ഇത് എല്ലാ ദിവസവും ചർച്ച ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ കാരണം നമ്മുടെ ശാപം ഏത് വിഷയവും ഒരാഴ്ചയ്ക്ക് അപ്പുറം ഓർമ്മ വെക്കുന്നില്ല എന്നത് തന്നെയാണ് ! പക്ഷെ പാനലിസ്റ്റുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക ഇ കേസിൽ ഏതെങ്കിലും തരത്തിൽ സഹായകരമാവുന്ന വാദങ്ങൾ ഉന്നയിക്കാൻ കഴിയുന്നതാവണം ചർച്ചയിൽ പങ്കെടുക്കുന്നവർ ! ഏഷ്യാനെറ്റ് ചർച്ചയ്ക്ക് എടുക്കാതെ പോയ വിഷയം ഈ കേസ് CBI ക്ക് Refer ചെയ്യാനുള്ള തടസ്സങ്ങൾ എന്തെല്ലാം ? കോടതി വഴി ആ ആവശ്യം നേടിയെടുക്കാൻ കഴിയുമോ തുടങ്ങിയവ ആവണം ! മറ്റൊന്ന് സമാനമായ ആത്മഹത്യാ പ്രേരണാ കേസുകൾ ചർച്ച ചെയ്യാം , ഇതുമായ ബന്ധപ്പെട്ട നിയമവശങ്ങൾ കൂടുതൽ ആഴത്തിൽ ചർച്ചയ്ക്ക് എടുക്കാം ! ചർച്ച വഴിപാട് മാത്രമാകാതെ ക്രിയാത്മകമായിരിക്കാൻ ശ്രദ്ധിക്കുക !