11:39 ചേട്ടാ ഇന്നത്തെ video ൽ (കഴിഞ്ഞ day ലെ videos ലും ഉണ്ടാർന്നു ) കൊറേ സ്ഥലങ്ങൾ ഇങ്ങനെ forest പോലെ കിടക്കുന്നത് കണ്ടു. അതൊക്കെ private പ്രോപ്പർട്ടി ആണോ അതോ Govt nte ആണോ...?? ഒരു Doubt കൂടി ഇത്തരം സ്ഥലങ്ങൾ നമ്മുക്ക് വാങ്ങിക്കാൻ പറ്റുവോ...??
ശരിക്കുമുള്ള വന്യതയും വന്യജീവികളെയും ആസ്വദിക്കണമെങ്കിൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും കാടുകളിൽ പോവണം. സിംഹവും പുലിയും കടുവയും ആനയും ജിറാഫും സീബ്രയും എല്ലാം ഉള്ളത് ഇവിടങ്ങളിലാണ്. ആമസോൺ കാടുകളിൽ പോലും ഇവ ഇല്ലെന്ന് ഓർക്കണം. കാരണം ഈ ജീവികളിൽ അധികത്തിൻ്റെയും ജന്മദേശം ആഫ്രിക്കയാണ്. ഏഷ്യയും ആഫ്രിക്കയും കരമാർഗം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഇവയിൽ പലരും എഷ്യയിലുമെത്തി. പിന്നെ നോർത്ത് അമേരിക്കൻ കാടുകളിൽ സസ്യങ്ങളുടെയും ജന്തുക്കളുടെയും diversity കുറവാണ്. കാരണം ഭൂമധ്യരേഖാ പ്രദേശങ്ങളിൽ diversity വളരെ കൂടുതലായിരിക്കും. ഭൂമധ്യരേഖയിൽ നിന്നും അകലും തോറും diversity കുറയും. നിങ്ങൾ അമേരിക്കയിലെയും കാനഡയിലെയും കാടുകൾ ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ. ഒരേ ടൈപ്പ് മരങ്ങൾ തന്നെ ധാരാളമായി repeat ചെയ്തു വരുന്നത് കാണാം. എന്നാൽ നമ്മുടെ നാട്ടിലെ കാട്ടിൽ കയറിയാലോ കാണുന്ന മരങ്ങളധികവും വ്യത്യസ്തമായിരിക്കും.anyway അടിപൊളി കാഴ്ചകൾ, മലനിരകൾ കാണാൻ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.