A complete video on brake flashing light fitting A simple and cost efficient product try this out Circuit tester light • Circuit Tester | Best ... Flickering light • How to convert Tailgat...
Bro wire loop ചെയ്ത ഭാഗത്തു ഒന്ന് solder ചെയ്താലോ / ആ പോയിന്റിൽ petroleum jelly apply ചെയ്തിട്ട് insulation ചെയുന്നത് നല്ലത് ആവും... ക്ലാവ് കയറി power cut ആവുന്നത് കുറക്കാം... 🤞🏻 Anyway nice experiment ⚡️⚡️
Bro rain timeill car wiper idupoll skipz skipz skipz sound kakkuvaa. Windshield wiper 2time marii enittum glass oraunna time skipz skipz sound kakkunuu. Karannam enthaa and how to solve it
എല്ലാവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് ഈ ലൈറ്റ് ഫിറ്റ് ചെയ്തു തരുമോ എന്ന് ചോദിച്ചാൽ ഇദ്ദേഹം നമുക്ക് മറുപടി തരും മറിച്ച് നമ്മൾ ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയം ചോദിച്ചാൽ എസ് ഓർ നോ എന്ന് പോലും പറയില്ല .. ഇതുവരെ ഞാൻ കണ്ടിരുന്ന ഒരു ചാനൽ ആയിരുന്നു ഇത് പക്ഷേ വർക്ക് വരുന്നത് കൊണ്ടാണോ കുറച്ചു കൂടിയത് കൊണ്ടാണോ എന്നറിയില്ല ഇദ്ദേഹം ഒട്ടും റസ്പോൺസ് ചെയ്യുന്നില്ല.. നമ്മൾ എന്തെങ്കിലും വർക്കിന് വേണ്ടി ആണ് ചോദിക്കുന്നത് എങ്കിൽ ആൾ എപ്പോൾ വേണമെങ്കിലും റെഡിയാണ്.. അതുകൊണ്ട് ഈ വീഡിയോ ഒക്കെ കണ്ടിട്ട് നിങ്ങൾ ഇത് സെറ്റ് ചെയ്യാൻ നോക്കിയാൽ നടക്കില്ല കാരണം ഇദ്ദേഹം യാതൊരുവിധ സപ്പോർട്ടും നമുക്ക് തരില്ല .. അതുകൊണ്ട് ഇതുപോലുള്ള ലൈറ്റ് ഒക്കെ ഏറ്റവും നല്ലത് അടുത്തുള്ള ഏതെങ്കിലും കടകളിൽ കൊണ്ടുപോയി ഫിറ്റ് ചെയ്യുന്നതാണ് അറിയാത്തവർ വീഡിയോ കണ്ടു ചെയ്യാൻ നോക്കി വയർ കളർ അങ്ങനെ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ തന്നെ പെട്ടുപോകും അല്ലെങ്കിൽ വയറിങ് കത്തി പോകും.. സംശയം ഉള്ളവർ ഒന്ന് ചെക്ക് ചെയ്തു നോക്കൂ .. വളരെ വിഷമത്തോടെ ഒരു പ്രേക്ഷകൻ 😂🤣🙏
@@MGATEXPLORE സുഹൃത്തേ ഞാൻ താങ്കൾക്ക് കമന്റ് അല്ല വാട്സാപ്പിൽ ആണ് മെസ്സേജ് അയച്ചത്.. താങ്കൾ അത് നോക്കുകയും ചെയ്തു . അപ്പോൾ താങ്കൾ എസ് നോ എന്ന് പോലും അയക്കുന്നില്ല അല്ലാതെ ഞാൻ മെസ്സേജ് അയക്കുമ്പോൾ താങ്കൾ എല്ലാത്തിനും ഉത്തരം തരണം എന്നൊന്നും എനിക്കഭിപ്രായമില്ല.. അത് നടക്കുന്ന കാര്യമല്ല എന്നും എനിക്കറിയാം.. ഞാൻ പറഞ്ഞ കാര്യം സത്യമാണ് ഈ വീഡിയോ കണ്ടിട്ട് നമ്മൾ ഒരു കാര്യം ചെയ്യാൻ നോക്കുമ്പോൾ താങ്കളോട് അല്ലാതെ ആരോട് ചോദിക്കും.. പകുതി പണി ചെയ്തിട്ട് കടയിൽ പോയാൽ അവർ അതിൽ കൂടുതൽ പണം അവർ നമ്മളിൽ നിന്നും ഈടാക്കും അല്ലെങ്കിൽ വൻനഷ്ടം നമുക്കുണ്ടാകും മറ്റു യൂട്യൂബിനെ വീഡിയോ ഞാൻ കാണാറില്ല ഇങ്ങനെയുള്ള പരിപാടികളിൽ സംശയം എന്നുള്ള കാര്യം പൊതുവേ ഉള്ള കാര്യം തന്നെയാണ് ഇത് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന പോലെയല്ലല്ലോ താങ്കളുടെ വീഡിയോ view വളരെ കുറവാണ് അതുകൊണ്ട് താങ്കൾക്ക് അത്രയും തിരക്കൊക്കെ എനിക്ക് മനസ്സിലാകുന്നില്ല.. ജോലിയെക്കുറിച്ച് അല്ല പറഞ്ഞത് റിപ്ലൈ പറയണമെന്ന് ഇവിടെ യാതൊരു നിയമവുമില്ല അതൊക്കെ താങ്കളുടെ ഇഷ്ടമാണ്.. പക്ഷേ മെസ്സേജ് അയക്കുമ്പോൾ ഒറ്റ വാക്കിൽ പോലും അതിന് ഉത്തരം കിട്ടാതെവരുമ്പോൾ താങ്കളെ വിശ്വസിച്ച് നമ്മൾ തുടങ്ങുന്ന പണികൾ പകുതിവഴിയിൽ ആകുന്നു താങ്കൾ നേരത്തെ പറഞ്ഞല്ലോ സ്വയം ചെയ്യുക എന്നുള്ള കാര്യം സ്വയം ചെയ്തു തുടങ്ങിയിട്ടുള്ള അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്.. ഞാൻ താങ്കളെ കുറ്റം പറയുകയോ മോശം പറയുകയോ ചെയ്തിട്ടില്ല താങ്കളുടെ വർക്കുകൾ അതേപോലെ ഏതെങ്കിലും ഒരാളുടെ അടുത്തു കൊണ്ടുപോയി ചെയ്താലേ നടക്കുകയുള്ളൂ എന്നുള്ളതാണ് സത്യം.. താങ്കൾ കാണിക്കുന്ന വണ്ടി 2015 ഇറങ്ങിയത് ആണെങ്കിൽ 2018 വരുന്ന അതേ വണ്ടിയുടെ വയറിങ് കളർ മാറ്റം ഉണ്ടെങ്കിൽ ആദ്യം ചെയ്യുന്നവനു സംശയം വരും എന്നുള്ള കാര്യം താങ്കൾക്ക് അറിയുന്നതല്ലേ.. അതുകൊണ്ടാണ് താങ്കളോട് തന്നെ ചോദിക്കുന്നത്.. നമ്മൾ ഒരു കടയിൽ പോയി പകുതി പണി ചെയ്ത് ചോദിച്ചാൽ അവർ പറഞ്ഞു തരില്ല. അപ്പോൾ ഏറ്റവും നല്ലത് ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ട് നമ്മൾ താങ്കളോട് താല്പര്യം വിചാരിച്ചു ചെയ്യാൻ നിന്നാൽ, കാര്യം നടക്കില്ല എന്ന് എനിക്ക് പിന്നീട് മനസ്സിലായി.. അത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ താങ്കളുടെ വീഡിയോ താഴെ പരമാവധി കമന്റ് ചെയ്യാനും ലൈക് ചെയ്യാനും വീഡിയോ ഫുള്ളായി കാണാൻ ഞാൻ ശ്രമിക്കാറുണ്ട് ആയിരുന്നു ശ്രമിച്ചിരുന്നു.. നമുക്ക് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ ഹെല്പ് കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് .. നോ രക്ഷ .. ഇതുപോലെയുള്ള അല്ലെങ്കിൽ ഇതുപോലെ ഫിറ്റിങ് ചെയ്യുന്ന മറ്റു യൂട്യൂബർ ന്റ് വീഡിയോക്ക് താഴെ ഞാൻ കമന്റ്, സംശയം അതുപോലെ മെസ്സേജ് അധികം ചെയ്യാറില്ല പലരും റിപ്ലൈ ചെയ്യാറില്ല അതുകൊണ്ട് വിട്ടു പിടിക്കുകയാണ് ചെയ്യാറ് .. പക്ഷേ താങ്കളെ കാണുമ്പോൾ അങ്ങനെ അല്ല നമുക്ക് ഒരു ഹെല്പ് ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു.. എന്തെങ്കിലുമാവട്ടെ ഓക്കേ... താങ്കൾ ചെയ്യുന്ന വീഡിയോകളും താങ്കൾ കാണിക്കുന്ന പ്രോഡക്ടുകൾ ഉം മോശമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല പക്ഷേ.. ഒരു സപ്പോർട്ട് ചെറിയ രീതിയിലെങ്കിലും കിട്ടാതെ ആദ്യമായി ചെയ്യുന്നവർക്ക് ഇത് ചെയ്യാൻ പറ്റില്ല.. എന്നൊരു അഭിപ്രായം എനിക്കുണ്ട് .. എപ്പോഴുമെപ്പോഴും മെസ്സേജ് അയക്കുന്ന അല്ലെങ്കിൽ ദിവസമായി കൊണ്ടിരിക്കുന്ന എല്ലാവർക്കും,....... ആർക്കും റിപ്ലേ നൽകാൻ പറ്റണമെന്നില്ല.. പക്ഷേ ഒരു പ്രോഡക്റ്റ് ഫിറ്റിംഗ് തുടങ്ങി എന്തെങ്കിലും സംശയം വന്നാൽ എന്തു ചെയ്യും എന്നു മാത്രമേയുള്ളൂ.. അപ്പോൾ ഏറ്റവും നല്ല കാര്യം പണി അറിയാത്തവർ കടയിൽ പോകു എന്നുമാത്രമാണ് ഞാൻ പറഞ്ഞത് .... പിന്നെ വർക്കിനെ കുറിച്ച് ചോദിക്കുമ്പോൾ താങ്കൾ റിപ്ലേ തരാറുണ്ട് .. പണ്ടത്തെ കാര്യമാണ് പറയുന്നത് ഇപ്പോഴത്തെ എനിക്ക് അറിയില്ല താങ്കളുടെ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ താങ്കളുടെ തിരക്ക് എങ്ങനെയാണെന്ന്.. എനിക്ക് ഒരു അനുഭവം ഉണ്ടായി അത് ഞാൻ താങ്കളെ അറിയിച്ചു എന്നു മാത്രം.. 👍🙏