... ഓർമകളിൽ പോലും മരണമില്ലാതെ.....🙏🙏 RiP ✝️✝️
@bijomanjalil1067
@bijomanjalil1067 3 года назад
കരുതുന്ന സ്നേഹം....പിൻതുടരുന്ന കരുതൽ....ഇത്രമാത്രം ചെറുതാകുവാൻ എങ്ങനെ സാധിച്ചിരുന്നു അച്ഛാ....പ്രണാമം മാഷേ🙏
@tessyanto3413
@tessyanto3413 3 года назад
തീർത്താൽ തീരാത്ത ഒരു എഴൂതിതീരാത്ത പുസ്തകം.വായിക്കാനിഷ്ടമുള്ള നിൻ ജീവിതപുസ്തകം വായിക്കാൻ തുടങ്ങി കണ്ണുനീരോടെ🙏
@fbavakattu
@fbavakattu 3 года назад
മാഷേ...എല്ലാവർക്കും പ്രചോദനമേകുന്ന ജീവിതം എങ്ങനെ ആയിരിക്കണം എന്നു ഞങ്ങളെ പഠിപ്പിച്ചതിനു നന്ദി.❤
@teenapaul5620
@teenapaul5620 3 года назад
നേരിട്ടുപരിചയമില്ല എന്നിട്ടും ഒരു വേദന. അങ്ങനെയെങ്കിൽ പരിചയമുള്ളവരുടെ ഹൃദയത്തിലെ വേദന എന്താവും.നാഥാ ആശ്വാസംനൽകണേ. ചെറിയനാച്ചൻ സ്വർഗത്തിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും 🌹🌹🙏🌹🌹
@jensonjoseph6102
@jensonjoseph6102 3 года назад
വൈദീകൻ എന്തായിരിക്കണമെന്ന് ..... ജീവിതം കൊണ്ട് പറഞ്ഞവൻ നമിക്കുന്നു...... ചെറിയാച്ചാ🙏🙏🙏🙏🙏
@salyjohnson9868
@salyjohnson9868 3 года назад
Achhante vishudhiyum maranavum iniulla makkalkky vishudhi undavatee. Prayer cheyyanam swargathil irunnu ellavarkkymvendy
@slaveofLORDJESUS
@slaveofLORDJESUS 3 года назад
ഏതാനും ദിവസങ്ങളായി ഈ വിഡിയോ എന്റെ മുൻപിൽ വന്നുകൊണ്ടിരുന്നിട്ടും കാണാൻ സാധിച്ചില്ല. ഇന്ന് അത് കണ്ടപ്പോഴാണ് മനസിലായത് ബഹു ചെറിയാൻ അച്ഛൻ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി ആയിരുന്നെന്നുള്ള വസ്തുത! ഞാൻ സേവിക്കുന്ന..., എന്നെ വലിയ വില കൊടുത്തു വാങ്ങിയ ... എന്റെ യജമാനന്റെ പ്രീയപ്പെട്ട പുരോഹിതൻ! അച്ഛൻ യാത്രയായതിൽ വിഷമിക്കേണ്ടുന്ന യാതൊരു കാര്യവും ഇല്ലെന്നു മനസ്സിൽ പൂർണ ബോധ്യം ഉണ്ടായിരുന്നിട്ടും ... കണ്ണുകൾ അനുസരിക്കുന്നില്ല... കണ്ണീർ വന്നുകൊണ്ടിരിക്കുന്നു....
@divinelove5980
@divinelove5980 2 года назад
🙏🏻🙏🏻🙏🏻🙏🏻
@antonymuttamthottil8671
@antonymuttamthottil8671 3 года назад
ഞങ്ങളുടെ ഓർമയിൽ, പ്രാർത്ഥനയിൽ എന്നും ചെറിയാച്ചൻ അച്ഛനുണ്ടാകും. അച്ഛാ ദൈവന്നിധിയിൽ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ
@fathimazzzzz300
@fathimazzzzz300 3 года назад
Ente koode 5th muthal 10th vare cardinal h.schoolil padichathanu. Orikkalum marakkan pattilla 😢😢😢😢 marakilla orikkalum
@newcastleoftriumph3392
@newcastleoftriumph3392 3 года назад
Miss you Father..achane orupaduorupadu miss cheyunnu..othireem paavayirunnu achan,ellarodum ellathinodum snehom aayirunnu achannu.enteyokke cherupathil dt.anns pallide munnil rathri chorum kazhichu oru pokkundu achanu company kodukan,enittu vattakalelu poyirunnu samsarikkum 10 maniyolam..orupadu karyangal eniku ente aniyanum,grandmotherinum,pinne adutha veetilokkeyulla friendsinum paranju tharum...kure kAdhakal,thamasakal,innu athokke orkumpo adakki vekkan polum sadhikatha karachilano purathu varunnathu.. Acha Annu aadyamayi njangslodu MARANATHE PEDIKKARUTHU ,ATHU NAMMALE DAIVATHINTE ADUTHEKKU DAIVATHINTE SWARGAMENNA NATTILEKU KODUPOKUNNATHANENNU PARANJATHU...AVIDE EESHOWYUM,MATHAVUM,MALAKHAMARUM,VISUDHARUM NAMMALE KAATHIRIKUNNUNDENNU PARANJU THANNATHU..Innu achan ipo DAIVATHINTE nattilakum alle
@sonymannath5756
@sonymannath5756 3 года назад
പറഞ്ഞുള്ള അറിവേ ചെറിയാച്ചനെ കുറിച്ച് ഉള്ളൂ... വളരെ അടുപ്പം തോന്നുന്നൂ... May God bless his soul in mercy. RIP..
@seenagg7840
@seenagg7840 10 месяцев назад
ഒരു ഗ്രൂപ്പ്‌ song കണ്ടാണ് അച്ചനെ ശ്രേദ്ധിച്ചത്... മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു വേദന... ഇടയ്കിടയ്ക്കു ഓർക്കുമായിരുന്നു.... ഇന്നും ഓർമ വന്നു.... ഏതാനും മിനിറ്റുനുള്ളിൽ ഈ വീഡിയോ യൂട്യൂബിൽ വന്നു... അച്ചൻ വിശുദ്ധൻ തന്നെ. 🙏🙏🙏🙏
@sibimankuzhikary3924
@sibimankuzhikary3924 3 года назад
വരും കാലം വിശുദ്ധനന്ന് വിളിക്കപ്പെടുന്ന ചെറിയാനച്ചന്റ ചേതനയറ്റ ഈ ദേഹം നേരിൽ കണ്ടു പ്രണാമം അർപ്പിക്കാൻ കഴിഞ്ഞത് ഒരു ദൈവ നിയോഗമായി കരുതുന്നു.🙏🏻🙏🏻🙏🏻🙏🏻
@sindakochery6285
@sindakochery6285 3 года назад
Ee achane nerittu parijayamila, pakshe a allude nanma ee videoyilude kaanichu thanna, athinuvendi parishramicha ella atmakalkum nanni....achante prarthana elavarkum undakate...cheythu kanichu thanna ella nanmakalkum nanni cherianacha...nanni daivame!
@rifonjoseph71
@rifonjoseph71 3 года назад
ഈ വീഡിയോ നല്ല ഒരു സമൂഹത്തിനു വേണ്ടി സമർപ്പിച്ച അതിരൂപതയിലെ വൈദീക സഹോദരങ്ങൾക്ക് അതിരൂപതയിലെ ദമ്പതികളുടെ / കുടുംബങ്ങളുടെ നന്ദി🙏
@shinyreji5682
@shinyreji5682 3 года назад
After the accident only i was knew about this priest..eventhough somuch missing 😢 🙏
@rejinavarkey6234
@rejinavarkey6234 3 года назад
Enikku parichayam illatha bahumanappetta achanu,aadaraanjalikal,prarthanayum.
@sr.deepajoseph529
@sr.deepajoseph529 3 года назад
വിശുദ്ധി നിറഞ്ഞ ഒരു ജീവിതം നയിക്കാൻ ഒരു പ്രചോദനാമനച്ചോ 🙏
@jollycleetus1290
@jollycleetus1290 3 года назад
Manasil novunarthunna changathimarude sammanam ayi Achanu è pattu kelkkunnundavum angu akale Jesus nu oppam irunnu
@santamariaclothingstore
@santamariaclothingstore 2 года назад
ചെറിയാച്ചന്റെ വീഡിയോസ് എത്ര കണ്ടാലും മതി വരുന്നില്ല
@marykuttythomas5231
@marykuttythomas5231 3 года назад
Never seen,never heard about him but now after seeing so many posts about this Humble& Simple Priest feels I know him forever...RIP ACHA with the most Loving Father in Heaven.
@jaisonm.o.1205
@jaisonm.o.1205 3 года назад
An intercedor ,especially for the youth. യുവജനങ്ങളുടെ മധ്യസ്ഥൻ🙏🙏
@jessyjoy6975
@jessyjoy6975 3 года назад
Yes
@sujusuphil2563
@sujusuphil2563 3 года назад
So touching song.... 🙏🙏🌹🌹🌹
@Alex-eg1xf
@Alex-eg1xf 3 года назад
💯
@shijuachandy
@shijuachandy 3 года назад
നാലു വർഷം ചെറിയാച്ചൻ എന്റെ ബോസ് ആയിരുന്നു. പക്ഷേ, നാലു വർഷവും അദ്ദേഹം ഇടപ്പെട്ടിരുന്നത് നേരെ തിരിച്ചായിരുന്നു. അസാദ്ധ്യമാണത്, ഒരു മനുഷ്യനെ സംബന്ധിച്ച്...
@vijijijo1266
@vijijijo1266 2 года назад
ഇപ്പോഴും കേട്ടിട്ടും മതിയാവാതെ, കണ്ടിട്ടും കൊതി തീരാതെ, കരഞ്ഞിട്ടും കണ്ണീർ വറ്റാതെ, ഞങ്ങൾ ജീവിക്കുന്നു നിന്നോർമകളിൽ.. Prayers Fr.Cheriyan 🙏
@divinelove5980
@divinelove5980 2 года назад
Amen 🙏🏻🙏🏻🙏🏻🙏🏻
@jollymohan573
@jollymohan573 3 года назад
ശാലോം ടീവിയിൽ ജോഷ്വ എന്ന പ്രോഗ്രാമിൽ അച്ഛന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നു. അന്ന് ഞാൻ മനസ്സിൽ കുറിച്ചു. ഈശോയോട് ചേർന്നു നിന്നു ജീവിതം പൂർണമായി സമർപ്പിച്ചു ജീവിതം നയിക്കുന്ന അച്ഛനെ ദൈവം എത്ര മാത്രം സ്നേഹിക്കുന്നുണ്ടാവും. സൗമ്യമായ ഓരോ ചോദ്യത്തിന് നൽകുന്ന ഉത്തരം എന്നെ ഒത്തിരി അച്ഛനെ അറിയാൻ സാധിച്ചു. വേർപാട് ഇന്നും എന്നും ദുഃഖം ആണ്. എന്നാൽ ഈശോയോട് അടുത്തേക് പോയിരിക്കുന്നു. അതിൽ ഒത്തിരി സന്തോഷം തോന്നുന്നു. പ്രാർത്ഥയിൽ ഓർക്കുന്നു 🌹🌹
@sky-blue12346
@sky-blue12346 3 года назад
എന്റെ മനസ്സിലെ ഒരു നല്ല പുരോഹിതൻ.... 👌👌🙏🙏🙏
@paulchirayath1703
@paulchirayath1703 3 года назад
ഈ ഭൂമിയിലെ പാപികളായ ഓരോ മക്കൾക്കും മനസാന്തരം ലഭിക്കാൻ ഇശോയോട് പറയേണമേ അച്ഛാ🙏🙏 ♥️♥️
@DOLLYsKitchen
@DOLLYsKitchen 3 года назад
Ethupoloru vedana njan arijilla...sankakadamai Essow kurachu kudy time kodukamairunnu..ally😭😭 Nammuday Achakutty Kum,Anto Achanum..pinny Ennu veda paranja kunju Achan monum...🙏🌹🌹
@minujoseph770
@minujoseph770 3 года назад
ഒരിക്കൽപോലും അച്ഛനെ കണ്ടിട്ടില്ലെങ്കിലും, കണ്ടവരും പരിചയപ്പെട്ട വരും അച്ഛനെക്കുറിച്ച് പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി ആ വേർപാടിൽ,
@neethamartin3412
@neethamartin3412 3 года назад
ഉള്ളിലെ തേങ്ങൽ അടക്കാനാവുന്നില്ല. ചെറിയാ ച്ചന ച്ചൻ സ്വർഗത്തിൽ തന്നെ 💕
@achammageorge7761
@achammageorge7761 3 года назад
ഓരോ വൈദികരും യാത്ര പറയുമ്പോൾ ഉള്ള സങ്കടം പറഞ്ഞറിയിക്കാൻ വയ്യ.. ദൈവമേ.... നിനക്ക് ഇവരെയൊക്കെ രക്ഷിച്ചുകൂടായിരുന്നോ ...
@SHELLORIGINALSENTERTAINMENTS
@SHELLORIGINALSENTERTAINMENTS 3 года назад
ഒരിക്കലും മറക്കില്ല അച്ചാ... കൊച്ചാച്ചാ വിളിയും... താങ്ക്സ്ഉം... ❤️
@antonytjkochi.335
@antonytjkochi.335 3 года назад
മാലാഖമാരുടെ സംഗീത മാഷായി ചെറിയാൻ അച്ചനെ ഈശോ സ്വർഗ്ഗത്തിൽ നിയമിച്ചു. അച്ചാ.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ .
@georgeraphel5484
@georgeraphel5484 3 года назад
അച്ചനെക്കുറിച്ച് കേട്ടിട്ടുണ്ട്‌. ആ വലിയ കാരുണ്യമനസിന് എന്റെ കണ്ണീർപ്രണാമം ✝️RIP✝️🌹
@sr.rosantofcc8761
@sr.rosantofcc8761 3 года назад
ഹൃദയസ്പർശിയായ വാക്കുകൾ ചെറിയാനച്ചന് പ്രണാമം
Далее
Тренеруем память physics drop 103 - 104
00:51
Which part do you like?😂😂😂New Meme Remix
00:28
Tribute To Fr. Cherian Nerevettil
12:34
Просмотров 1,4 тыс.
A musical Tribute to Rev Fr Cherian Nereveettil
5:14
Joshua Epi:09
29:54
Просмотров 9 тыс.
Тренеруем память physics drop 103 - 104
00:51