ബർമിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം വേദിയാകും. 2022ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ദക്ഷിണാഫ്രിക്കൻ നഗരമായ ഡർബനാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ഡർബൻ പിന്മാറിയിരുന്നു. ഇതോടെയാണ് പുതിയ വേദി നിശ്ചയിക്കാൻ അധികൃതർ തീരുമാനിച്ചത്.