ആരണ്യകം: MTയുടെ കഥയാണ് ആരണ്യകം എന്ന സിനിമയ്ക്ക്; 16 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണതിൽ. ഈ സമൂഹത്തോട് കലഹിച്ച ഈ സമൂഹത്തിലെ മോശം കാര്യങ്ങളെ കളിയാക്കിയ, എന്നാൽ ഈ ലോകത്തെ പ്രണയിച്ച പെൺകുട്ടിയാണവൾ - അമ്മിണി എന്ന കഥാപാത്രം. പേര് കൊണ്ടു തന്നെ വ്യത്യസ്തമായ കഥാപാത്രം. ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്ന അവൾക്ക് അവയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കൊടുക്കുന്നു ഇടതുതീവ്രവാദിയായ മറ്റൊരു കഥാപാത്രം. ഇടതുതീവ്രവാദത്തിന് വൈകാരികത മാത്രമാണുള്ളതെന്നും ശാസ്ത്രീയതയില്ലായെന്നും മനസിലാക്കി തരുന്ന സിനിമ കൂടിയാണ് ആരണ്യകം. ഇന്ത്യയിലെ അർദ്ധജന്മിത്ത വ്യവസ്ഥയുടെ മോശത്തരങ്ങളെ MT ശക്തമായി വിമർശിച്ചു. പ്രതികരണശേഷിയും, ആർദ്രതയും, സ്നേഹവും, പോരാട്ടവീര്യവും, പ്രണയവും, നന്മയും നീതിബോധവുമുള്ള ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് MT ചെയ്തത്. പൊളളയായ സമൂഹം ഉണ്ടാക്കിയെടുത്ത 'പാവം, ശാലീന' പെൺകുട്ടീസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് MT. അദ്ദേഹം പുതിയൊരു പെൺകുട്ടിയെ അവതരിപ്പിച്ചു. അവൾ പുരുഷമേൽക്കോയ്മയോട്, ജന്മിത്തത്തോട്, സാമൂഹ്യ തിന്മകളോട്, പഴഞ്ചൻ ചിന്തകളോട്, യാഥാസ്ഥിതിക വസ്ത്രധാരണത്തോട്, ഒക്കെ കലഹിച്ചു. ജന്മിത്ത സ്ത്രീസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി, നല്ല പ്രതികരണശേഷിയും നീതിബോധവും നർമബോധവും സഹജീവിസ്നേഹവും പ്രശ്നങ്ങളും-കാരണങ്ങളും-പരിഹാരങ്ങളും തേടാനുള്ള മനസും ബുദ്ധിയും കാഴ്ചപ്പാടും ഉണ്ടവൾക്ക്. MTയുടെ ഗംഭീര സിനിമ - നല്ല പാട്ടുകൾ, മനസിൽ തങ്ങി നിൽക്കുന്ന രംഗങ്ങൾ, ശുദ്ധ ആക്ഷേപഹാസ്യം, വേദന, പ്രണയം, ......... പുത്തൻ പെൺകുട്ടി, പുരോഗമന രാഷ്ട്രീയം. എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്, കാണാൻ അഭ്യർഥിക്കുന്നു.
എന്തോ ഒരു വേദന ഉള്ളിൽ ഫീൽ ചെയ്യുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുന്ദരമായ ദിനങ്ങൾ.. ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവാത്ത ആ പഴയ ദിനങ്ങളിലെ വികാരോജ്വലമായ ജീവിതം
Now I have a hi end music system which costs around 5 lakhs.... പക്ഷേ സത്യം പറയാമല്ലോ ഉച്ചക് intervel time lunch കഴിക്കാൻ വീട്ടിൽ വരുമ്പോൾ റേഡിയോ കേൾക്കുന്ന ആ സുഖം ഒരു hi end audio system നും തരാൻ കഴിയില്ല Period
@@shameemp6370 അഭിനയിച്ചിട്ടുണ്ട് അറിയാം. ലാലേട്ടൻ്റെ സൂപ്പർ സിനിമയായ വന്ദനത്തിൽ അഭിനയിച്ചിട്ടുണ്ട്. അവസാനം അഭിനയിച്ചത് മമ്മൂക്കയുടെ മഹായാനം സിനിമയിൽ ആണെന്ന് തോന്നുന്നു.ഉറപ്പ് പറയുന്നില്ല അതിനു ശേഷം അഭിനയിച്ചിട്ടുണ്ടോ?
ഈ സിനിമയും ഈ ഗാനവും വളരെയധികം ഇഷ്ടമുള്ളവയാണ്....ഉളളിൻറയുള്ളിൽ ഒരു വല്ലാത്ത വിങ്ങൽ...നഷ്ടബോധം... പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ.....ഇത് dislike ചെയ്തവർ ഹൃദയശൂന്യർ ആണ്..
@@squaremedia-n5u തീർച്ചയായും മലയാളികൾ തന്നെയായിരിക്കും.നല്ലതിലും കുറ്റം കണ്ടുപിടിക്കാൻ മലയാളിക്കേ കഴിയു.സലീൽ ചൗദരിയും ശ്രേയ ഘോഷലുമൊക്കെ ബംഗാളികൾ ആണ് എന്ന് ഓർമിക്കണം 🤭.
ദാസേട്ടാ എന്തൊരു soft voice ആണ്.. ഇത് കേട്ടാൽ പ്രണയം വരാത്തവർക്കും പ്രണയം വരും മനസ്സിൽ ഏതെങ്കിലും ഒരു പ്രണയിനി തെളിഞ്ഞു വരും ....തെന്നലോ ന്ന് പാടുന്നത് ശരിക്കും ഹൃദയത്തിൽ മൃദുലമായി സ്പർശിക്കുന്നു അതേ പോലെ തന്നെ തേൻ തുമ്പിയോ....ശ്യോ എങ്ങനെ പാടാൻ കഴിയുന്നു ഗന്ധർവ കുമാരൻ അല്ലാതെ പിന്നെന്താ അല്ലെ? എത്ര കേട്ടാലും മതിവരാത്ത എപ്പോ കേൾക്കുമ്പോഴും കണ്ണും മനസ്സും നിറക്കാൻ കഴിവുള്ള ഒരു അവതാരം തന്നെ... ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും പാടാനുള്ള കഴിവും എന്നും കൊടുക്കണേ ന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏നമിക്കുന്നു ദാസേട്ടാ സാഷ്ടാങ്കം🙏🙏🙏 അവിടുത്തെ പാദ നമസ്കാരം 🙏🙏🙏
എത്ര കേട്ടാലും മതിവരില്ല ഇത് കേൾക്കുമ്പോൾ ഗ്രാമാന്തരീക്ഷം നിറഞ്ഞ അൽപം ധാരിദ്രവും സ്വൽപം സങ്കടങ്ങളും ഒക്കെയുള്ള ഓർക്കാൻ സുഖമുള്ള ബാല്യം നാട്ടുമ്പുറത്തെ കുട്ടിക്കാലം ഓർമ്മയിൽ നിറയും .
ഒരിക്കലും കിട്ടിയിട്ടില്ല. എന്റെ കർത്താവല്ലാതെ. . രണ്ടായിരം വർഷങ്ങൾക്കും മുമ്പ് ഗലീല കടൽ തീരത്തിനടുത്ത് മനുഷ്യ രൂപമെടുത്ത് കാത്തിരുന്ന അവന്റടുത്തേക്ക് പോകാൻ മനസ്സ് കൊതിക്കുന്നു.
കാട്ടിലും മെട്ടിലും കറങ്ങി നടന്നു പ്രകൃതിയെ കൂട്ടുപിടിച്ചു നടന്ന ഈ കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല, പണ്ട് കണ്ടിരുന്ന സിനിമ ആണേൽ പോലും. ഒരു പാട് ഇഷ്ട്ടമുള്ള ഒരു MT sir movie.
കൂടെ നിന്നവർ ചതിക്കുമ്പോൾ ഉള്ള വേദനയാണ് ഭൂമിയിലെ ഏറ്റവും വലിയ വേദന.. അത് അനുഭവിച്ചിട്ടുള്ളവർക്കേ അത് അറിയൂ... എല്ലാ വേദനയും മാറും ഇത് പോലെ ഉള്ള പാട്ടുകൾ ഒക്കേ കേൾക്കുമ്പോൾ...
ഒരിക്കൽ എങ്കിലും കേട്ടിട്ട് ഉള്ളവരുടെ മനസ്സിൽ മുട്ടിവിളിക്കാതെ തന്നെ കയറികൂടിയ പാട്ട്. നേർത്ത ഒരു തലോടൽ പോലെ തുടങ്ങുന്ന ആദ്യ വരിയും, പിന്നെ അങ്ങോട്ട് ചടുലമാവുന്ന തബലയും കൂടെ ഒഴുകുന്ന വയലിനും, ഇടയ്ക്ക് ഒരു നിമിഷത്തെ ആർദ്രവും മനോഹരവും ആകുന്ന നിശബ്ദതയും..... എല്ലാം വാക്കുകൾക്ക് അപ്പുറം❤
ലോകത്തിന്റെ ഏതു കോണിൽ ജീവിച്ചാലും... മലയാള മണ്ണിന്റെ ഗന്ധം ഉള്ള ഈ ഗാനം മനസ്സിന് തരുന്ന സുഖവും സന്തോഷവും വേറെ തന്നെയാണ്...ഓ. ൻ. വി... രഘുനാഥ് സേത്... യേശുദാസ്.. എം. ടി.... ഹരിഹരൻ... കൂട്ടു കെട്ടിൽ പിറന്ന... മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്... ❤️❤️❤️
നിങ്ങൾക്ക് കഴിഞ്ഞു പോയ കാലത്തിലേക്ക് പോകണോ... എൺപതുകളുടെ അവസാനത്തെ ഒന്ന് തൊട്ടിട്ടു വരണോ... കണ്ണടച്ച് ഈ പാട്ട് ഒന്ന് കേൾക്കൂ... ഉറപ്പായും എല്ലാർക്കും പോയി വരാം..
മൂവി 📽:-ആരണ്യകം..... (1988) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- രഘുനാഥ് സേഠ് രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ.... സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ ..... മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍... ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ.. കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകു-വതാരോ..??? കുളിര്‍പകര്‍ന്നു പോകുവതാരോ...?? തെന്നലോ തേന്‍ തുമ്പിയോ....? ? പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ- കണ്ടു .. കൊതിച്ചു പാടിയ കിന്നരകുമാരനോ....?? ഓ..... .... താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു- പോലെ ചാന്തു തൊട്ടതു പോലെ.... (കന്നി പൂങ്കവിളില്‍...... ) ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ- പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ പൂവു ചാര്‍ത്തിയ പോലെ... (കന്നി പൂങ്കവിളില്‍........... )
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?..: I wonder what a touching words .:: I think we are missing such talents at this time.. What a beautiful song this is ...
അഭിനയിച്ച രണ്ടു സിനിമകളിലും തകർത്തു അഭിനയിച്ചു എല്ലാവരുടേയും ഇഷ്ടം നേടിയ ഈ കൌമാരകാരിയെ പിന്നീട് എന്തോ കണ്ടില്ല. അതൊക്കെ മലയാള സിനിമയുടെ പുഷ്ക്കല കാലമായിരുന്നു. സന്തോഷം☺️✨
ആരണ്യകം: ഒരു എവർ ലാസ്റ്റിങ്ങ് ഫിലിമാണ്. കാലമേറെ, കഴിഞ്ഞാലും അതിനു് പുതുമ നഷ്ട്ടപ്പെടുകയില്ല. കാരണം ഇത് ഒരുMT .വാസുദേവൻ സാറിൻ്റെ സിനിമയാണ്.കൂടാതെ, ഗാനങ്ങളും, മ്യൂസിക്കും ഗംഭീരം. ഒരു നൊസ്റ്റാൾജിയ ഫീലുചെയ്യും ഈ സിനിമ കണ്ടാൽ. ഈ ഫിലിം ഞാൻ തിയ്യറ്ററിൽ കണ്ടിരുന്നു. പിന്നീട് TV യിലും, ഇപ്പോൾ VTube-ലും. ഇനി ഇതു പോലെ 'ഒരു സിനിമ ഉണ്ടാകുമോ, ഇല്ല, അത് സ്വപനങ്ങളിൽ മാത്രം .
ഈ ഗാനം ഇറങ്ങുന്ന സമയത്തു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു Ninteen eigty seven 🙏🏻ബട്ട് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം ഞാൻ ഓർത്തു പോകുന്നു എന്ന് Ungle സുനിൽ ❣️❣️❣️😜😜😜💙.
ഈ സിനിമ കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാം... ഒരുപാടു കഥ ഉള്ള ഒരു movie ആണ്.. ഇങ്ങനെ ഒരു സിനിമ ഞാൻ ആദ്യമായി കാണുകയാണ്.. എന്ത് കൊണ്ട് ഈ സിനിമ ഇപ്പോഴും underrated ആണ്.. ഒരു പുരസ്‌കാരം പോലും കിട്ടിയെന്നു തോന്നുന്നില്ല... അമ്മിണി ♥️♥️
വളരെ മനോഹരമായ ഗാനം.എന്തെന്നറിയാത്ത ഒരു സങ്കടം ഈ ഗാനം കേൾക്കുമ്പോൾ.കഴിഞ്ഞുപോയ കോളേജും കോളേജിന്റെ വരാന്തയും മരത്തണലിൽ ഇരുന്ന് സൗഹൃദം പറച്ചിലും.കൂട്ടുകാരെയും എല്ലാം ഓർമ്മവരുന്നു.കോളേജ് കാന്റിനും എല്ലാമെല്ലാം. ഇതെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.ഈ ഗാനം കേൾക്കുമ്പോൾ .അതെല്ലാം ഒന്ന് തിരിച്ചുവന്ന് ഇരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു.ഇപ്പോഴത്തെ സിനിമ ഗാനങ്ങൾ എല്ലാം ഈ സിനിമാഗാനം കേട്ട് പഠിക്കണം.അത്രയധികം ആത്മാവിൽ തൊടുന്നുണ്ട് ഈ കാലഘട്ടത്തിലെ ഗാനങ്ങൾ.അത്രയ്ക്കും നല്ലതായിരുന്നു കഴിഞ്ഞുപോയ ഗാനങ്ങളും കാലഘട്ടങ്ങളും . ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമോ എന്തോ?
എനിക്ക് എന്നെത്തന്നെ ഓർമ വരുന്നു....😰😰😰 പൂക്കളും, മഴയും, കവിതകളും മാത്രമായിരുന്ന കൗമാരം.. 😰😰ഇന്ന്!! ഒരു പാട്ട് കേൾക്കാനുള്ള മനസ്സ് പോലും നഷ്ട്ടപ്പെട്ടിരിക്കുന്നു.. 😰
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്‍പകര്‍ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ..... താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ ചാന്തു തൊട്ടതു പോലെ.... (കന്നി പൂങ്കവിളില്‍ ) ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ പൂവു ചാര്‍ത്തിയ പോലെ...
ഓ..എൻെറ ഒ.എൻ.വി. സാറേ.. എന്തൊരു വരികൾ.. എന്തൊരു സൃഷ്ടീ.. അതും ദാസേട്ടൻെറ ശബ്ദസൗകുമാര്യത്തിലൂടെ പുറത്തു വരുമ്പോൾ.. അത് സ്വർഗ്ഗ ത്തിൽനിന്നുവന്ന ഗന്ധർവ്വഗീതം തന്നെ..
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ തെന്നലോ തേൻ തുമ്പിയോ പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....] താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതൻ രാക്കുളിരാടിയ പോലെ കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ ചാന്തുതൊട്ടതു പോലെ [കണ്ണിൽ....] ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ പൂവുചാർത്തിയ പോലെ [കണ്ണിൽ....]
രണ്ടരണ്ടു ചിത്രങ്ങൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പെൺകുട്ടി സലീമ എന്ന ആന്ത്രകാരി നഖക്ഷതങ്ങളിലെ ഊമപെൺകുട്ടി ആരണ്യകത്തിലെ അമ്മിണി ഇത്രയും അഭിനയശേഷിയുള്ള ഒരു പെൺകുട്ടിയെ മലയാള സിനിമ തള്ളികളഞ്ഞതിന്റെ പൊരുൾ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല ഗ്രേറ്റ് ആർട്ടിസ്റ്റ് സലീമ നഖക്ഷതത്തിൽ ഈ കുട്ടിയെ മറി കടന്ന് മോനിഷക്ക് നാഷണൽ അവാർഡ് കൊടുത്തതിനു പിന്നിലെ നെറികെട്ടകളികൾക്കു MT യും കൂട്ടുനിന്നു എന്നൊരു സംസാരം ആ കാലത്ത് ഉണ്ടായിരുന്നു പക്ഷെ പ്രേക്ഷകർക്കിടയിൽ ഉർവശി അവാർഡ് നേടിയത് സലീമ തന്നെയായിരുന്നു
vishnu gopal പറഞ്ഞതിനോട് മുഴുവനായും അംഗീകരിക്കാൻ പറ്റില്ല.... ഞാനും പാടുന്നുണ്ട് but ആരണ്യകം മൂവി എത്ര തവണ കണ്ടു എന്നറിയില്ല കാരണം ee പാട്ട് ചെറുപ്പം മുതൽ കേൾക്കുന്നതുകൊണ്ടു കൂടിയാണ്..... മനസിനെ വല്ലാതെ പിടിച്ചു മുറുക്കുന്ന മൂവി...... പാൽ കുപ്പികൾ എന്ന് പറഞ്ഞതിനോട് യോചിക്കുന്നു കാരണം ചിലർ സ്മുളിൽ പാടീട്ടാണ് പല പാട്ടുകളും ഹിറ്റ് ആകുന്നതെന്നാണ് ചില പാൽ കുപ്പികൾ പറയുന്നത്.... വിവരദോഷം അത്ര ന്നെ.... 🙏🙏🙏🙏🙏
MT's all movies are epic. But this movie and the characters, especially the heroine character is really awesome.A strong character somewhere resembles to the character from 'Enn swantham janakikutty'
എന്റെ പ്രണയത്തിന്റെ ഒരു അടിത്തറയാണ് ഈ പാട്ട്... ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്... എന്റെ ദേവൂട്ടി വിഷമിക്കുമ്പോള് ഞാൻ നെഞ്ചിൽ ചേർത്തുവച്ച് പാടികൊടുക്കുന്ന പാട്ടാണ്💞💞💞💞 😍😍😍❤❤❤
ഇത് ആത്മാവ് കൊടുത്തു പാടിയ ദാസിന് ഒരു ഓസ്കാർ കൊടുക്കേണ്ടതായിരുന്നു. അത് പോയിട്ട് ഒരു ലോക്കൽ സംസ്ഥാന അവാർഡ് പോലും കൊടുത്തില്ല. ഇപ്പോഴും വെറും പദ്മ വിഭൂഷൻ മാത്രം കൊണ്ട് വീട്ടിൽ കുത്തിയിരിക്കുന്നു. ഇതാണ് നമ്മുടെ നാട്. പാവം ONV, രഘുനാഥ് സേത്, ഒന്നും ഇല്ല 😢😢ആരോട് പരാതി പറയാൻ അല്ലെ 🤔🙏🏿🙏🏿
Refreshing the song again after richuz singing...what an excellent composition....and the magical voice of our das sir... Who else with me.?? ...after richus singing??.😁😁
OMG.. എന്ത് ഫീലിംഗ് ആണടോ... Master class... പാട്ട് മാത്രമല്ല.. സിനിമ മുഴുവനും... എങ്ങനെ ഇങ്ങനത്തെ പാട്ടുകൾ ഉണ്ടാക്കാൻ കഴിയുന്നു.., മനുഷ്യ മനസ്സിന്റെ ഉൾത്തളങ്ങളിൽ മുട്ടി വിളിച്ചത് പോലെ...ആത്മാവിൽ മുട്ടി വിളിച്ചത് പോലെ
കുറെ പരിമിതികളുള്ള ഒരു പെൺ കുട്ടിയുടെ ആദ്യാനുരാഗമാണ് ഊ വിവഖ്‌രികളിലൂടെ വാവഖ്‌ർണിക്കപ്പെടുനത് വളരെ ആഗസ്തമാണ്, അനുഭൂതി നൽകുന്നതാണ്.. അത് അപാരമായ സ്നേഹവായിപ്പോടെ തോറ്റുരിയാടുന്നതുപോലെയാണൻ സ്നേഹത്തിന്റെ ആധിക്യം പറയാനാണ് സ്നേഹാതുരം എന്ന് പറഞ്ഞത് പകൽ മുഴുവൻ ആശഹ്യമായ ചൂടേറ്റ് വളഞ്ഞ ഭൂമി അസ്തമായതിനുശേഷം ചൂട് കുറഞ്ഞു രാത്രി ഇളം ചൂടാകുമ്പോൾ ചന്ദ്രരാഷ്‌മിയുടെ കുളി റേറ്റ് ഭൂമി പുലകമാണിയുന്നത് പോലെയാണ്. എത്ര മനോഹരമായ ഭാവന അത്രമേൽ അനുഭൂതി നൽകുന്നതായിരുന്ന ത് ഈ കവിത കേൾക്കുമ്പോൾ ശ്രോത്താവിന് ലഭിക്കുന്നതും ഈ അനുഭൂതി തന്നെ 🙏