എനിക്ക് ഇതേ അവസ്ഥ ആയിരുന്നു. ഒരു മാസത്തോളം പല സ്ഥലം try ചെയ്തു..എറിഞ്ഞു എറിഞ്ഞു കയ്യും നെഞ്ചും വേദനിച്ചു ഇരിക്കുമ്പോൾ രണ്ടു മിശ്രികൾ വന്നു മീൻ പിടിക്കാൻ.. അവർ കരയിൽ നിന്നും ഒരു 10-20 മീറ്റർ ദൂരത്തേക്ക് എറിയുന്നു, പത്തു സെക്കൻഡിൽ രണ്ടോ മൂന്നോ മീൻ കുടുക്കി തിരിച്ചെടുക്കുന്നു.. പിന്നെ ആണ് മനസ്സിലായത്, മീൻ ഉള്ളതൊക്കെ കരയോട് അടുത്താണ്, നമ്മൾ എറിയുന്നത് ഒക്കെ ഒരു 50-100 മീറ്റർ ദൂരം ആണ്.. ഇത് മനസിലാക്കി എറിഞ്ഞു തുടങ്ങിയപ്പോ ഒരു പോക്കിൽ ഇരുപതോ അമ്പതോ മീൻ വളരെ എളുപ്പം കിട്ടി തുടങ്ങി.. നമ്മൾ മീൻ പിടിക്കാൻ പോകുന്ന സ്ഥലം എങ്ങനെ ആണെന്ന് ആദ്യം മനസ്സിലാക്കണം.. അവിടെ എങ്ങനെ ഉള്ള ഇനം മീനുകളാണ് എന്നോക്ക മനസ്സിലാക്കി എറിഞ്ഞാൽ മീൻ കിട്ടും, ഇല്ലേൽ നേരം പോവും..