Тёмный

Celebrating glorious five years 

edu@sgou
Подписаться 3,5 тыс.
Просмотров 100
50% 1

ആത്മവിശ്വാസത്തോടെ അതിലേറെ അഭിമാനത്തോടെ അഞ്ചാം വർഷത്തിലേക്ക്!
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്!
ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 2020 ഒക്ടോബർ 2ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിന് സമ്മാനിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പിന്നിട്ട് നാലു വർഷങ്ങളിൽ കഠിനാധ്വാനത്തിലൂടെ നേടിയത് സമാനതകളില്ലാത്ത മുന്നേറ്റം...
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ പ്രവർത്തനമാണ് ഓപ്പൺ യൂണിവേഴ്സിറ്റി കാഴ്ച്ചവയ്ക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന പ്രതേകതയും ഇതിനുണ്ട്.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭാസം ഉറപ്പു വരുത്തുക അത് വഴി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്ന സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്നിടത്താണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പങ്ക് നിർണായകമാകുന്നത്.
28 ബിരുദബിരുദാനന്തര പ്രോഗ്രാമുകൾ
6 ബിരുദ പ്രോഗ്രാമുകൾ ഈ വർഷം മുതൽ 4 വർഷ ബിരുദ ഘടനയിൽ
ഇന്ത്യയിലെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റികളിൽ 4 വർഷ ബിരുദം നടപ്പിലാക്കുന്ന ആദ്യ യൂണിവേഴ്സിറ്റിയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
55,000 ത്തിൽ പരം പഠിതാ ക്കൾ
5 റീജിയണൽ സെന്ററുകൾ
കേരളത്തിലെ എല്ലാ ജില്ലയിലും പഠനകേന്ദ്രങ്ങൾ
മാർക്ക്‌ നിബന്ധനയോ പ്രായ പരിധിയോ ഇല്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാനുള്ള സൗകര്യം.
ഇതെല്ലാം ഓപ്പൺ യൂണിവേഴ്സിറ്റിയെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാമൂഹിക വൈജ്ഞാനിക മണ്ഡലങ്ങളിൽ വേറിട്ട മുഖമായി മാറ്റുന്നു.
ബഹുമാനപ്പെട്ട ഗവർണ്ണർ, ആരാധ്യനായ മുഖ്യമന്ത്രി, ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബഹു. ധനകാര്യമന്ത്രി, സ്ഥലം എം.എൽ.എ, എം.പി, അതുപോലെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ സർക്കാർ വകുപ്പുകളുടെയും പൂർണ്ണ പിന്തുണയും സഹായ സഹകരണവും യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നു എന്നുള്ളത് ഞങ്ങളുടെ കരുത്തും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജവുമാണ്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൃത്യമായ ആസൂത്രണത്തിലൂടെ, ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ കേരള മോഡലായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്, ആത്മവിശ്വാസത്തോടെ.
Sreenarayanaguru Open University
"Access and Quality define equity "
.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@darshansworld3100
@darshansworld3100 20 дней назад
🎉🎉🎉
Далее
What’s your height?🩷🙀💚
00:59
Просмотров 3,6 млн