ജൂണിലെ നിലാ മഴയിൽനാണമായ് നനഞ്ഞവളേ ജൂണിലെ നിലാ മഴയിൽനാണമായ് നനഞ്ഞവളേ ഒരു ലോലമാം നറു തുള്ളിയായ് ഒരു ലോലമാം നറു തുള്ളിയായ് നിന്റെ നെറുകിലുരുകുന്നതെൻ ഹൃദയം ജൂണിലെ നിലാ മഴയിൽ മഴയിൽ..മഴയിൽ..മഴയിൽ പാതി ചാരും നിന്റെ കണ്ണിൽ നീല ജാലകമോ മാഞ്ഞു പോകും മാരിവില്ലിൻ മൗന ഗോപുരമോ പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ നനഞ്ഞു നിൽക്കുമഴകേ നീ എനിയ്ക്കു പുണരാൻ മാത്രം ജൂണിലെ നിലാ മഴയിൽ നാണമായ് നനഞ്ഞവളേ നീ മയങ്ങും മഞ്ഞു കൂടെൻ മൂക മാനസമോ നീ തലോടും നേർത്ത വിരലിൽ സൂര്യ മോതിരമോ ഇതളായ് വിരിഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ ഉരുമ്മി നിൽക്കുമുയിരേ നീ എനിയ്ക്കു മുകരാൻ മാത്രം ജൂണിലെ നിലാ മഴയിൽ നാണമായ് നനഞ്ഞവളേ ഒരു ലോലമാം നറു തുള്ളിയായ് ഒരു ലോലമാം നറു തുള്ളിയായ് നിന്റെ നെറുകിലുരുകുന്നതെൻ ഹൃദയം