സ്തുതി സ്തുതി എൻ മനമേ സ്തുതികളിലുന്നതനെ നാഥൻ നാൾതോറും ചെയ്ത നന്മകൾ ഓർത്തു പാടുക നീ എന്നും മനമേ 1 അമ്മയെപോലെ തതെൻ താലൊലിചണചീടുമെ സമാധാനമായി കിടന്നുറങ്ങാൻ ദിനം ദിനം തന്റെ മറവിൽ (2) 2 കഷ്ടങ്ങൾ എറിടുമ്പോൾ എനിക്കേറ്റം അടുത്ത തുണയായി ഘോരവൈരിയിൻ നടുവിലവൻ മേശയെനിക്കൊരുക്കുമല്ലൊ (2) 3 ഭാരത്താൽ അലഞ്ഞീടിലും തീരാ രോഗത്തൽ വലഞ്ഞീടിലും പിളർന്നീടുന്നോരടിപിണരാൽ തന്നീടുന്നീ രോഗ സൌഖ്യം 4 സഹായ ശൈലമവൻ സങ്കെതവും കോട്ടയും താൻ നടുങ്ങീടുകില്ലയതിനാൽ തൻ കരുണ ബഹുലമത്