ഞാൻ ഹോലാ വേൾഡിൻ്റെ എല്ലാ വീഡിയോകളും കാണുന്നയാളാണ്. നിങ്ങളുടെ എല്ലാ വീഡിയോകളും ആസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ വളരെ ഉപകാരപ്പെടുന്നവയാണ്. എൻ്റെ മകളുടെ COE /വിസ ആവശ്യങ്ങൾക്ക് ഈ വീഡിയോകൾ ശ്രദ്ധയിൽപ്പെടുന്നതിന് മുൻമ്പ് ആയത് കൊണ്ടാണ് കേരളത്തിന് പുറത്തുള്ള ഒരു ഏജൻസിയെ ഏൽപ്പിക്കേണ്ടി വന്നത്. മകൾ ഇപ്പോൾ USQ ൽ BSc നേഴ്സിങ്ങിന് പഠിക്കുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് ധാരാളം റഫറൻസുകൾ എടുത്തപ്പോഴും നിങ്ങളുടെ വീഡിയോകൾ ആണ് എനിക്ക് ഏറ്റവും ഉപകാരപ്രദമായത്. ഇങ്ങനെ ഒരു എഴുത്ത് ഞാൻ എഴുതിയിത് , ഇത്രയേലും ചെയ്തില്ലങ്കിൽ അതൊരു നന്ദി കേടാകും എന്നത് കൊണ്ടാണ്. പുതുതായി എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നിങ്ങളുടെ ഏജൻസിയും, വീഡിയോകളും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. നന്ദി🙏