Looking for Producers
We're searching for producers to bring this movie to life.
If interested, please reach out to us.
Team Anatomy
9738780447
7025583682
infantfilmsproductions@gmail.com
Song : Kannu Kondu Melle Melle
Movie : Anatomy
Music : Rijosh
Lyrics : Jayakumar K Pavithran
Singers : Dr. Femy Shaji & Vimal P K
Directed by : Sreeraj S
Producer : Infant Films & Carbon Capture Cinemas
DOP : Akshay Ambadi
Editor : Amjad Hassan
LYRICS
കണ്ണ് കൊണ്ട് മെല്ലെ മെല്ലെയൊന്ന് നുള്ളിയോ
ഉള്ളിലുള്ള കുഞ്ഞുപൂവിനിന്ന് നൊന്തുവോ
നോവിനൊരു പേര് നേരിലത് പ്രണയമായ്
പാതിമറയുമ്പോൾ മനസ്സ് പറയുന്ന മോഹമായ്
ചാരെവരവായാൽ ചാരുതകളാകവെ
ചേതനയിലാലോലം മധുരമഴയായ് പെയ്തിടും
അനുരാഗമാരി നനയുവാന്‍
ആനന്ദമായെന്നില് നീ വാ വാ
കണ്ണ് കൊണ്ട് മെല്ലെ മെല്ലെയൊന്ന് നുള്ളിയോ
ഉള്ളിലുള്ള കുഞ്ഞുപൂവിനിന്ന് നൊന്തുവോ
നീയെന്‍ നിനവുകളിലെന്നോ
വന്നൂ
പുണരുമൊരു പൊന്പതംഗമായ്
വെറുതെയീ ചെറുജാലകംവഴി ഇളവെയില് കളിചൊല്ലവെ
തരളമാം തുടുഹൃത്തടത്തില്നീ കവിതയായ് വന്നുമൂളുമോ
ഒരുമുകില്പ്പീലിത്തുണ്ടുപോല്,ഈറന്മിഴിപ്പക്ഷി നിന് മെയ്യ് തേടീ
ഇന്നെന്‍ പൂവനിയിലാകേ
മഞ്ഞില്‍ വിരിയുമൊരു വിണ്തരംഗമായ്
അനുദിനം വളരുന്നതല്ലയോ
അലിയുമീ പുതുരാഗവും
അറിയുവാന്‍ ഒരു മാത്രവൈകിയാല്
അടരുകില്ലെന്റെ പ്രേമവും
ഓരിതള്പ്പൂവിന് കാതിലായ് പങ്കുയില് പാടുന്ന പാട്ടായ് നീ വാ
കണ്ണ് കൊണ്ട് മെല്ലെ മെല്ലെയൊന്ന് നുള്ളിയോ
ഉള്ളിലുള്ള കുഞ്ഞുപൂവിനിന്ന് നൊന്തുവോ
നോവിനൊരു പേര് നേരിലത് പ്രണയമായ്
പാതിമറയുമ്പോൾ മനസ്സ് പറയുന്ന മോഹമായ്
അനുരാഗമാരി നനയുവാന്‍
ആനന്ദമായെന്നില് നീ വാ വാ
Follow us on
Facebook : / anatomythemovie
Instagram : / anatomythemovie
7 сен 2024