Pr. Babu Cherian Presents
In association with Final Word Gospel Ministry
Marathavane Mathiyayavane | മാറാത്തവനെ മതിയായവനെ
മാറാത്തവനേ മതിയായവനേ
മഹോന്നതനേ സ്തുതി നിനക്ക്
ഈ പാരിടത്തിൽ നിൻ പാത മതി
നിൻ ക്രൂശുമതി ഈ ഏഴകൾക്ക്
അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾ
ഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾ
നിൻ നാമം മതി നിൻ രക്തo മതി
നിൻ ശക്തി മതി ഈ ഏഴകൾക്ക്
മാറാരോഗത്തിൽ തീരാശാപത്തിൽ
ഏകാന്തതയിൽ നീയായിടുമ്പോൾ
രോഗം ശീലിച്ച പാപം വഹിച്ച
ശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ
മനം കലങ്ങും നേരം വരുമ്പോൾ
മന മടുത്തെൻ പ്രിയൻ വരുന്നു
ഭയം വേണ്ടിനി പതറേണ്ട ഞാൻ
അടുത്തില്ലയോ മാറാതില്ലയോ
കാലം കഴിയും നേരം പുലരും
കാഹളനാദം കാതിൽ കേട്ടിടും
ഒരുങ്ങീടുക തിരുസഭയെ
മണവാളനെ എതിരേൽക്കുവാൻ
______________________________________
Lyrics & Music : Pr Babu Cherian
Vocal: Pr Babu Cherian & Sis Gracy Babu
Direction : Reju Philipose
Orchestration : Joji Kottayam
Co-ordination : Jinu Mangattu
Camera : Syam Visual Media
Edit : Jobin Mathew
Production Control : Satheesh David
Studio : DDM Kottayam
5 окт 2024