Тёмный

സങ്കീർത്തനം 52. Psalms 52. വീരൻ പരിഹാസ കഥാപാത്രം ആകും  

Euangelion
Подписаться 1,6 тыс.
Просмотров 534
50% 1

www.facebook.c...
...
BPC Media -Message
/ @bpcmedia2369
സങ്കീർത്തനം 52 .PSALMS 52
#Malayalam #Christian #Message
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ധ്യാനം.
എദോമ്യനായ ദോവേഗ് ദൈവകൃപ നഷ്ടപ്പെട്ട ശൗലിനോട്: ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ചത്.
1.ശമുവേൽ 21:1--9/ 22:9--23
◾ദോവേഗ് നോബിലെ ആലയത്തിൽ കിടക്കവേ, ശൗലിനെ ഭയന്ന് ഒളിച്ചു നടന്ന ദാവീദ് നോബിലെ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു.
◾(ദാവീദ് ദേവീകാലോചനകൾക്കായി മുൻപും അവിടെ പോയിരുന്നു)
◾അഹിമലേക്ക് അവനു ഭക്ഷിപ്പാൻ വിശുദ്ധ അപ്പങ്ങളും ഗോലിയാത്തിനെ കൊന്ന വാളും കൊടുത്തു
ദോവേഗ് .
ശൗലിന്റെ ഇടയപ്രമാണിയായിരുന്നു
◾നന്മയെ ദുഷ്ടതയാക്കി ചിത്രീകരിക്കുന്നവർ
◾സത്യം ഭാഗികമായി മറച്ചുവയ്ക്കുന്നത് കള്ളം പറയുന്നതിനും, വഞ്ചിക്കുന്നതിനും തുല്യമാണ്.
1
◾ദുഷ്ടത പാപമാണ്
◾വീരാ എന്ന് വിളിക്കുന്നത് പരിഹസിച്ചാണ്
◾കാരണം അവൻ വീരൻ അല്ലായിരുന്നു
2-4.
നാവിനെ സൂക്ഷിക്കുക .
◾ദുഷ്ടന്റെ ആയുധം നാവാണ്
◾പലസ്ഥലങ്ങളിലുള്ള ദുഷ്ടത
വകഞ്ഞു ഉണ്ടാക്കുന്നു
5 - 7
◾ശൗൽ ദുരാത്മാവ് ബാധിച്ചവൻ ആയിരുന്നു
◾ഇനിയും വളരാൻ
കഴിയാത്തതുപോലെ വേരോടെ
നിർമൂലമാക്കും… സമ്പൂർണ്ണമായി നശിപ്പിച്ചു കളയും
1ശമു 31:10 -13
◾ശൗൽ സ്വന്തം വാളിന്മേൽ വീണു മരിച്ചു.
◾പിറ്റേദിവസം ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിയുവാൻ വന്നപ്പോൾ ശൗൽ വീണു കിടക്കുന്നതു കണ്ട് അവർ ശൗലിന്റെ തല വെട്ടിക്കൊണ്ടു പോയി. അവന്റെ ശരീരത്തെ ബേത്ത്-ശാന്റെ ചുവരിൽ
ശൗലിന്റെ ഉടൽ തൂക്കിയിട്ടിരിക്കുന്നു
◾അവരുടെ അസ്ഥികളെ യാബേശിലെ പിചുല വൃക്ഷച്ചുവട്ടിൽ (മരുഭൂമിയിലെ പുളിമരം) കുഴിച്ചിട്ടു. 1ശമു 22:6
◾വീരൻ പരിഹാസ കഥാപാത്രമാകും
7
ദ്രവ്യസമൃദ്ധിയിൽ അഭിമാനിക്കുന്നവൻ
◾ദൈവത്തെ ബലമാക്കാത്തവൻ
ദ്രവ്യസമൃദ്ധിയിൽ അഭിമാനിക്കുന്നവൻ
ദുഷ്ടതകൊണ്ട് അതിന് കൂട്ടുകയും ചെയ്യുന്നവൻ
8 , 9
◾ദാവീദ് വിജയിയായ ഒരു ദാസനെ വിവരിക്കുന്നു (വാ.8,9).
◾പ്രശ്നങ്ങളുടെ മദ്ധ്യത്തിലും ദൈവത്തിനുവേണ്ടി ഫലം കായ്ക്കുക. അവനെ സ്തുതിക്കുക.
8 .ഒലിവ് വൃക്ഷം
◾മോശെ ഇസ്രായേലിനെ ‘നല്ലോരു ദേശം, ഒലിവുവൃക്ഷം ഉള്ള ദേശം’ എന്നു വർണിച്ചു.
◾മാനിക്കപ്പെടുന്ന വൃക്ഷമാണ്
(ന്യായ 9:9)
◾വളരെ പതുക്കെ വളർന്നു നൂറ്റാണ്ടുകൾ തഴച്ചു നിൽക്കും
◾വെട്ടിക്കളഞ്ഞാൽ മുളച്ചു വരും
◾പ്രളയത്തെ അതിജീവിക്കും ഉല്പ.8:11
◾ഒലിവുമരങ്ങളെ സംരക്ഷിക്കുന്നതു പോലെ ദൈവം തന്നെയും സംരക്ഷിക്കുമെന്ന് ദാവീദിനറിയാം.
◾ദൈവജനം എല്ലാകാലത്തും പച്ച പിടിച്ചും, ഫലങ്ങൾ പുറപ്പെടുവിക്കുന്നതുമായ വൃക്ഷം പോലെയിരിക്കും.
◾ദാവീദിനെ ദൈവം നട്ടു, ദാവീദ് ഫലം കായിക്കുന്നു. ദൈവത്തെ സ്തുതിക്കുന്നു.
◾സങ്കീ 128:3
നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
റോമർ 11:24
സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
റോമർ 11:17
കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു,
◾ആലയത്തിങ്കൽ തഴെച്ചിരിക്കുക
9
◾വമ്പ് പറയുന്നവരും പീഡിപ്പിക്കുന്നവരും ഉണ്ടായിട്ടും ദാവീദ് പൂർണ്ണമായും ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു.
Psalm | സങ്കീർത്തനങ്ങൾ 52
1 വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
2 ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
3 നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
4 നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
5 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.
6 നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
7 ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,
8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
9 നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
#ദോവേഗ് #ദുഷ്ടത #ദാവീദ് #നാവ്
#പിചുലവൃക്ഷം #ഒലിവ് #വൃക്ഷം
#ശൗൽ #സങ്കീർത്തനം
message Manoj John

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@manjusony4523
@manjusony4523 10 месяцев назад
Praise the Lord
Далее
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20