🙏പ്രതികരിച്ചതിൽ സന്തോഷം. സുരേഷിൻറെ നാട്ടുകാരനാണ്. എൻറെ സ്വന്തം കിളികളുടെ ഒച്ച തന്നെയാണ് ഇതിൽ റെക്കോർഡ് ചെയ്തത് .ഒരു പദ്ധതി അല്പം വൈകും എന്ന് കരുതി പ്രതികരിക്കാതിരിക്കാൻ പറ്റുമോ? കീഴാറ്റൂർ എലൈമെൻറ് നടത്തുന്നതിനു മുന്നേ തളിപ്പറമ്പിൽ ഒന്ന് രണ്ട് എലൈമെൻറ് കൂടി നടത്തിയിരുന്നു അത് വർഷങ്ങൾക്കു മുന്നേ ആണ് .അന്ന് ആരും സമരം ചെയ്തിട്ടല്ല റോഡ് വൈകിയത്. മറ്റൊരു കാര്യം കീഴാറ്റൂർ പോലുള്ള ഒരു ഗ്രാമത്തിൽ വയലിന് കിട്ടാവുന്ന മാക്സിമം വില എത്രയാണ്? സുരേഷിൻറെ ആ സമരം കൊണ്ട് ഇവിടെ മോഹവിലയല്ലേ കിട്ടിയത് എന്നാൽ സുരേഷിൻറെ സമര० ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് കൂടുതൽ ധനസഹായം വാങ്ങിച്ചു കൊടുക്കാനായിരുന്നില്ല മറിച്ച് പ്രകൃതി സ്നേഹത്തിൻറെ പേര് പറഞ്ഞാണ് എന്നുമാത്രം .പിന്നീട് അത് രാഷ്ട്രീയമായി പോയി അവിടെയാണ് കിളികൾ ആവുന്നതു० പറന്നു പോകുന്നതും.
Ok bro love 💓എൻറെ വീഡിയോ ഇവിടുത്തെ പ്രകൃതി ചൂഷണത്തെ എതിർക്കാനോ പുതിയ മാറ്റം കൊണ്ടുവരാനോ അല്ല .എനിക്ക് വ്യക്തിപരമായി പ്രകൃതി സൗന്ദര്യം ഇഷ്ടമാണ് .ഞാൻ 35 വർഷമായി ഹെവി മെക്കാനിക് ആണ് അതുകൊണ്ടുതന്നെ പുതിയ വാഹനങ്ങളെ ഇഷ്ടമാണ് .വയൽ നികത്തുന്നതിന് എതിരാണ് എന്നാൽ കേരളത്തിലെ അങ്ങോളമിങ്ങോളം നടക്കുന്ന ഗതാഗത വികസനം പ്രത്യേകിച്ച് റോഡ് വികസനം കേരള ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന സോഷ്യൽ മീഡിയ സൗകര്യങ്ങളിൽ കുറച്ച് ഉപയോഗിച്ചിട്ട് നമുക്ക് കഴിയുന്ന ചില കാര്യങ്ങൾ ഇവിടെ വന്ന് ഈ പ്രവർത്തനം നേരിട്ട് കാണാൻ സാധിക്കാത്തവർക്ക് വേണ്ടിയുള്ളതാണ്. അതിന് അവസരമൊരുക്കുകയാണ് ഈ വീഡിയോ. ഒരു വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാൻ ഒരാഴ്ച വേണ०. ജോലി ഇല്ലാത്ത സമയം ഒരു ടൈം പാസ്. പോസിറ്റീവ് ആയ എല്ലാ അഭിപ്രായങ്ങളെയും സ്നേഹത്തോടെ സ്വീകരിക്കും .എല്ലാ വീഡിയോ കാണുകയും അഭിപ്രായങ്ങൾ പറയുകയും ഷെയർ ചെയ്യുകയും ചെയ്യുക നന്ദി.
Ok, കൃത്യം മൂന്നു കിലോമീറ്റർ ആവണമെന്നില്ല .ഒരു കിലോമീറ്ററിൽ കൂടുതൽ ഉണ്ടാവും .വീഡിയോയിൽ പറയുന്ന അളവുകളും എണ്ണവും കൃത്യം ആകണമെന്നില്ല എന്ന് കഴിഞ്ഞ വീഡിയോയിലടക്കം പറഞ്ഞിട്ടുണ്ട് .
നിങ്ങളുടെ ചാനൽ പേര് ആകർഷകമായിരിക്കണം അല്ലെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ ചാനൽ ഓർക്കാൻ കഴിയില്ല. ആദ്യം നിങ്ങൾ ഇത് ചെയ്യുക, തുടർന്ന് യാന്ത്രികമായി വരിക്കാർ വർദ്ധിക്കും.