അഭിഷേകം നിറഞ്ഞ ദൈവീക ദൂത്. നാട്യങ്ങൾ ഇദ്ദേഹത്തിന് വശമില്ല. ദൈവത്തിന് സ്തോത്രം. ഇതിൽ സകല സുവിശേഷവും ചേർത്ത് വച്ചിരിക്കുന്നു. സഭയുടെ വിശുദ്ധി വ്യക്തികളുടെ വിശുദ്ധിയും ഒന്ന് പോലെ പ്രതിഭലിക്കാതെ സഭയെന്നു വിളിച്ച് മേന്മ ഭാവിക്കാൻ ആകില്ല. സഭക്ക് കുഞ്ഞാടായ യേശുവിന്റെ നിർമല വിശുദ്ധി ഉണ്ടായേ തീരൂ. അങ്ങനെയുള്ള ഏക സഭ ഇന്നുണ്ടോ എന്ന് നമുക്ക് പുനപരിശോധിക്കാം. പക്ഷേ സഭ ലോകമെങ്ങും രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. റോമിലോ, കുമ്പനാട്ടോ, തിരുവല്ലയിലോ, കോട്ടയത്തെ ദേവലോകത്തോ അല്ല യഥാർഥ സഭ. ഇവിടെങ്ങളിൽ നിന്നുള്ളവരും ഒരു പക്ഷേ കണ്ടേക്കാം. അത് യേശുവിന്റെ തേജോമായമായ കണ്ണിലേ വെളിപ്പെട്ട് വരൂ.