Тёмный

UG degree courses in Kerala to shift 4-year mode | വരുന്നത് നാം ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ 

Keralakaumudi News
Подписаться 919 тыс.
Просмотров 13 тыс.
50% 1

കേരളത്തില്‍ ഇനി മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആണ് ഉണ്ടാവുക എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റത്തിലേക്ക് നമ്മള്‍ പോകുന്നത് എന്ന് എത്രപേര്‍ക്ക് അറിയാം. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം തൊഴിലവസരം കൂടും എന്നതാണ്. എന്തുകൊണ്ടാണ് തൊഴിലസവരം കൂടും എന്ന് പറയുന്നു? കൂടാതെ, നമ്മുടെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് എത്ര വേഗത്തില്‍ നാല് വര്‍ഷ ബിരുദ കോഴ്സിലേക്ക് മാറാന്‍ സാധിക്കും?
പരിശോധിക്കാം വിശദമായി
നമ്മുടെ നാട്ടിലെ സാധാരണ മൂന്നുവര്‍ഷ ബിരുദ പഠനത്തിന് ശേഷം ജോലി ലഭിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം ആര്‍ക്കും യാതൊരു തൊഴില്‍ പരിശീലനവും ലഭിക്കുന്നില്ല എന്നതുതന്നെ. മറ്റൊന്ന് മൂന്ന് വര്‍ഷ ബിരുദ സര്‍ട്ടിഫിക്കറ്റിന് വിദേശരാജ്യങ്ങളില്‍ അംഗീകാരമില്ല എന്നതാണ്. അതുകൊണ്ട് തന്നെ വിദേശങ്ങളില്‍ ഉപരിപഠനത്തിന് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ബിരുദ പഠനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍.
തൊഴില്‍ സാധ്യത കൂടുന്നത് എങ്ങനെ എന്നല്ലേ പ്രധാന ചോദ്യം? ഇത്രയും നാള്‍ പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ബിരുദ പഠനം പ്രായോഗിക പരിജ്ഞാനം ലഭിക്കുന്ന വിധത്തിലേക്കാണ് മാറുന്നത്. ആര്‍ട്സ് , സയന്‍സ് വേര്‍തിരിവില്ലാതെ എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മൂന്നാം വര്‍ഷത്തിനൊടുവില്‍ തൊഴില്‍ പരിശീലനവും വ്യവസായ ഇന്റേണ്‍ഷിപ്പും നിര്‍ബന്ധമാണ്. ഇതിനൊപ്പം ഭാഷാ പ്രാവീണ്യവും നേടാന്‍ ഉതകും വിധമായിരിക്കും കരിക്കുലം. എഴുത്ത്, വായന, പ്രഭാഷണം, ഭാഷാപ്രയോഗം തുടങ്ങിയ 20 കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള കോഴ്സുകളും ബിരുദത്തിന്റെ ഭാഗമാണ്. ഓരോ കോഴ്സ് പഠിക്കുന്നവര്‍ക്കും അനുയോജ്യമായ തൊഴീല്‍ മേഖലയും അതില്‍ നേടേണ്ട നൈപുണ്യ പരിശീലനവും സര്‍വ്വകലാശാലകള്‍ പ്രസിദ്ധീകരിക്കും. മറ്റൊരു പ്രത്യേകത അഭിരുചിക്ക് ഇണങ്ങും വിധം അടുത്ത വര്‍ഷം മുതല്‍ ബിരുദപഠനം നടത്താം എന്നതാണ്. മുഖ്യവിഷയം അടക്കം മാറാനുള്ള അവസരം ഉണ്ട്. അതായത് ഒരു സയന്‍സ് വിദ്യാര്‍ത്ഥിക്ക് കല, സാഹിത്യം, സംഗീതം, കൊമേഴ്സ് , ആര്‍ട്സ് തുടങ്ങിയവയും പഠിക്കാനാവും. സംഗീതോപകരണങ്ങളിലും അഭിനയത്തിലുമെല്ലാം പരിശീലനത്തിന് മൂല്യവര്‍ദ്ധിത കോഴ്സുകളുണ്ട്.
കോഴ്സുകളെയെല്ലാം തൊഴില്‍ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും. അതുകൊണ്ട് തന്നെ മികവ് കാട്ടുന്നവര്‍ക്ക് പരിശീലന കാലത്ത് തന്നെ ജോലി ഉറപ്പിക്കാനാവും.
മൂന്ന് വര്‍ഷം മതി എന്നുള്ളവര്‍ക്ക് അതുവരെയുള്ള പരീക്ഷകള്‍ പാസ്സായാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അവിടെയും ഒരു കാര്യം അറിയുക, നാല് വര്‍ഷ ബിരുദം കഴിഞ്ഞവര്‍ക്ക് പിജി ഒരു വര്‍ഷം പഠിച്ചാല്‍ മതിയാവും. ഇത് സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകും.
#degreecourses #kerala #ugcourses

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@surendranathp1244
@surendranathp1244 Год назад
No problem with faculties since non qualified party recruitments are appointed in colleges of kerala
@kadeejamansoor8795
@kadeejamansoor8795 8 месяцев назад
Sir, njn distence ayit degree edukkan akrahikkunu... Appo 4 yr degree distence ayi kitttoo
@rijub300587
@rijub300587 4 месяца назад
Kittum, ignou yil already ingane thanneyaanu
@riswanariyas_kuttoos
@riswanariyas_kuttoos Месяц назад
​@@rijub300587ignou cheyyyunnudoo
@reneeshcr
@reneeshcr Год назад
ഈ 2023-24 വർഷം enroll ചെയ്ത വിദ്യാർഥികൾക്കും നാല് വർഷ ബിരുദത്തിലേക്ക് (2024-ൽ) shift ചെയ്യാൻ സാധിക്കുമോ? ദയവായി comment ചെയ്യൂ 🙏
@KochiVloger
@KochiVloger Год назад
Bro enikkum e same question aanu ullath
@reneeshcr
@reneeshcr Год назад
@@KochiVloger Pattum. Njaan KSHEC yude CCFUP draft for FYUP il vaayichu. Keralathil padikkunna CBCS il enroll cheythavarkkum shift cheyyaam.
@KochiVloger
@KochiVloger Год назад
@@reneeshcr bro njan sreenarayana guru open university yil e varsham admission eduthu but next year 4 year degree start cheyum..
@reneeshcr
@reneeshcr Год назад
@@KochiVloger Kerala il ulla ellaa Universities inum ith baadhakam aanu.
@KochiVloger
@KochiVloger Год назад
@@reneeshcr ok bro
@azadpradeep8947
@azadpradeep8947 2 месяца назад
Ee 4 yr kond ug and pg um kazhiyumo
@AswathySatheesh-ow2jr
@AswathySatheesh-ow2jr 4 месяца назад
Apom ellam subjectinum super supply undakuvo
@Goliath972
@Goliath972 2 месяца назад
4 year exam onnum illa research and internship anu
@ananthuh9297
@ananthuh9297 Год назад
Distance education eth affect chayumo
@Athiranishere
@Athiranishere 6 месяцев назад
ഞാൻ ഇപ്പൊൾ ഡിഗ്രി ചെയ്ത് കൊണ്ട് ഇരിക്കവാണ്. ഇത് ഡ്രോപൗട് ചെയ്ത് next year എനിക്ക് അഡ്മിഷൻ കിട്ടുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?
@rijub300587
@rijub300587 4 месяца назад
No. There is no age barrier
@jaleelah1796
@jaleelah1796 3 месяца назад
Eanthinu drop cheyyunnu😮
@FarhanKa-fr7pd
@FarhanKa-fr7pd Месяц назад
College change cheyan patto 2nd sem ill
@syamkrishnan5433
@syamkrishnan5433 8 месяцев назад
Hee hee heee heee 😃 😀 😄 😁
Далее
⚡ #RodrygoGoes ✖️ #Mbappé ⚽ #UCL
00:11
Просмотров 558 тыс.