Тёмный

Aranmula Kannadi | Complete Making Video | ആറന്മുള കണ്ണാടി |  

Travelogged By Geo
Подписаться 3,4 тыс.
Просмотров 2 тыс.
50% 1

എന്റെ ആറന്മുള യാത്രയിൽ കണ്ണാടിയുടെ നിർമാണവും, ചരിത്രവും പറഞ്ഞു തന്ന മുരുകൻ ചേട്ടനെ നന്ദിയോടെ ഓർക്കുന്നു. ഒപ്പം ജിതേഷ് ചേട്ടനെയും അജിതനെയും പിന്നെ ളാക ഇടയറന്മുള നിവാസികളെയും.
എന്താണ് ആറന്മുള കണ്ണാടിയുടെ സവിശേഷത?. എന്തുകൊണ്ടാണ് ആറന്മുള കണ്ണാടി ഇത്രയധികം വിലപിടിച്ചതാകുന്നത്.? ഈ ചോദ്യങ്ങൾക്ക് ഉത്തരം തിരയുമ്പോഴാണ് ആറന്മുള കണ്ണാടി നിസ്സാരക്കാരനല്ലെന്ന് തിരിച്ചറിയുന്നത്...
പത്തനംതിട്ടയിലെ ആറന്മുള എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടികളാണ് ആറന്മുള കണ്ണാടി എന്ന് അറിയപ്പെടുന്നത്. സാധാരണ സ്ഫടിക കണ്ണാടികളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. പൂർണ്ണമായും കരവേലയാൽ നിർമ്മിക്കുന്ന ഈ കണ്ണാടി ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കര അനുപാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു രഹസ്യമാണ്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനെൽവേലിക്കടുത്തുള്ള ശങ്കരൻ കോയിലൂരിൽ നിന്നും ആറന്മുള പാർത്ഥസാരഥി ക്ഷേത്രനിർമ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴിൽ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിർമ്മിച്ചത്.ഇവരുടെ പിൻതലമുറക്കാരായ ഏതാനും കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോഴും ഈ നിർമ്മാണരഹസ്യം അറിയുകയുള്ളൂ. ഈ അറിവ് ദൈവികമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് കണ്ണാടി നിർമ്മാണം കച്ചവടത്തെക്കാളുപരി അനുഷ്ഠാനം കൂടിയാണ്.
അങ്ങേയറ്റം ക്ഷമയോടെ ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് ഓരോ കണ്ണാടിയും രൂപപ്പെടുത്തിയെടുക്കുന്നത്. ആറന്മുളയിലെ നെൽപ്പാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം കളിമണ്ണ് അരച്ചെടുത്ത് കണ്ണാടിക്ക് ആവശ്യമായ അച്ചുകൾ നിർമ്മിക്കുന്നു. കുപ്പിയുടെ മാതൃകയിലുള്ള ഈ അച്ചിന്റെ കഴുത്തു ഭാഗത്തുള്ള ചെറിയ ദ്വാരത്തിനു മുകളിൽ ചോർപ്പിന്റെ ആകൃതിയിലുള്ള ഭാഗത്ത് ചെറു ലോഹക്കഷണങ്ങൾ (പ്രത്യേക അനുപാതത്തിലുള്ള കോപ്പർ_ടിൻ സങ്കരം) നിറച്ച ശേഷം ഈ ഭാഗം അരച്ച കളിമണ്ണ് കൊണ്ട് പൊതിയുന്നു. തുടര്‍ന്ന് ഈ അച്ച് 400 ഡിഗ്രി ചൂടിൽ ഉലയിൽ വെച്ച് രണ്ടോ മൂന്നോ മണിക്കൂർ നേരം പഴുപ്പിച്ചെടുക്കുന്നു.
ഈ ചൂടേറ്റ് ലോഹക്കഷണങ്ങൾ ഉരുകി അച്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്നു. തണുത്ത ശേഷം കളിമണ്ണ് പൊട്ടിച്ച് അതിനുള്ളിൽ ഉരുകിയുറച്ച ലോഹസങ്കരത്തെ പുറത്തെടുക്കുന്നു.
അടുത്ത പടി ഇതിനെ ഉരച്ചു മിനുക്കിയെടുക്കലാണ്.ആദ്യ ഘട്ടത്തിൽ നന്നായി വെന്തു ഭസ്മമായ കളിമണ്ണ്, നല്ലെണ്ണ , ചണം ഇവചേർന്ന മിശ്രിതത്തിലാണ് ഉരയ്ക്കുന്നത്. പിന്നീട് കോട്ടൺ തുണിയിലും അവസാനം വെൽവെറ്റിലും ഉരച്ചു മിനുക്കുന്നു. ഈ ചിലപ്പോൾ അഞ്ചും ആറും ദിവസം വരെ നീളുന്ന ഈ പ്രക്രിയ്ക്കൊടുവിൽ ലോഹക്കഷണം സ്ഫടിക സമാനമായ കണ്ണാടിയായി മാറും!. തുടര്‍ന്ന് ഈ കണ്ണാടിയെ ഓട്ടുചട്ടത്തിൽ ഉറപ്പിച്ചെടുക്കുന്നു. സാധാരണ കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി വിഭ്രംശമില്ലാത്ത യഥാര്‍ത്ഥ രൂപമാണ് ആറന്മുള കണ്ണാടി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിനും പ്രതിബിംബത്തിനുമിടയിൽ അകലം ഉണ്ടാകില്ല. ലോഹനിർമ്മിതമാണെങ്കിലും താഴെ വീണാൽ സാധാരണ കണ്ണാടി പോലെ ഉടഞ്ഞു പോകുന്നത് ഈ ലോഹസങ്കരത്തിന്റെ പ്രത്യേകതയാണ്. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലുമാണ് ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്നത്.
2004_05ൽ geographical Indication (GI) tag ലഭിച്ച ആറന്മുള കണ്ണാടികളുടെ പ്രശസ്തി വിദേശ വിനോദ സഞ്ചാരികളിലൂടെ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്.
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ 45സെന്റിമീറ്റർ നീളമുള്ള ഒരു ആറന്മുള കണ്ണാടി സൂക്ഷിച്ചിട്ടുണ്ട്.
Buy Directly From
Mr.Murukan R
Mobile 9497103033
Whatsapp 8589013033
Email aranmulahandicrafts@gmail.com
www.aranmulakannadi.in
#ആറന്മുളകണ്ണാടി #AranmulaKannadi #AranmulaMirror

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@ajmalmuhammed7833
@ajmalmuhammed7833 5 лет назад
Adipoli video kyh
@praveenmashvlog
@praveenmashvlog 5 лет назад
Great
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thank you 😃✌️
@BijithThenhipalam
@BijithThenhipalam 5 лет назад
വ്യത്യസ്ഥമായ ഒരു അറിവ് പകർന്നതിനു നന്ദി (Kyh)
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thanks
@geethutreesa1373
@geethutreesa1373 5 лет назад
Really informative and good presentation...❤
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thank you
@TravelwithAALOK
@TravelwithAALOK 5 лет назад
Good one
@cyriljohn4977
@cyriljohn4977 5 лет назад
Superb 👌
@Pokririder166
@Pokririder166 5 лет назад
Nice and informative video ❤️❤️ Good presentation 😍 ❤️👍 Thanks for sharing with us 🌷🌷🌷🌷🌷 Just joined with you , stay connected 🙏 *KYH*
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thank you
@status4u541
@status4u541 5 лет назад
superb.kyh
@worldofthumbibro
@worldofthumbibro 5 лет назад
Nice information 😍😍😍😍👍 KYH
@SpookyGamersKL
@SpookyGamersKL 5 лет назад
Nice *KYH*
@bibithakbaby1995
@bibithakbaby1995 5 лет назад
👍
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thnks✌️
@TravelwithAALOK
@TravelwithAALOK 5 лет назад
😍
@TraveloggedByGeo
@TraveloggedByGeo 5 лет назад
😍✌️
@ntkidsworld8466
@ntkidsworld8466 5 лет назад
Nice video 😍😍😍👌👌👌.... KYH
@TraveloggedByGeo
@TraveloggedByGeo 5 лет назад
Metoo KYHed
@akhil1570
@akhil1570 5 лет назад
പുതിയ അറിവുകൾ ആയിരുന്നു
@TraveloggedByGeo
@TraveloggedByGeo 5 лет назад
😍😍✌️
@RoutesOfShami
@RoutesOfShami 5 лет назад
Love from kyh
@malayaliglobetrotter7885
@malayaliglobetrotter7885 5 лет назад
Pwoli bro... (Kyh)
@sunnymathew1847
@sunnymathew1847 5 лет назад
ഞാൻ 7ൽ പഠിക്കുമ്പോൾ ഇവിടെ പോയതാണ്, പഠന യാത്ര ആയി
@TraveloggedByGeo
@TraveloggedByGeo 5 лет назад
കഴിഞ്ഞ വെള്ളപോക്കത്തിനു ശേഷം അവരു ഒത്തിരി കഷ്ടപ്പെടുന്നുണ്ട്
@ashfaquepa5046
@ashfaquepa5046 5 лет назад
അറിവിന്‌ നന്ദി KYH ru-vid.com/show-UCPS-J_xqj1FqPrQK7I3BXCw
@syamilikalarickelk2071
@syamilikalarickelk2071 5 лет назад
Nice👍
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thank you
@wevlogs123
@wevlogs123 5 лет назад
Nice *KYH*
@TraveloggedByGeo
@TraveloggedByGeo 5 лет назад
Thank you 😍
Далее
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
Просмотров 568 тыс.
Flipping Robot vs Heavier And Heavier Objects
00:34
Просмотров 2,5 млн
How Japanese Masters Turn Sand Into Swords
25:27
Просмотров 12 млн
Turning a BLOB into PURE GOLD!
18:11
Просмотров 17 млн
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
Просмотров 568 тыс.