Тёмный

Arappatta Kettiya Gramathil || Malayalam Full Movie Official [HD] | Mammotty Superhit Old Movies 

Подписаться
Просмотров 557 тыс.
% 2 871

Join Our Whatsapp Channel : whatsapp.com/channel/0029VaBSO50HVvTX3OoVoQ2b Arappatta Kettiya Gramathil (Malayalam: അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, English: In the Village Which Wears a Warrior's Belt) is a 1986 Malayalam film directed by P. Padmarajan, based on his own short story of the same name. The film revolves around three men, Zechariah (Mammootty), Bilal (Ashokan), and Gopi (Nedumudi Venu), who go to a brothel in a remote village and the problems they had to face there in the next 24 hours. It also stars Kanakalatha, Sukumari, Unnimary and Jagathy Sreekumar in other pivotal roles.The film was a commercial failure though considered as a cult classic by Padmarajan's fans.Sukumari won both the Kerala State Film Award and the Kerala Film Critics Award for Best Supporting Actress for her role as Maluvamma
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to MovieWorldEnt You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB86S9aUEb2dl
Subscribe to ➜ru-vid.com
Like us on Facebook ➜ FilmFlicksOfficial
Find us on ➜ Pinterest www.pinterest.com/MovieWorldTV
Follow us on ➜ Twitter MovieWorldTV1
Follow us on ➜ instagram movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
*COPYRIGHT PROTECTED*
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their RU-vid Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Развлечения

Опубликовано:

 

13 фев 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 625   
@leenajose2140
@leenajose2140 4 года назад
ഉണ്ണിമേരി, എന്താ ഭംഗി 🥰🥰 actress ഉർവശി പറഞ്ഞിട്ടുണ്ട്, അവര് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സൗന്ദര്യം ഉം നിഷ്കളങ്കതയും നിറഞ്ഞ സ്ത്രീയാണ് ഉണ്ണിമേരിയെന്ന്.. 😍
@vikkykck9685
@vikkykck9685 4 года назад
Unnimery which character? Ashokn pair asno
@sujithkrishna2707
@sujithkrishna2707 4 года назад
But ഉണ്ണി മേരിയെ ഒരുപാട് യൂസ് ചെയ്തു ഫിലിം ഫീൽഡിൽ.. ഇപ്പോൾ ഏതോ ധ്യാന കേന്ദ്രത്തിൽ ആണ്
@leenajose2140
@leenajose2140 4 года назад
@@vikkykck9685 മമ്മൂട്ടി pair
@laluothayoth7056
@laluothayoth7056 3 года назад
സൂപ്പർ
@laluothayoth7056
@laluothayoth7056 3 года назад
vikky kck അല്ല കുടിക്കാൻ കൊടുക്കുന്ന സ്ത്രീ
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
ഒരു ദ്രോഹവും ചെയ്യാത്ത നിഷ്കളങ്കനായ ജഗതിയെ കൊന്ന് ഹീറോയിസം കാണിക്കാൻ മമ്മൂട്ടി ശ്രമിച്ചു... മമ്മൂട്ടി ജഗതിയെ കുത്തുന്നതിനു തൊട്ടു മുമ്പും ജഗതി മമ്മൂട്ടിയോട് രക്ഷപ്പെടാനാണ് അപേക്ഷിച്ചത്.. അമ്മയെ പുറത്തിറക്കാൻ ഒരു തെറ്റും ചെയ്യാത്ത അവരുടെ മകനെ കൊല്ലാനുള്ള മമ്മൂട്ടിയുടെ ക്രൂരബുദ്ധിക്കു കിട്ടിയ ശിക്ഷയാണ് മരണം.. ജഗതി എങ്ങനെ മരിച്ചുവോ അതുപോലെ മമ്മൂട്ടിയുടെ കഥാപാത്രവും മരിക്കുന്നു.. good climax
@Buty412
@Buty412 2 месяца назад
Sinima alle alkandu യഥാർത്ഥ സംഭവം ഒന്നും അല്ലാലോ വിഡ്ഢിത്തം പറയുന്നു
@abintanmod9461
@abintanmod9461 4 года назад
*മല്ലു analyst കണ്ടിട്ട് വന്നവർ ആണോ😁*
@gaanasree7042
@gaanasree7042 4 года назад
Adhe😁
@rahulck2680
@rahulck2680 4 года назад
🤩🤩👍
@veenasanjay_official
@veenasanjay_official 4 года назад
Yes
@sarathtp3698
@sarathtp3698 4 года назад
Present sir😁
@sarathtp3698
@sarathtp3698 4 года назад
Present sir😁
@anishayyappan2052
@anishayyappan2052 4 года назад
യാതൊരു അതിഭാവുകത്യങ്ങളും ഇല്ലാത്ത പടം. ഇതിൽ ആരും ഹീറോ അല്ലാ. എല്ലാവരും സാധരണ മനുഷ്യർ. Great Mr. Padmajan👍👍👍
@safalrasheed4207
@safalrasheed4207 4 года назад
*മല്ലു അനലിസ്റ് കണ്ട് വന്നത് ആണ്* *ഇത്ര നാൾ കാണാൻ കഴിയാത്തത് വൻ നഷ്ട്ടം* 😪😪
@athulpthomas3346
@athulpthomas3346 3 года назад
Nammalunde
@blackwhatermedia6430
@blackwhatermedia6430 3 года назад
@@athulpthomas3346 '
@bijumon3399
@bijumon3399 3 года назад
Same too
@noushadcp6565
@noushadcp6565 4 года назад
നന്മതിന്മകൾക്ക് സ്ഥലഭേദമില്ലെന്ന് കാണിച്ചുതരുന്ന. സിനിമ,, ദുഷ്ടതയുടെ രൂപമായ മാളുവേട്ടത്തിപോലും അവസാനം കഴിഞ്ഞ കാലം ഓർത്ത് നെടുവീർപ്പിടുന്ന സീൻ , ഒരു സംഘർഷത്തിന്റെ ഭീതി കൃത്യമായി പ്രേക്ഷകരിലെത്തിയ അവസാന രംഗങ്ങൾ,,,അതിജീവനത്തിനായി മാനം കെട്ടു ജീവിക്കുന്ന ഭാസിയുടെ നിസ്സഹായത,,, സ്വന്തം മാനത്തിനായി തളരാതെ പോരാടുന്ന പെൺകുട്ടി അവൾക്കായി ഒരുമിച്ചു നിൽക്കുന്ന പരിഷ്കൃത മനസ്ക്കരായ. യുവാക്കൾ. ജീവഛവമായി ജീവിക്കുന്ന സാത്വികനായ. ഒരു പാവം മനുഷ്യർ. എല്ലാം എക്കാലവും മനസിൽ തങ്ങിനിൽക്കും,,
@athulpthomas1505
@athulpthomas1505 4 года назад
ഈ ചിത്രം പുനര്‍നിര്‍മ്മിക്കുമ്പോള്‍ :- ഈ സിനിമ പുനര്‍നിര്‍മ്മിക്കാനുള്ള ആഗ്രഹം പല വേദികളിലും പലപ്പോഴായി മമ്മൂക്ക വെളിപ്പെടുത്തിയിട്ടുണ്ട് . എന്നാല്‍ സുകുമാരി അവതരിപ്പിച്ച നായക - വില്ലന്‍ കഥാപാത്രങ്ങളോളം പോന്ന മാളുവമ്മക്ക് വീണ്ടും ജീവന്‍ പകരാന്‍ പ്രാപ്തയായ അഭിനേത്രിയെ കണ്ടെത്തുക എന്നതാവും അതില്‍ അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . അരാജകവാദിയുടെ സ്വഭാവ സവിശേഷതകള്‍ ഉള്ള മുരടനായ സക്കറിയയായി മാറാന്‍ ഇന്നും മമ്മൂക്കക്ക് കഴിയുമെങ്കിലും ഇമേജുകളുടെ യാതൊരു ഭാരവുമില്ലാത്ത ആ കഥാപാത്രത്തെ അദ്ദേഹത്തിന്‍റെ ഇന്നത്തെ സൂപ്പര്‍താര ഇമേജിന് മറികടക്കാനാകുമോ എന്ന് കണ്ടറിയണം . നായര്‍ - മുസ്ലീം വിശ്വാസികളെ നിശിതമായ വിമര്‍ശനത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കേരളത്തിലെ ഇന്നത്തെ മതരാഷ്ട്രീയ ഭ്രാന്തന്മാര്‍ അരങ്ങുവാഴുന്ന ഭൂമികയില്‍ സെന്‍സര്‍ അംഗീകാരം കിട്ടുമോ എന്നതും ചിന്തനീയമായ വിഷയമാണ്‌ .
@madhavam6276
@madhavam6276 4 года назад
Exactly 👍
@ansariansari3025
@ansariansari3025 4 года назад
ഇപ്പറഞ്ഞ ഒറ്റ ഒരെണ്ണവും സമ്മതിക്കത്തില്ല . അത്രക്ക് പുരോഗമന വാദികൾ ആയി ഇന്നത്തെ കേരള സമൂഹം ... വിഡ്ഢി സമൂഹം ...
@abduljabbarsvlogs3370
@abduljabbarsvlogs3370 3 года назад
Sathyam....
@rencool5204
@rencool5204 3 года назад
lena as maluvamma
@sujith9435
@sujith9435 3 года назад
@@rencool5204 sheriyan
@athulpthomas4995
@athulpthomas4995 3 года назад
ഒരു വേശ്യാലത്തിന്‍റെ പശ്ചാത്തലത്തില്‍ കഥയുടെ ഉരുക്കഴിക്കുമ്പോഴും അനാവശ്യമായ അശ്ലീല ദൃശ്യങ്ങളോ , കാമം മാത്രം കത്തുന്ന കണ്ണുകളോടെയുള്ള സ്റ്റീരിയോ ടൈപ്പ് പുരുഷ കഥാപാത്രങ്ങളുടെ അതിപ്രസരമോ , അറപ്പിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ , പച്ചത്തെറി പുരോഗമനമെന്ന പേരില്‍ ജല്‍പ്പനം നടത്തുന്ന കഥാപാത്രങ്ങളോ ഇല്ലെന്നത് തന്നെയാണ് പത്മരാജന്‍ എന്ന ചലച്ചിത്രകാരനെ ഒരു മാന്ത്രികന്‍ ആക്കുന്നത് .
@badgoodugly4181
@badgoodugly4181 5 лет назад
മുമ്പ് "അരപ്പട്ട കെട്ടിയ ഗ്രാമത്തിനെ കുറിച്ച് എഴുതിയ ഒരു ബ്ലോഗില്‍ നിന്നും ----------------------------------- പദ്മരാജന്റെ മുന്‍ ചിത്രങ്ങളായ കള്ളന്‍ പവിത്രനിലും ഒരിടത്തൊരു ഫയല്‍ വാനിലും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണമായ ലാളിത്യവും ഗ്രാമ വാസികളുടെ വിശേഷങ്ങളും അന്യമായ തികച്ചും ഗൌരവതരമായ , വ്യത്യസ്തമായ ഒരു ഗ്രാമമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത് . കണ്ടു പരിചയിച്ച പരമ്പരാഗതമായ സിനിമാ സങ്കല്പത്തില്‍ ഗ്രാമവിശുദ്ധിയില്‍ നിന്നു നഗരത്തിലെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണതയെ നഗരത്തിന്റെ മുഷ്കും കുടിലതകളും ഭയപ്പെടുത്തുകയും ചതിയില്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത് നഗരം എപ്പോഴും ദുഷ്ടന്മാരും സ്വാര്‍ത്ഥരും മര്യാദയില്ലാത്തവരുമായ ഒരു പറ്റം ആളുകളുടെ സങ്കേതമാണ് ഗ്രാമം വിശുദ്ധിയും നിഷ്കളങ്കതയും നിറഞ്ഞതും . ഈ സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി നന്മ നിറഞ്ഞതല്ലാത്ത ഒരു ഗ്രാമ പശ്ചാത്തലവും നിഷ്കളങ്കരായ നഗരവാസികളെയും ഒരുക്കുകയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ . ചിട്ടവട്ടങ്ങളനുസരിച്ചു വ്യഭിചരിക്കാന്‍ ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്കാണ് പോകേണ്ടത് , ഗ്രാമവും ഗ്രാമ വാസികളും അത്തരം കാര്യങ്ങളിലൊക്കെ വല്ലാത്ത യഥാസ്ഥിതികമാണ് എന്നു പല മുന്‍ കാല ചിത്രങ്ങളിലും പദ്മരാജന്റെ തന്നെ തൂവാനത്തുമ്പികളിലും അതിനു നമ്മള്‍ സാക്ഷികളായിട്ടുണ്ടല്ലൊ . സൌഹൃദത്തിലെ ചില്ലറ രസക്കൂട്ടുകള്‍ക്കപ്പുറം കുടിലമായ ഒരു ചിന്തകളും നഗരവാസികളായ സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലില്ല .ബാറിലെ ക്യാബറേ നര്‍ത്തകിയോടു പോലും മാന്യതയോടെ , അവളുടെ ജോലിയെ മാനിച്ചു കൊണ്ടാണ് അവര്‍ പെരുമാറുന്നത് . നഗരവാസികളുടെ സ്റ്റീരിയോ ടൈപ്പ് പണത്തിനോടുള്ള ആര്‍ത്തിയോ സ്വാര്‍ത്ഥതയോ ഒരിക്കല്‍ പോലും കാണുന്നുമില്ല , പണക്കാരനായ ജോസഫിന്റെ ധാര്‍ഷ്ട്യത്തോടു പ്രതികരിക്കുന്ന സക്കറിയക്കൊപ്പമാണ് ബാക്കിയുള്ള രണ്ടു പേരും .അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒരിക്കല്‍ പോലും കടന്നു വരുന്നില്ല .ഹിന്ദുക്കളുടെ പുണ്യദിനമായ “ വിഷുവിനാണ് വിര്‍ജിനിറ്റി ലോസിനു ഏറ്റവും ബെസ്റ്റ് “ എന്നു ഹിലാലിനോടു പറയുന്നത് ഹിന്ദുവായ ഗോപിയാണ് അതായത് അവരെ സംബന്ധിച്ചു ജാതി മത കേന്ദ്രീകൃതമായ ഒരു വിഭജനം അസാധ്യമാണ് . നഗരവാസികളായ സക്കറിയെയും ഹിലാലിനെയും ഗോപിയെയും യോജിപ്പിക്കുന്നത് കളങ്കമില്ലാത്ത ഈ ഗാഡ സൌഹൃദം മാത്രമാണ് , നിഷ്കളങ്കരും നന്മ നിറഞ്ഞവരുമായ നഗരവാസികള്‍ അവിടെ നിന്നു നിന്നു ഗ്രാമത്തിന്റെ ഭീതിതമായ ഒരു ജനപഥത്തിലേക്കെത്തി കുഴപ്പത്തിലകപ്പെടുന്ന നഗരവാസികളെയാണ് സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലൂടെ അവതരിപ്പിക്കുന്നത് .
@tvoommen4688
@tvoommen4688 4 года назад
Did padamarajan ever know that this simple story about three drunk fellows have this much depth ?!
@sandeepgecb1421
@sandeepgecb1421 4 года назад
Verim Classic 👌
@Tony2687
@Tony2687 4 года назад
Thank you,ippozhanu manasilayathu
@vntimes5560
@vntimes5560 4 года назад
നിന്റെയോ അവന്റെയോ ഊമ്പിയ പ്രസംഗം വേണ്ട ഈ നല്ല ചിത്രം ജനങ്ങൾ എന്നും മനസ്സിൽ അംഗീകരിക്കുവാൻ.
@vipinvnath4011
@vipinvnath4011 4 года назад
@@vntimes5560 😂
@mohsinvyr
@mohsinvyr 4 года назад
2020ൽ വീണ്ടും കാണുന്നു ,പദ്മരാജൻ ക്ലാസിക്...
@pachus161
@pachus161 4 года назад
NJaanum
@binujohn111
@binujohn111 4 года назад
Njaanum
@muhammadnisark753
@muhammadnisark753 4 года назад
ജൂണിൽ
@athulpthomas3346
@athulpthomas3346 3 года назад
Nammalunde
@askalathingal
@askalathingal 3 года назад
ഇതു പോലെയുള്ള ഒരു കഥയുടെ ത്രെഡ് എവിടുന്ന് കിട്ടി പത്മരാജൻ ,അൽഭുതമാണ് ,ആ ലൊക്കേഷൻ അപാരം 'വിജനമായ റോഡുകൾ .ചായകട. അസ്സൽ ഗ്രാമം ,വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ
@s9ka972
@s9ka972 3 года назад
80 കളുടെ മധ്യത്തിലെ കേരളം ഇങ്ങനെ ഒക്കെ തന്നെ...
@DXSREELAL
@DXSREELAL 3 года назад
Mallu analyst ഒക്കെ വന്നതിനു മുന്നേ ചെറുപ്പ കാലത്ത് കണ്ടിട്ടുണ്ട്, ഈ മലയാളത്തിലെ ക്ലാസ്സിക് film ഒക്കെ ചെയ്തു വെച്ച പദ്മരാജൻ sir ഒരു legent ആണ്
@johnyvtk
@johnyvtk 4 года назад
ജഗതിച്ചേട്ടന്റെ മികച്ച ഒരു കഥാപാത്രം. ജഗതിച്ചേട്ടനെ സംവിധായകർ ഒന്നും ശരിക്കും ഉപയോഗിച്ചിട്ടില്ലെന്ന് ഇപ്പോൾ തോന്നുന്നു. .
@syjutaj
@syjutaj 3 года назад
Jagathy my fvrt actor in this movie
@sivaprasadsiva3373
@sivaprasadsiva3373 4 года назад
ഈ കഥയുടെ ബേസ് അരപ്പട്ട കെട്ടിയ ഗ്രമത്തിൽ എന്ന പദ്മരാജന്റെ തന്നെയൊരു ചെറുകഥയാണ്.. ഗ്രാമത്തിന്റെ വിശുദ്ധി,നന്മ നിഷ്ക്കളങ്കത തുടങ്ങിയവയെക്കുറിച്ച് വല്ലാതെ വാചാലമാകുന്ന ചില മനുഷ്യർക്ക് ഒരു വിചിന്തനസാധ്യതയാണ് ഈ സിനിമ..
@aswinm4856
@aswinm4856 4 года назад
അശോകൻ പദ്മരാജൻ സിനിമകളിലെ അഭിവാജ്യ ഘടകം
@mohammedch2331
@mohammedch2331 4 года назад
ചില പ്രത്യാക ക്യാരക്ടറിന് അശോകനെപോലെ അനുയോജ്യനായ ഒരു നടനില്ല..!!
@madhavam6276
@madhavam6276 4 года назад
@@mohammedch2331 👍👍👍
@bharathunni3449
@bharathunni3449 3 года назад
വേറിട്ട അഭിനയ ശൈലി
@askaraskar7556
@askaraskar7556 3 года назад
അടൂരിന്റെ പഴയ സിനിമകളിലും അശോകൻ നിർബന്ധം
@_illuminandi
@_illuminandi 3 года назад
അവിഭാജ്യ *
@rizusvlog8257
@rizusvlog8257 4 года назад
പദ്മരാജൻ സർ ചെയ്തതിൽ വെച്ച് അദ്ദേഹത്തിന് തന്നെ ഏറ്റവും മനസ്സിൽ തട്ടിയ മൂവി ഇതാണെന്നാണ് അദ്ദേഹത്തിന്റെ മകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് Great movie 👌 Hats of pappettan 👏👏👏
@athulpthomas1505
@athulpthomas1505 4 года назад
സക്കറിയ - വേദനിപ്പിക്കുന്ന ഒരോര്‍മ്മ :- കൂട്ടുകാരുടെ സന്തോഷത്തിനായി വേശ്യാഗൃഹത്തില്‍ എത്തുന്ന പരുക്കന്‍ ഭാവങ്ങളുള്ള സക്കറിയയായി മമ്മൂക്ക വളരെ റിയലിസ്റ്റിക് ആയ പ്രകടനമാണ് കാഴ്ച വക്കുന്നത് . പലപ്പോഴും അഭിനയിക്കുക എന്നതില്‍ നിന്ന് വേറിട്ട്‌ അത്തരം ഒരു കഥാപാത്രമായി മാറുകയാണ് മമ്മൂക്ക ചെയ്തിട്ടുള്ളത് . ഗൌരിക്കുട്ടിയുമായി പ്രണയത്തിലാകുന്ന ഹിലാലിന് വേണ്ടി ; തന്‍റെ ശരീരം ആര്‍ക്കു മുന്നിലും അടിയറ വക്കുകയില്ല എന്ന ഗൌരിക്കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തോടുള്ള ബഹുമാനം കൊണ്ട് അവളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ വരെ ത്യജിക്കാന്‍ വിധിക്കപ്പെടുന്ന സക്കറിയ സിനിമ കഴിയുമ്പോള്‍ വേദനിക്കുന ഒരോര്‍മ്മയായി നമ്മുടെ മനസ്സുകളില്‍ വന്നു നിറയും .
@ironhand8474
@ironhand8474 4 года назад
സദാചാര പോലീസിനെ പറ്റി അന്ത കാലത്തെ പടം
@aabivoice2568
@aabivoice2568 4 года назад
ലോക്ക്ടൗണിന്റെ അവസാന നാളുകളിൽ കാണുന്നു...
@ideamalayalam996
@ideamalayalam996 4 года назад
കണ്ടറിയേണ്ടി വരും
@unni977
@unni977 4 года назад
അവസാനം ആയോ
@DJ-vs2cf
@DJ-vs2cf 4 года назад
😂
@aabivoice2568
@aabivoice2568 4 года назад
സോറി, പത്മരാജന്റെ മുഴുവൻ സിനിമകൾ കണ്ടാലും lockdown തീരുമെന്ന് തോന്നുന്നില്ല..
@riav7467
@riav7467 4 года назад
120th day of lockdown!
@athulpthomas1505
@athulpthomas1505 4 года назад
ക്ലാരയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായി ഒരു ഗ്രാമം മുഴുവന്‍ വെട്ടിമരിച്ചാലും തന്‍റെ ശരീരം മോശമായ ഉദ്ദേശത്തോടെ വരുന്ന ആര്‍ക്കു മുന്നിലും അടിയറ വക്കില്ല എന്ന് തീരുമാനിക്കുന്ന ഗൗരിക്കുട്ടിയുടെ മനോഭാവത്തില്‍ ഉള്ള ബഹുമാനം കൊണ്ടാണ് ഹിലാലും , ഒരു മുരടനും , അരാജകവാദിയെന്നു തോന്നിപ്പിക്കുന്നവനുമായ സക്കറിയ പോലും ഗൌരിക്കുട്ടിയുടെ മോചനത്തിനായി വരുംവരായ്കകള്‍ തിരിച്ചറിഞ്ഞിട്ടും മുന്നോട്ടു വരുന്നത് . എന്നാല്‍ സ്ത്രീയുടെ കന്യകാത്വത്തിനൊപ്പം , പുരുഷന്മാരുടെ അതേയവസ്ഥക്കും(തൂവാനത്തുമ്പികള്‍ , ഞാന്‍ ഗന്ധര്‍വ്വന്‍ , അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ , രതിനിര്‍വ്വേദം ) പത്മരാജന്‍ തുല്യ പ്രാധാന്യം കല്പ്പിക്കയാല്‍ അദ്ദേഹത്തിന്‍റെ ചിന്തകള്‍ സ്ത്രീവിരുദ്ധമെന്ന് പറയുവാന്‍ ആരും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല .
@SHAMDILU
@SHAMDILU 7 лет назад
പത്മരാജന്‍ ആരായിരുന്നു എന്നറിയാന്‍ ഈ ഒരൊറ്റ ചിത്രം മതി......വാക്കുകള്‍ക്ക് അതീതം.
@adarshpradeep7505
@adarshpradeep7505 4 года назад
Enthu mangatholi...
@HellBoy31600
@HellBoy31600 4 года назад
ആരായിരുന്നു? 🤔
@abintanmod9461
@abintanmod9461 4 года назад
@@adarshpradeep7505 *ഡാ പോടാ, തരത്തിൽ പോയി കളിക്ക്*
@mkjvd
@mkjvd 3 года назад
@@adarshpradeep7505 palkuppi
@sir-cute
@sir-cute 3 года назад
എന്ത് മൈല് ക്ലാസ്സിക്‌ ആണെന്നാണ് ഇവിടെ വന്ന് തള്ളുന്നത്? പദ്മരാജനും ഭാരതനും ഓക്കെ ലോകോത്തര സിനിമകൾ നിർമ്മിച്ചവർ തന്നെ.. പക്ഷേ അവരുടെ വർക്കുകളിൽപോലും മികച്ചതും മോശമായവയും ഉണ്ട്.. ഭാരതന്റെ 'ചിലമ്പ്' ഉദാഹരണം.. ഇവർ എടുത്ത സിനിമകൾ എല്ലാം 'ഇജ്ജാതി ക്ലാസ്സിക്‌ ' എന്ന്‌ പറഞ്ഞു ഇപ്പൊ ഹൈപ്പ് കൊടുക്കുന്നത് വെറും ഷോ ആണ്.. പദ്മരാജന്റെ മോശം സിനിമകളിൽ ഒന്നാണിത്.. ഒരു പക്ഷേ ഇത് വേറൊരു സദാ സംവിധായകൻ ചെയ്ത പടമാണിതെങ്കിൽ ഒരു മൈലനും തിരിഞ്ഞു നോക്കില്ലായിരുന്നു!!
@sajjanart86
@sajjanart86 4 года назад
ഒരു കഥ ഇല്ല സസ്പെൻസ് ഇല്ല തോക്കു ഇല്ല ഹീറോയിസം ഇല്ല മാസ് ഡയലോഗ് ഇല്ല .ബക്ഷേ ഓവ്വോരു രംഗവും ത്രില്ലിംഗ് ....അതാണ് പദ്മരാജൻ സാർൻറെ തിരക്കഥ .ഒരു വീട്ടില് പടം തീർന്നു ....ഒരു ഫന്റാസ്റ്റിക് ക്ലാസിക് ത്രില്ലെർ ...ലോക്ക് ടൗണിൽ ഞാൻ കാണുന്നു ........
@shikkarishambhu1182
@shikkarishambhu1182 6 лет назад
ലോകത്തിലെ മികച്ച സിനിമകളിൽ ഒന്ന്
@lithin123
@lithin123 4 года назад
കാലം താണ്ടി ചിന്തിച്ച പപ്പേട്ടൻ😍
@Diru92
@Diru92 8 лет назад
ലോക സിനിമകളിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയേക്കാം ഒരുപക്ഷെ ഈ അമൂല്യ സൃഷ്ടി. Proud to a be fan guy of P. Padmarajan sir.. Unfortunately this film became an underrated one among his works !!! പത്മമരാജൻ സാറിന്റെ മികച്ച 3 മൂവിസിൽ ഒന്ന്... we miss u sir 😑.. rip !!!!!
@muneermmuneer8942
@muneermmuneer8942 4 года назад
ബാക്കി രണ്ടണ്ണം ?
@sumanmathewraj
@sumanmathewraj 4 года назад
"ഒന്ന് കേറിയെന്നുവച്ചു, അങ്ങ് 'കേറി' എന്നായില്ലല്ലോ..."
@mkjvd
@mkjvd 3 года назад
കേറാൻ ആണല്ലോ വരുന്നത്
@aillusinista1241
@aillusinista1241 3 года назад
@@mkjvd 😁😁😁😂
@albin4153
@albin4153 4 года назад
Mallu analyst video കണ്ട് വന്നവർ ആരൊക്കെ ഉണ്ട്
@mohamedthasleem5240
@mohamedthasleem5240 4 года назад
😘
@athulpthomas3346
@athulpthomas3346 3 года назад
Nammalunde
@bharathapaithrikam3821
@bharathapaithrikam3821 3 года назад
Njanum
@arfanloveful
@arfanloveful 3 года назад
Mallu analyst
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
✌️
@paulatreides6218
@paulatreides6218 5 лет назад
ഗ്രാമത്തിൻറെ വിശുദ്ധി പോലെയുള്ള വാർപ്പുമാതൃകകളെ പൊളിച്ച ഒരു ചിത്രമാണിത്...നന്മയും തിന്മയും പച്ചപ്പുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്...നഗരത്തിൽ നിന്നും വന്നവരേക്കാൾ നൊട്ടോറിറ്റി ഗ്രാമത്തിലെ ചിലർക്കാണ് ഈ സിനിമയിൽ...
@99hari55
@99hari55 7 лет назад
മനുഷൃ മനസ്സിന്റെ എല്ലാ സങ്കീർണ്ണതകളും മനസ്സിലാക്കിയ മഹാനായ കലാകാരൻ .ലോകത്തിലെ മികച്ച ക്ളാസ്സിക്കുകളിലൊന്ന്.....പത്മരാജൻ സാർ .....Excellent
@christothomas9364
@christothomas9364 5 лет назад
The real film making in Malayalam...Padmarajan filims always keeps a revolution in story telling even before so many years...if we consider the year and the system and attitudes of the time of this film we can realise the philosophy and ethicality and vision of this film..
@kamalagopan2291
@kamalagopan2291 3 года назад
Mammoottyisverycute
@marmadukejopley7029
@marmadukejopley7029 Год назад
ഗൗരികുട്ടി എന്ന നായികാ കഥാപാത്രത്തിന്റെ കാസ്റ്റിംഗ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കിഷ്ടപ്പെട്ടില്ല! പ്രത്യേകിച്ച് ഒരു അപ്പീലും തോന്നാത്ത ഇവൾക്ക് വേണ്ടിയാണോ നാട്ടില് ഇമ്മാതിരി പുകില് ഒക്കെ ഉണ്ടാവുന്നത് എന്ന് തോന്നിപ്പോകും!
@sayoojlal9587
@sayoojlal9587 4 года назад
പദ്മരാജൻ sir legend, ഈ കാലത്ത് ആണെകിൽ വൻ ഹിറ്റ്‌ ayene, കാലഘട്ടത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാവും
@sarathbchandran4279
@sarathbchandran4279 4 года назад
ഏറ്റവും ഇഷ്ടപെട്ട പത്മരാജൻ ചിത്രം ♥️♥️♥️♥️
@deebee80
@deebee80 4 года назад
ഈ സിനിമയിലെ ഹീറോ സുകുമാരിയുടെ charactor ആണ്
@afzalmohd7281
@afzalmohd7281 5 лет назад
2019 anyone?
@samson4328
@samson4328 4 года назад
Illa 2020 il kaanaam ennu vichaarichu
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
2020 ജനു 1
@vishnudevan2133
@vishnudevan2133 4 года назад
ഇതാണ് മോനെ ക്ലാസ്സിക്‌ മൂവി എന്നൊക്കെ പറയുന്നത്... പദ്മരാജൻ മാജിക്‌ 👌 ഓരോ അഭിനേതാക്കളും 👌 മമ്മൂട്ടി, സുകുമാരി, നെടുമുടി വേണു, ഗോമതി, അശോകൻ, സൂര്യ, ജഗതി, ഉണ്ണിമേരി എല്ലാരും എന്ത് പെർഫോമൻസ് ആണ് 👌👌
@muneermmuneer8942
@muneermmuneer8942 4 года назад
വിഷ്ണുവിന് പത്മരാജന്റെ ലുക്കുണ്ടല്ലോ 😍
@vishnudevan2133
@vishnudevan2133 4 года назад
muneer m muneer... ntammo 😂😇
@muneermmuneer8942
@muneermmuneer8942 4 года назад
@@vishnudevan2133 😂
@ajaikumar746
@ajaikumar746 4 года назад
Mammookkayude ettavum mikacha...namukk orupaad ishtam thonnunna charactor...also venu sir...and Ashokan ....one of the best Malayalam movie...
@ishananwarayisha
@ishananwarayisha 4 года назад
ഇതിലെന്താ ഉള്ളതെന്ന് ചോദിക്കുന്നവരോട് ഒരു അമ്പത് വര്ഷം കഴിഞ്ഞാലും ഈ കഥ ഓർത്തെടുക്കാൻ കഴിയും ചെക്
@athulpthomas1505
@athulpthomas1505 4 года назад
ഈ ചിത്രത്തിലും പ്രധാന പ്രമേയം ഗൌരിക്കുട്ടിയുടെ ഭേദിക്കപ്പെടാത്ത കന്യാചര്‍മ്മം തന്നെ . ആ ഗ്രാമം അടക്കി ഭരിക്കുന്ന മൂപ്പന് വേണ്ടതും , മൂപ്പന്‍ ശ്രമിച്ചിട്ടും നടക്കാത്തത് എന്ന പ്രലോഭനമായി മറ്റൊരു കരപ്രമാണി പണിക്കര്‍ക്ക് മുന്നിലുള്ളതും ഗൌരിക്കുട്ടിയുടെ അനാഘ്രാത അചുംബിത കുസുമം എന്ന മോഹിപ്പിക്കുന്ന കന്യകാവസ്ഥ തന്നെ . ഒരു ഗ്രാമത്തെ തന്നെ കലാപഭൂമിയാക്കി മാറ്റുന്ന ഗൌരിക്കുട്ടിയുടെ ഇതേയവസ്ഥ തന്നെയാണ് ഒരു അസാമാന്യ സൗന്ദര്യധാമം അല്ലാതിരുന്നിട്ടും ഇതുവരെ സ്ത്രീസംസര്‍ഗ്ഗം ഇല്ലാത്ത ഹിലാലിനെയും , ജോസഫിനേയും , ഇടക്ക് കാണിക്കുന്ന നിര്‍മ്മാതാവായ തിലകന്‍റെ കഥാപാത്രത്തേയും മോഹിപ്പിക്കുന്നത്. ഗൌരിക്കുട്ടിയേക്കാള്‍ സൗന്ദര്യവും , വിദ്യാഭ്യാസവും ഉള്ള മറ്റു സ്ത്രീജനങ്ങളെ അവതരിപ്പിക്കുക വഴി പത്മരാജന്‍ അത് അരക്കിട്ടുറപ്പിക്കുന്നുണ്ട് . പക്ഷെ , അതിനായി പത്മരാജന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത സൗന്ദര്യം അല്പം കുറഞ്ഞ ഗോമതി തന്നെയാകാം സുന്ദരിയായ സുമലതയുടെ ക്ലാരയോളം ഈ കഥാപാത്രം ചരിത്രത്തിന്‍റെ താളുകളില്‍ ഇടംപിടിക്കാതെ പോയതിനുള്ള കാരണം .
@rifaramshid6181
@rifaramshid6181 3 года назад
👌
@bsarithkumar
@bsarithkumar 3 года назад
ചെറുപ്പത്തിൽ കണ്ട പടം വീണ്ടും 2020ൽ. Padmarajan Brilliance.... കാലത്തെ അതിജീവിച്ച പടം.
@ajaikumar746
@ajaikumar746 3 года назад
മമ്മൂക്കയുടെ ഏറ്റവും മികച്ച 5 കഥാപാത്രങ്ങളിൽ ഉറപ്പായും ഇതുണ്ട്... അത്രയ്ക്ക് മനോഹരം.. ഒപ്പം.. പദ്മരാജൻ സാറിന്റെ മികച്ച 5ലും... പണ്ട് we ചാനലിൽ കണ്ടതാണ്... ഇടയ്ക്കു കാണും... ഇപ്പോഴും... കമന്റ്‌ ഇടാൻ ഇപ്പോളാണ് കഴിഞ്ഞേ
@muhammednkdy111
@muhammednkdy111 3 года назад
അച്ചൻകുഞ്ഞ് എന്ന മഹാനടനെ ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു
@AmalnathR5
@AmalnathR5 4 года назад
രഞ്ജിത്തും മമ്മൂട്ടീയും kirali tv interview പറഞ്ഞിട്ടുണ്ടെ മമ്മൂട്ടിക് അഭിനയിച്ചിട് തൃപ്തി വരാത്ത ഒരു കഥാപാത്രംആണ്
@abhijithmk698
@abhijithmk698 4 года назад
Athe
@user-vz5en6yo2x
@user-vz5en6yo2x 4 года назад
അത് ഈപടം അല്ലാ തൃഷ്ണ എന്നപടമാണ്
@abhijithmk698
@abhijithmk698 4 года назад
@@user-vz5en6yo2x ഒന്ന് ഇതും.ഒന്ന് തൃഷ്ണയും ആണ്.
@HariKrishnan-vf3eq
@HariKrishnan-vf3eq 5 лет назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല കിടു film zacharia😍
@sathishnair1558
@sathishnair1558 4 года назад
Like very real. The guts to produce this movie is a real challange. A great movie. No words.
@Am4L66
@Am4L66 3 года назад
പത്മരജന്റെ underated പടം ആണെന്ന് കേട്ടിട്ട് വന്നതാ ഇവിടെ!! 💎
@mohananpc899
@mohananpc899 3 года назад
രാമചന്ദ്രന്‍ എന്ന നടനെ മറന്നുപോയിരുന്നു. വീണ്ടും കണ്ടപ്പോള്‍ പഴയ കാലം ഓര്‍ത്തു. ശാന്തമായ റോളുകളിലാണ് അധികവും കണ്ടിട്ടുള്ളത്. ഇതില്‍ അല്‍പ്പം റഫ് വേഷത്തിലാണല്ലോ. . നായികയെയും അന്ന് ചില ചിത്രങ്ങളില്‍ കണ്ടതോര്‍ക്കുന്നു. കനകലത എന്നാണല്ലേ പേര് ? അവര്‍ക്കും രാമചന്ദ്രന്‍റെ മുഖച്ഛായയുള്ളതായി എനിക്ക് പണ്ടേ തോന്നുമായിരുന്നു. ഇന്നും തോന്നി. . അന്ന് കണ്ടപ്പോള്‍ വളരെ പിരിമുറുക്കമുള്ള ഒരു ചിത്രമായി തോന്നി. 1986 ല്‍. ഇന്ന് അത്രയ്ക്കുമില്ല. . സുകുമാരി വളരെ നന്നായി അഭിനയിച്ചു. സൂര്യയും നന്നായി. മമ്മൂട്ടിക്കും നെടുമുടിക്കുമൊക്കെ കാര്യമായൊന്നും ചെയ്യാനില്ലല്ലോ. . സത്യത്തില്‍ എന്തിനാണ് ഗ്രാമവാസികള്‍ വെട്ടും കുത്തും നടത്തുന്നതെന്ന് ദാ, ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല.
@SBijuAugustine
@SBijuAugustine 8 лет назад
art - പദ്മരാജൻ ശരിയാണ് ഈ ചിത്രം പദ്മരാജന്റെ കലയാണ്
@athulpthomas1505
@athulpthomas1505 4 года назад
കഥാപാത്ര നിര്‍മ്മിതി :- ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും , അത് ഗുണ്ടകള്‍ ആയി പ്രത്യക്ഷപ്പെടുന്ന നടന്മാര്‍ ആയാല്‍ പോലും പ്രത്യേകമായ വ്യക്തിത്വം നല്‍കാന്‍ പത്മരാജന്‍ മറന്നിട്ടില്ല . പഴയ നായര്‍ തറവാടുകളിലെ സ്ത്രീ ആധിപത്യത്തെ പിന്‍പറ്റിയാണ് മാളുവമ്മയേയും , അവരുടെ കുട്ടികളേയും പത്മരാജന്‍ അവതരിപ്പിക്കുന്നത്‌ . നിസ്സംഗനായ മാളുവമ്മയുടെ ഭര്‍ത്താവും , ഭാര്യ വീട്ടില്‍ താമസിക്കുന്ന അവരുടെ പുത്രന്‍ ഭാസിയും (ജഗതി ) അതിന്‍റെ തിരുശേഷിപ്പുകള്‍ തന്നെ . മമ്മൂക്ക , നെടുമുടി , അശോകന്‍ , ഗോമതി , അച്ചന്‍കുഞ്ഞ് , ജഗതി തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഓര്‍മ്മയില്‍ തങ്ങുംവിധം ഗംഭീരമാക്കിയെങ്കിലും സുകുമാരിയുടെ മാളുവമ്മയുടെ സംസ്ഥാന അവാര്‍ഡ്‌ നേടിയ ശക്തമായ പ്രകടനമായിരുന്നു ഏറ്റവും ഉജ്ജ്വലം .
@sweetheart1093
@sweetheart1093 5 лет назад
Sulaiman and narayanan great characters...super movie..
@abhijithmk698
@abhijithmk698 4 года назад
ഞാൻ ഏറ്റവും കൂടുതൽ കൊണ്ട് നടന്ന പപ്പെട്ടൻ ചിത്രം. ഇതിന് ശേഷം സീസണ്
@rafin8942
@rafin8942 3 года назад
😋
@mvabhijith9268
@mvabhijith9268 4 года назад
Lock down challenge Pathmarajan Mammootty team 💞💞
@nawaspm6802
@nawaspm6802 3 года назад
ഒരു കാലഘട്ടത്തിൽ മലബാറിലെ ചില നായർ തറവാടുകൾ കേന്ദ്രീകരിച്ച് ഇത്തരം പരിപാടികൾ നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത്തരം വീടുകളെ കമ്പനി വീടുകൾ എന്നാണ് പറഞ്ഞിരുന്നത്. ഇത് നളിനി ജമീലയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
@athulpthomas1505
@athulpthomas1505 4 года назад
അശ്ലീലവും , ലഹരിയും മഹത്വവല്‍ക്കരിക്കുന്ന നവതരംഗ സിനിമാ വക്താക്കള്‍ സ്ഥാനത്തും , അസ്ഥാനത്തും പ്രയോഗിക്കുന്ന നാമമാണ് മഹാനായ പത്മരാജന്റേത് . സ്ത്രീപുരുഷ ബന്ധങ്ങളെ പുരോഗമനപരമായി കണ്ടിരുന്ന അദ്ദേഹത്തിന്‍റെ ചിന്തകളില്‍ അതി ലൈംഗികതയുടെയും , ലഹരിയുടെയും വിഷം നിറച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം സത്യത്തില്‍ അദ്ദേഹത്തിന്‍റെ കഴിവുകളേയും , സിനിമകളേയും അപമാനിക്കുകയും , കാണാത്തവര്‍ക്ക് മുന്നില്‍ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത് . സ്ത്രീപുരുഷ ബന്ധങ്ങളെ പുരോഗമനപരമായ കണ്ണുകള്‍ കൊണ്ട് ദര്‍ശിച്ചിരുന്ന അദ്ദേഹം ആ ബന്ധങ്ങളിലെ പരിശുദ്ധതക്കും , സ്ത്രീയുടെ അഭിമാനത്തിനും , സ്ത്രീത്വത്തിനും മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നു . ജീവിതത്തിന്‍റെ ഒഴിവാക്കാനാകാത്ത ഭാഗമായ രതി അശ്ലീലത കുത്തിനിറക്കാതെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത് . പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഗ്ലോറിഫൈ ചെയ്യാതെ , സ്റ്റീരിയോ ടൈപ്പ് ചെയ്യാതെ യഥാതഥമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ തുറന്നുവക്കുകയാണ് അദ്ദേഹം ചെയ്തത് . സ്രഷ്ടാക്കളും , വിധികര്‍ത്താക്കളും ഒരാള്‍ തന്നെയായ നവതരംഗ സിനിമാ സങ്കല്‍പ്പങ്ങള്‍ക്കെതിരായി വിധി പ്രസ്താവിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം പ്രേക്ഷകര്‍ക്ക്‌ വിട്ടുകൊടുത്തു . സമൂഹത്തിലെ കറുത്ത പൊട്ടുകളെ വെളിപ്പെടുത്തുമ്പോഴും അതിലേക്കവരെ നയിച്ച സാഹചര്യങ്ങളെ അനുകമ്പാപൂര്‍വ്വം നോക്കിക്കാണെണ്ടതിന്‍റെ പ്രാധാന്യം പറയാതെ പറഞ്ഞു വക്കുകയും ചെയ്തു . വികലമായ സിനിമാ കാഴ്ചകള്‍ ഒരുക്കുന്ന ചലച്ചിത്ര പ്രതിഭകള്‍ തങ്ങളുടെ മലീമസമായ സൃഷ്ടികളുടെ ന്യായീകരണത്തിനായി ഇത്തരം ക്ലാസ്സിക്കുകളെ കൂട്ടുപിടിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ ചരിത്രം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കുകയില്ല ……
@madhavam6276
@madhavam6276 4 года назад
Sathyam chila new gen directors avarude cinemayude promo ku vendi padmarajanayum adeham polum ariyatha definitions nalki vittu kaashakunnu😌
@tvoommen4688
@tvoommen4688 6 лет назад
Real - time movie (almost) ; perhaps first of that genre in Malayalam.
@hasanbava5097
@hasanbava5097 6 лет назад
Amazing movie wow super act 👌🏻👌🏻👍👍
@phenominelwomen5119
@phenominelwomen5119 4 года назад
Namichu.... ijjjathi film okke...golden tym.. padmarajan sir 🔥🔥🔥🙏🙏🙏🙏🙏🙏
@ManojKumar-dr6kc
@ManojKumar-dr6kc 3 года назад
മലയാള സിനിമയ്ക്കു maharathanmar ഏറെ ഉണ്ടെങ്കിലും പപ്പേട്ടൻ വേറെ ലെവൽ ആണ്. അദ്ദേഹത്തിന്റെ എല്ലാ chitrangalum ഇവൻ തിരക്കഥ മാത്രം എഴുതിയ മറ്റു ചിത്രങ്ങൾ പോലും റിലീസ് akumpozhe കാണണം എന്ന നിർബന്ധം ഉള്ള ആൾ ആണ് ഈ ഉള്ളവൻ. അരപ്പട്ട ആ കാലത്തു ഉള്ളു ulachenkil ഇപ്പോഴും അതു പോലെ. Sahithyathilum cinemayilum എന്റെ ആരാധന പാത്രം പദ്മരാജൻ ആണ്.
@gdeeddh
@gdeeddh 4 года назад
Wonderful movie.... Genuine to the core.....
@JomonMathewKlakkeel
@JomonMathewKlakkeel 4 года назад
March 2020 .. during Lock down period due to Covid 19 Padmarajan brilliance...
@powerwheelsmalayalam6103
@powerwheelsmalayalam6103 4 года назад
Apr 14 2020
@athulpthomas4995
@athulpthomas4995 3 года назад
ന്യൂ ജെനറേഷന്‍ V/S പത്മരാജന്‍ :- അശ്ലീലവും , ലഹരിയും മഹത്വവല്‍ക്കരിക്കുന്ന നവതരംഗ സിനിമാ വക്താക്കള്‍ സ്ഥാനത്തും , അസ്ഥാനത്തും പ്രയോഗിക്കുന്ന നാമമാണ് മഹാനായ പത്മരാജന്റേത് . സ്ത്രീപുരുഷ ബന്ധങ്ങളെ പുരോഗമനപരമായി കണ്ടിരുന്ന അദ്ദേഹത്തിന്‍റെ ചിന്തകളില്‍ അതി ലൈംഗികതയുടെയും , ലഹരിയുടെയും വിഷം നിറച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം സത്യത്തില്‍ അദ്ദേഹത്തിന്‍റെ കഴിവുകളേയും , സിനിമകളേയും അപമാനിക്കുകയും , കാണാത്തവര്‍ക്ക് മുന്നില്‍ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത് . സ്ത്രീപുരുഷ ബന്ധങ്ങളെ പുരോഗമനപരമായ കണ്ണുകള്‍ കൊണ്ട് ദര്‍ശിച്ചിരുന്ന അദ്ദേഹം ആ ബന്ധങ്ങളിലെ പരിശുദ്ധതക്കും , സ്ത്രീയുടെ അഭിമാനത്തിനും , സ്ത്രീത്വത്തിനും മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നു . ജീവിതത്തിന്‍റെ ഒഴിവാക്കാനാകാത്ത ഭാഗമായ രതി അശ്ലീലത കുത്തിനിറക്കാതെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത് . പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഗ്ലോറിഫൈ ചെയ്യാതെ , സ്റ്റീരിയോ ടൈപ്പ് ചെയ്യാതെ യഥാതഥമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ തുറന്നുവക്കുകയാണ് അദ്ദേഹം ചെയ്തത്
@akhilsankar18
@akhilsankar18 4 года назад
പദ്മരാജൻ 😘 ഇജ്ജാതി ക്ലാസ്സിക്‌ മൂവി
@Mini19687
@Mini19687 7 лет назад
kalamoolyamulla ethra muthukal aa hrudayathil iniyum sookshichirunnirikkum, we miss u pappettaaa
@rayspv4692
@rayspv4692 6 лет назад
Mini S.Nair hai
@appualliyanaa
@appualliyanaa 4 года назад
Lucifer um madhurarajayum kandu kuliru korunna fans inu ee padam kandal ishtapedilla.
@VN-ux2ep
@VN-ux2ep 4 года назад
Pony Tail Kaliyattavum Desadanavum kandu kuliru korunna aalukalkum ee potta padam ishtamakilla. 🤮
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
@@VN-ux2ep potta padamoo ....aadyam ithile story mansilakku....ithokke potta padam ennu paranja taankalokke great aanu
@bossking7321
@bossking7321 4 года назад
അങ്ങനെ പറയരുത് bro.. ivide ലൂസിഫറും ഇഷ്ടമാണ് ഇങ്ങനത്തെ പടങ്ങളും ഇഷ്ടമാണ്.. ഒന്നും കുറച്ചു കാണേണ്ട കാര്യമില്ല
@drishtadyumnandrishtyu9653
@drishtadyumnandrishtyu9653 4 года назад
സത്യം.അവൻമാരാണ് ഇതിന് dislike adichathu. Social duranthangal
@phenominelwomen5119
@phenominelwomen5119 4 года назад
Sathyam
@sudhiv2612
@sudhiv2612 4 года назад
11:09 എജ്ജാതി.... ഡയലോഗ്... നമിച്ചു...
@Sargam001
@Sargam001 4 года назад
പ്രിയദർശൻ - പപ്പു സത്യൻ അന്തിക്കാട് - ഇന്നസെന്റ് പദ്മരാജൻ - അശോകൻ ഇങ്ങനെ വേറെ കോംബോ ഉണ്ടോ
@muneebgrace
@muneebgrace 4 года назад
ഫാസിൽ -നെടുമുടി
@ktpratheesh
@ktpratheesh 3 года назад
സത്യൻ അന്തിക്കാട് - ഇന്നസെന്റ്, മാമുക്കോയ, കെ.പിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ
@sss9532
@sss9532 3 года назад
എല്ലാ സിനിമയിലും അശോകനുണ്ടോ? അതല്ല, ഞാൻ മനസ്സിലാക്കിയിടത്താണോ തെറ്റിയത്?
@askaraskar7556
@askaraskar7556 3 года назад
അടൂർ അശോകൻ
@ShebeerPrince
@ShebeerPrince 3 года назад
@@sss9532 mikka cinemakalilum
@arunvlogmalayalam2572
@arunvlogmalayalam2572 4 года назад
എന്തൊരു മനോഹരമായ ജീവതം തന്നെയാണ് ഈ സിനിമ വളരെ യാഥാർത്ഥ്യം മായ പത്മരാജൻ സിനിമ :
@abilashescritor4908
@abilashescritor4908 4 года назад
Padmarajan sir. You are Satyajit Ray of Malayalam film industry.
@athulpthomas4995
@athulpthomas4995 3 года назад
ഒരു വിഷു തലേന്ന് അടുത്ത സുഹൃത്തുക്കളായ ; മുരടനും , മദ്യത്തില്‍ മാത്രം ആസക്തിയുള്ളവനുമായ സക്കറിയ , സരസനും , കേസില്ലാ വക്കീലുമായ ഗോപി (നെടുമുടി ), കൂട്ടത്തില്‍ ഇളം പ്രായക്കാരനും , സ്ത്രീസംസര്‍ഗ്ഗം ഇതുവരെ ഉണ്ടായിട്ടില്ലാത്തവനുമായ ഹിലാല്‍ (അശോകന്‍ ) എന്നിവര്‍ ബാറില്‍ കണ്ടുമുട്ടുന്നിടത്തു നിന്നാണ് സിനിമ പ്രയാണം ആരംഭിക്കുന്നത് . പണക്കാരനും , അതിന്‍റെ ധാര്‍ഷ്ട്യം പേറുന്നവനുമായ ജോസഫ്‌ (രാമചന്ദ്രന്‍ ) ബാറില്‍ അവരോടൊപ്പം ചേരുകയും , ഗ്രാമത്തില്‍ ഉള്ള മാളുവമ്മ(സുകുമാരി ) നടത്തുന്ന വേശ്യാലയത്തിലെ തരുണീ രത്നങ്ങളെ കുറിച്ച് കൊതിപ്പിക്കുന്ന ഒരു നിര്‍ദ്ദേശം അവര്‍ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്യുന്നു . ഇക്കാര്യത്തില്‍ തീരെ തത്പരന്‍ അല്ലാത്തതിരുന്നിട്ടും കൂട്ടുകാര്‍ക്ക് വേണ്ടി മാത്രം സക്കറിയ ഇക്കാര്യത്തിന് കൂടെ ഇറങ്ങിപ്പുറപ്പെടുന്നു . ഹിലാലിനെയും , ജോസഫിനേയും മോഹിപ്പിക്കുന്നത് പുതുതായി അവിടെയെത്തിയ കന്യകയായ ഗൌരിക്കുട്ടിയെ കുറിച്ചുള്ള മോഹിപ്പിക്കുന്ന ചിന്തകളാണ് . എന്നാല്‍ യാത്രാമധ്യേ ജോസഫിന്‍റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച സക്കറിയയുമായി ജോസഫ്‌ തെറ്റുമ്പോള്‍ ഗോപിയും , ഹിലാലും സക്കറിയക്കൊപ്പം നില്‍ക്കുന്നു . പിണങ്ങിപ്പോയ ജോസഫിനെ ഒഴിവാക്കി മുന്‍പെങ്ങോ മാളുവമ്മയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയില്‍ സക്കറിയ മറ്റു രണ്ടുപേരെയും ആ ഗ്രാമ വേശ്യാലയത്തിലേക്ക് നയിക്കുന്നു . എന്നാല്‍ നായര്‍ - മുസ്ലീം ചേരിതിരിവും , സംഘര്‍ഷവും കൊടുമ്പിരി കൊണ്ടിരിക്കുന്ന ആ ഗ്രാമത്തില്‍ അവരെ കാത്തിരുന്നത് തീരെ അപ്രതീക്ഷിതമായ സംഭവപരമ്പരകളായിരുന്നു . ഒരു പകലും , കലാപം പത്തി വിടര്‍ത്തിയാടുന്ന ഒരു രാത്രിയും സംഭവിക്കുന്ന ആകസ്മിക , നാടകീയ രംഗങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്ക്കാരമാണീ ചിത്രം .
@prajeeshpushpakaran1731
@prajeeshpushpakaran1731 4 года назад
2020 ആരെങ്കിലും....
@Fan-zx1lz
@Fan-zx1lz 4 года назад
A Good Movie. Interesting story.
@arivukal4515
@arivukal4515 4 года назад
2020 marchil kaanunna aarenkilum undo??
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
കാമ്പുള്ള പപ്പേട്ടൻ ചിത്രങ്ങളിലൊന്ന് ,ഒരു കാലഘട്ടത്തെ സാമൂഹിക തിന്മയെ ക്ലാസിക് ടച്ചോടെ അടയാളപ്പെടുത്തിയ മനോഹര ചിത്രം ,കാലമെത്ര കഴിഞ്ഞാലും ഇതിലെ വിഷത്തിന് സാമൂഹിക പ്രസക്തിയുണ്ട് ....
@josephsalin6417
@josephsalin6417 5 лет назад
ഈ ചിത്രത്തെക്കുറിച്ച് കൂടുതലായി അറിയാൻ Google Search ചെയ്തപ്പോൾ നായികയായി അഭിനയിച്ച ഗോമതി എന്ന നടിയെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു എന്തിനായിരുന്നു അവരുടെ പേരോ ഒന്നും തന്നെ Starrട - Iist ൽ കൊടുത്തില്ല ? അത് അനീതിയാണ് ആ നടിയോട് കാണിച്ച അനാദരവാണത്
@pratheshr
@pratheshr 4 года назад
joseph salin talk to google
@sandeepkrishnan6358
@sandeepkrishnan6358 4 года назад
joseph salin J..
@404_Error_Page_Not_Found
@404_Error_Page_Not_Found 4 года назад
Case kodukkanam pillechaaa
@abinsna6555
@abinsna6555 4 года назад
Avare vere cinimayil undo
@muneermmuneer8942
@muneermmuneer8942 4 года назад
Yes
@thefanofhighflyers5173
@thefanofhighflyers5173 4 года назад
സുകുമാരിചേച്ചീടെ വ്യത്യസ്ഥമായ വേഷം
@ramboiii5849
@ramboiii5849 3 года назад
സൂപ്പർ. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു പടം.........
@ayurinfo1395
@ayurinfo1395 4 года назад
Mallu analist kandu vannavar ivde come on..
@gireeshk8724
@gireeshk8724 4 года назад
Mallu Analist 👍
@mohamedthasleem5240
@mohamedthasleem5240 4 года назад
Aaaa
@athulpthomas3346
@athulpthomas3346 3 года назад
Nammalunde
@chandeliersneh9247
@chandeliersneh9247 4 года назад
ആത്മാര്‍ത്ഥ സൗഹൃദത്തിന്‍റെ ആത്മാവിനെ ആവാഹിച്ചെടുത്ത 24 മണിക്കൂറുകള്‍...👌 പ്രണാമം പത്മേട്ടാ....
@athulpthomas4995
@athulpthomas4995 3 года назад
കൂട്ടുകാരുടെ സന്തോഷത്തിനായി വേശ്യാഗൃഹത്തില്‍ എത്തുന്ന പരുക്കന്‍ ഭാവങ്ങളുള്ള സക്കറിയയായി മമ്മൂക്ക വളരെ റിയലിസ്റ്റിക് ആയ പ്രകടനമാണ് കാഴ്ച വക്കുന്നത് . പലപ്പോഴും അഭിനയിക്കുക എന്നതില്‍ നിന്ന് വേറിട്ട്‌ അത്തരം ഒരു കഥാപാത്രമായി മാറുകയാണ് മമ്മൂക്ക ചെയ്തിട്ടുള്ളത് . ഗൌരിക്കുട്ടിയുമായി പ്രണയത്തിലാകുന്ന ഹിലാലിന് വേണ്ടി ; തന്‍റെ ശരീരം ആര്‍ക്കു മുന്നിലും അടിയറ വക്കുകയില്ല എന്ന ഗൌരിക്കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തോടുള്ള ബഹുമാനം കൊണ്ട് അവളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ വരെ ത്യജിക്കാന്‍ വിധിക്കപ്പെടുന്ന സക്കറിയ സിനിമ കഴിയുമ്പോള്‍ വേദനിക്കുന ഒരോര്‍മ്മയായി നമ്മുടെ മനസ്സുകളില്‍ വന്നു നിറയും .
@samseerbava7550
@samseerbava7550 4 года назад
പഴയ ഗ്രാമ ഭംഗി ഒന്ന് വേറെയാ
@VinodKumar-ig9mn
@VinodKumar-ig9mn 4 года назад
യൗവനത്തിന്റെ തിമിർപ്പും പ്രണയിക്കാതെ പ്രാപിക്കാൻ കഴിയില്ല എന്നുള്ള നൈസർഗികമായ രതിയുടെ ഉൾ തരിപ്പും നുകർന്ന ചിത്രം. പത്മരാജൻ സിനിമയുടെ അവാച്യമായ രതിയുടേയും പ്രണയത്തിന്ത്യയും സമന്വയ രൂപം. സമന്വയം തന്നെയാണ് സൃഷ്ടി ഭിന്നത സംഹാരവും.
@abhisdubai
@abhisdubai 5 лет назад
This movie was a flop! Can you believe it Padmarajans favorite work and he mean it!!😍
@gangakavithabhuvanendran
@gangakavithabhuvanendran 3 года назад
Everyone praised thoovanathumbikal.but as a director padmarajan is not satisfied with thoovanathumbikal.his always favourite is arapatta kettiya gramam
@thealchemist9504
@thealchemist9504 4 года назад
ഞാൻ ആദ്യമായിട്ട് കാണുകയാണ്
@hajamoinudeen1399
@hajamoinudeen1399 5 лет назад
such a classic...a time ahead.....cannot even think it now by our so called new gen directors...except rajeev Ravi
@thealchemist9504
@thealchemist9504 4 года назад
ആഷിഖ് അബു can do it
@mathewemmanuvel
@mathewemmanuvel 6 лет назад
most under rated movie of PATHMARAJAN . pappettante cinemakale kuriche parayumbool athikamarum eee chithrathinte pere parayarillaa . I consider this film was above Thoovanathumbikal, koodevide, Namukke parkkan munthiri thoppukal etc. Its really a cult classsic each and every character one by one better. and Mammoottys best natural acting.
@syedshaas
@syedshaas 5 лет назад
mathew emmanuel -Every one miss-Nombarathippovu
@kirangeorge6183
@kirangeorge6183 4 года назад
Another classic from Padmarajan
@shanthinikp2404
@shanthinikp2404 5 лет назад
സങ്കീര്ണതകളിൽ നിന്നും സങ്കീര്ണതകളിലേയ്ക് പോയി അവസാനം വളരെ മയത്തിലുള്ള ഒരു അന്ത്യം പത്മരാജൻ സർ ന്റെ മാജിക്...👌👌👌👌
@younus4686
@younus4686 4 года назад
Second part വരണമെന്ന് മമ്മൂക്ക ഏറ്റവുമധികം ആഗ്രഹിച്ച സിനിമ, 10വർഷം മുന്നേ തീരുമാനമായി നടന്നില്ല, ഇപ്പളും ശ്രമിക്കുന്നുണ്ട്, രഞ്ജിത്ത് direction ചെയ്യണമെന്നാണ് മമ്മൂക്കയുടെ ആഗ്രഹം, 2020 ഇൽ ഒരുപക്ഷെ വന്നേക്കാം 😍♥ 13/2/2020
@smrithi7423
@smrithi7423 4 года назад
Epic movie! Ella galsinem rakshikkayrnnu.
@Karthik4ever
@Karthik4ever 5 лет назад
Pappettan magic 😘😘
@Sid-oe6yf
@Sid-oe6yf 4 года назад
2020 April to December nullil kanunnavar like cheyyu 👍🏻👍🏻👍🏻
@kiranrajeevrajeev277
@kiranrajeevrajeev277 3 года назад
Watching 2021 jan 18.... പപ്പേട്ടൻ മാജിക്‌ 😘💥💥
@nikhilpkvnik9065
@nikhilpkvnik9065 5 лет назад
I like this movie and gud story
@ajaywayanadan
@ajaywayanadan 4 года назад
2020 ൽ കാണുന്നവരുണ്ടോ??
@younus4686
@younus4686 4 года назад
ടാ 😍
@ajaywayanadan
@ajaywayanadan 4 года назад
@@younus4686 കൂയ്
@athulpthomas4995
@athulpthomas4995 3 года назад
ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വ്യത്യാസം ഗ്രാമങ്ങളെ സിനിമകളില്‍ ചിത്രീകരിക്കുമ്പോള്‍ ഉള്ള പാരമ്പര്യ സങ്കേതങ്ങളുടെ തിരസ്ക്കാരമാണ് . പൊതുവേ നമ്മുടെ സിനിമകളിലെ ഗ്രാമങ്ങളില്‍ ഉള്ളവര്‍ നിര്‍മ്മല ഹൃദയരും , ഗ്രാമങ്ങള്‍ പരിശുദ്ധിയുടെ അടയാളങ്ങളും, നഗരവാസികള്‍ സ്വാര്‍ത്ഥന്മാരും , ദുഷ്ടരും , ചതിയന്മാരുമാണല്ലോ . ലൈംഗിക ആവശ്യങ്ങള്‍ക്കായി ഗ്രാമത്തിലുള്ളവര്‍ നഗരങ്ങളിലേക്ക് പോകുന്ന കാഴ്ചകളാണ് ഇന്നത്തെ സിനിമകള്‍ പോലും നമ്മുടെ മുന്നില്‍ തുറന്നു വക്കുന്നത് .
@rahulbabyraj
@rahulbabyraj 4 года назад
Classic ❤️
@rockmorpheus69
@rockmorpheus69 6 лет назад
This is a movie filled in a bottle of "not much" with a "lot". Hard to explain, but a glorious one.
@sonisomansoman1295
@sonisomansoman1295 6 лет назад
Superb movie 😍
@MundakayamAjith
@MundakayamAjith 4 года назад
പപ്പേട്ടന്റെ പടത്തിൽ നെടുമുടി സാർ അശോകൻ ഏട്ടനും ഓ ഉണ്ട് എങ്കിൽ പിന്നെ വേറെ ലെവൽ ആണ് ♥️♥️😍