ദൈവകരുണയുടെ ആശിഷകണങ്ങൾ മരുഭൂവിൽ പ്രത്യാശയ്ക്ക് നിദാനമാകുന്നു. പ്രത്യാശനിർഭരമായ പ്രാർത്ഥനാമന്ത്രങ്ങൾ നൂറ്റാണ്ടുകൾ പിന്നിട്ടും ഹൃദയങ്ങളിൽ സ്പന്ദനം തുടരുന്നു. ഇത് സ്തുതി ചൊവ്വാക്കപ്പെട്ട പ്രാർത്ഥനാവഴിയാണ്. ദൈവകരുണ തേടിയുള്ള താപസ്സരുടെ ആഴമേറിയ ഹൃദയരാഗം. തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയ വികാരി ഫാ. മാത്യൂ തോമസ് കൊടുമണ്ണും ഫാ. ടിജു തോമസും ചേർന്ന് രൂപകല്പന ചെയ്ത ആശയത്തെ ശ്രീ. സാം തോമസ് ആണ് സംഗീതം പകർന്ന് സാക്ഷാത്ക്കാരിച്ചത്. ശ്രീ. ആൽവിൻ ജോൺ കുറ്റികണ്ടത്തിൽ നിർമിക്കുന്ന പ്രഥമ സംഗീത ഉപഹാരമാണ് 'രഹമേ ദാലോഹോ' . മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെ സ്ഥാപക മെത്രാപ്പോലീത്താ കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയോടുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ‘റഹമേ ദാലോഹോ’. തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തിന്റെ അരുമ സന്താനം ഫാ. വർഗ്ഗീസ് ജോഷ്യായും മറ്റ് ഒൻപത് യുവവൈദികരും ഒരുമിക്കുന്ന ‘റഹമേ ദാലോഹോ’ കരുണാവഴികൾ തേടിയുള്ള പന്ഥാവിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ട് പോകുന്നു. തുമ്പമൺ ഭദ്രാസന ദേവാലയ വികാരി ഫാ. മാത്യു തോമസ് കൊടുമൺ സംവിധാനം ചെയ്യുന്ന ഈ സംരംഭത്തിൽ തുമ്പമൺ ഭദ്രാസദേവാലയാഗവും ദേശീയ അവാർഡ് ജേതാവുമായ ശ്രീ.പ്രമോദ് തോമസാണ് ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്. സിനിമാ രംഗത്തെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ‘റഹമേ ദാലോഹോ’-യുടെ പിന്നണിയിൽ ഒരുമിച്ചിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രശ്നകലുശിത ഭൂമികയിൽ സർവ്വശക്തന്റെ കരുണയിലാണ് നമുക്ക് ആശ്രയം അർപ്പിക്കുവാനുള്ളത്. ‘റഹമേ ദാലോഹോ’ ദൈവകരുണയിലേക്ക് നമ്മെ നയിക്കട്ടെ!!
“ Live your truth. Express your love. Share your enthusiasm. Take action towards your dreams. Walk your talk. Dance and sing to your music. Embrace your blessings. Make today worth remembering.” ― Steve Maraboli,
നമസ്കാരം.., മണിനാദം ദുഃഖമണിനാദം എന്ന ഗാനത്തിന് ശേഷം ദൈവീക സ്പർശനം എനിക്ക് ലഭിക്കുവാനിടയായി ഈ സ്വര താളങ്ങളിലൂടെ, ... പിന്നേയും പിന്നേയും കേൾക്കാൻ കൊതിക്കുന്ന രീതിയിൽ വശ്യമായ ദൈവീക ശക്തി നിറഞ്ഞ് നിൽക്കുന്നു ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രീയ വൈദീകർക്കും .. പ്രീയപ്പെട്ട Sam ചേട്ടനും.. എല്ലാ കലാകാരൻമാർക്കും... ഇതിലും വലിയ അനുഗ്രഹീത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ഗാനത്തെ ഹൃദയത്തിലേറ്റിയ ഒരു കുഞ്ഞനിയൻ
No words😇😇😇🙏🙏🙏😍😍😍😍 . I do not know how to express what I feel while hearing this every time . All praises and glory to Holy Trinity . Thank you my Lord ...........🙏