ഓരോരോ നിമിഷവും വരും... നീ മാത്രം കനവിലായ്... ഓരോരോ മൊഴികളും തരും... നിൻ സ്നേഹം മധുരമായ്... ഈ കനവിലെ ശലഭമായ് മാറിയോ നീ മിഴികളിൽ പുതുജീവനായ് തെളിയുമോ... (ഈ കനവിലെ) ഹിമമാകും ദൂരം അലിയവേ... ഹൃദയത്തിൽ നിന്നും പറയവേ.. ഹിമമാകും ദൂരം അലിയവേ... ഹൃദയത്തിൽ നിന്നും പറയവേ... അതിരില്ലാ മൗനം അറിയവേ... ആരോരാഗം നമ്മിൽ ഉണരവേ അതിരില്ലാ മൗനം അറിയവേ... ആരോരാഗം നമ്മിൽ ഉണരവേ നീ വിണ്ണിലെ കാർമേഘമായ് ഒഴുകവേ നിറമേഴും ഓമൽ പൂമഴ എൻ ജീവനിൽ പെയ്യുമോ ഇന്നെൻ സ്വപ്നവും ഈ കാറ്റിലായ് മായവേ... നീയെൻ അരികത്തായ് എന്നുമേ നറുഹംസമായി അണയുമോ........