ഗ്രോസ് മീറ്ററിങ് വരില്ല എന്ന് പറയുന്നത് 50% വൈദ്യുതി renewable source ൽ നിന്ന് വേണം എന്ന കേന്ദ്രനയം കാരണം ആണെന്ന് വിചാരിക്കുന്നു.. ഇനി സോളാർ വെക്കാത്തവരുടെ അവസ്ഥ നോക്കാം... സോളാർ വെച്ചവർക്ക് net മീറ്റർ സമ്പ്രദായ പ്രകാരം 2.69 ന് വൈദ്യുതി ലഭ്യമാകും രാത്രി kseb ഗ്രിഡിൽ നിന്ന്... എന്നാൽ kseb കൂടിയ വിലക്ക് ആകും വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത്...സോളാർ വെച്ചവർക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുകയും സോളാർ വെച്ചവർക്ക് നോർമൽ നിരക്കിലും ലഭിക്കും സ്വാഭാവികമായും പുറത്ത് നിന്നു കൂടിയ നിരക്കിൽ രാത്രിയിൽ വാങ്ങുന്ന വൈദ്യുതി kseb ക്ക് നഷ്ടം ഉണ്ടാക്കും... അങ്ങനെ വന്നാൽ നിരക്ക് വർധന ഉണ്ടാകാൻ സാധ്യത ഉണ്ട്... സോളാർ വെച്ചവർക്ക് ഈ വർദ്ധനവ് ബാധിക്കില്ല... എന്നാൽ സാധാരണ ഉപബോക്താവിന് നല്ല രീതിയിൽ ബാധിക്കുകയും ചെയ്യും ചുരുക്കത്തിൽ സോളാർ വെച്ചവന് രാത്രി ഉപയോഗത്തിന് വേണ്ടി നൽകുന്ന ചാർജ് കൂടി ബാക്കിയുള്ള സോളാർ വെക്കാത്തവർ നൽകേണ്ടി വരും... ഇങ്ങനെ വന്നാൽ kseb യും സർക്കാരും സാധാരണ കാരുടെ കൂടെ നിൽക്കേണ്ടി വരും അങ്ങനെ വന്നാൽ ഗ്രോസ് മീറ്ററിങ് മാത്രം ആയിരിക്കും വഴി... അല്ലെങ്കിൽ 3:1 അല്ലെങ്കിൽ 4: 1 പോലെ net മീറ്ററിങ് വേണ്ടി വരും.. എന്ന് വെച്ചാൽ 3 യൂണിറ്റ് സോളാർ പാനലിൽ നിന്നു kseb ക്കു നൽകാൻ പറ്റിയാൽ ഒരു യൂണിറ്റ് രാത്രി ഉപയോഗിക്കാം... അങ്ങനെ എന്തെങ്കിലും ക്രമീകരണം സോളാർ വെച്ചവരെ സമാധാനിപ്പിക്കാൻ വേണ്ടി വരും
ഇതിൽ നിങ്ങൾ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട് കാരണം മോണോ പേർക്ക് പാനൽ ഓവർ ഹീറ്റായാൽ പ്രൊഡക്ഷൻ കുറയും ആ സമയത്ത് ക്ലീൻ ചെയ്തു കൊടുത്താൽ അല്ലെങ്കിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുത്താൽ പാനൽ തളക്കും അതുകൊണ്ട് ആ സമയത്ത് ക്ലീനിങ് ചെയ്യുന്നത് ബെറ്റർ ആണ് എനിക്കും അനുഭവമുണ്ട് കൂടുതൽ പ്രൊഡക്ഷൻ കിട്ടിയിട്ടും ഉണ്ട് എന്റേത് ഓഫ് grid ആണ്
തളച്ചിരിക്കുമ്പോൾ തന്നെ തലയിൽ വെള്ളം ഒഴിച്ചോ, 25 കൊല്ലം നിൽക്കും എന്ന് പറയുന്ന പാനൽ 10 കൊല്ലം പോലും നിൽക്കില്ല ആദ്യം പാനൽ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ സാഹചര്യം അനുസരിച്ചു ഉള്ള പാനൽ സെലക്ട് ചെയ്യുക. അല്ലാതെ തളച്ചിരിക്കുന്ന monoperc പാനലിന്റെ തലയിൽ വെള്ളം ഒഴിക്കുന്ന മണ്ടൻ ഐഡിയ പ്രയോഗിക്കാതിരിക്കുക.
താങ്കൾ വളാ വളാ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. KSEB എന്ത് പ്രവർത്തിക്കുമെന്ന് ദൈവം തമ്പുരാന് പോലും പറയാൻ പറ്റില്ല.KSEB കരാറ് എഴുതുമ്പോൾ Gross meter ആക്കില്ലാ എന്ന് ഉറപ്പ് തരട്ടെ.ഏത് കാര്യവും മാറ്റാൻ KSEB ക്ക് അധികാരം ഉണ്ടെന്ന് ഒപ്പിട്ട് കൊടുത്തിട്ട് അങ്ങനെ ഗ്രീൻ എനർജി ഉലർത്തണ്ടാ......
അതിന് പരിഹാരം ഹൈബ്രിഡ് ഇൻവെർട്ടർ ഫിറ്റുചെയ്യുകയെ നിവർത്തിയുള്ളു അങ്ങനെ ആകുമ്പോൾ പകൽ സോളാറിൽ നിന്നും ബാറ്റിരി ചാർജ് ചെയ്തു രാത്രി ഉപയോഗിക്കാൻ കഴിയും അഥവാ അതികം ഉണ്ടെങ്കിൽ kseb യിൽ അപ്ലോഡ് ചെയുകയും ആവാം