Тёмный

Vishukkani Kavitha | Vyloppilli Sreedhara Menon | Indulekha | Malayalam Kavithakal 

Indulekha Warrier
Подписаться 25 тыс.
Просмотров 11 тыс.
50% 1

#malayalamkavitha #indulekhawarrier #vishu
കവിത : വിഷുക്കണി
രചന : വൈലോപ്പിള്ളി ശ്രീധര മേനോൻ
ആലാപനം : ഇന്ദുലേഖ
നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീറി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ
നീ പകല്‍ക്കിനാവ് ,പൂഞ്ചോലകള്‍ , വനങ്ങളും.
അതു നല്ലത് പക്ഷെ വിഹരിപ്പിതീ വെയിലില്‍
പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം
വാടാതെയുണ്ടെന്നുള്ളിൽ പണ്ടുകാലത്തിന്‍ നീണ്ട
ചൂടാണ്ട മാസങ്ങളില്‍ പൂവിട്ടൊരുല്ലാസങ്ങള്‍!
കൂട്ടുകാരോടും കൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങള്‍തന്‍ ഭിന്നഭിന്നമാം സ്വാദും
വയലിന്‍ കച്ചിപ്പുകമണവും സ്വര്‍ഗ്ഗത്തിലേക്കുയരും
വെണ്മുത്തപ്പത്താടിതന്‍ ചാഞ്ചാട്ടവും
കശുവണ്ടിതന്‍ കൊച്ചുകൊമാളിച്ചിരിയും
കണ്‍മഷി ചിന്നിയ കുന്നിമണിതന്‍ മന്ദാക്ഷവും
കടലിന്‍ മാറത്തു നിന്നുയരും കാറ്റില്‍
തെങ്ങിന്‍മടലില്‍ പച്ചോലകള്‍ കല്ലോലമിളക്കുമ്പോള്‍
വെട്ടിയ കുളങ്ങള്‍തന്‍ പഞ്ചാരമണല്‍ത്തിട്ടില്‍
വെട്ടവും നിഴലും ചേര്‍ന്നിയലും നൃത്തങ്ങളും
ഞാനനുഭവിക്കയാണോർമ്മയിൽ ചുടുവെയിലില്‍
സാനന്ദം കളിച്ചാർക്കും തോഴർ തൻ ഘോഷങ്ങളും
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരംപോക്കും
ആ ‍ നാടൻ ചക്കിന്‍ സ്‌നിഗ്ദ്ധമാം ഞരക്കവും!
പിന്നെയുമൊന്നുണ്ടു.
പണ്ടൊരു വേനലിലച്ഛൻ കണ്ണടച്ചെന്‍വീടെല്ലാം
പകലുമിരുണ്ടപ്പോള്‍
വന്നു ഞാന്‍ ഭദ്രേ
കണികാണാത്ത കൌമാരത്തിന്‍
ഖിന്നതയോടെ വിഷുനാളില്‍ നിന്‍തറവാട്ടില്‍.
അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടന്‍ ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെന്‍ കണ്മിഴിപ്പൊത്തിക്കണി
കണ്ടാലുമെന്നോതി,
ഞാന്‍ പകച്ചു നോക്കുന്നേരം,
എന്തൊരത്ഭുതം കൊന്നപ്പൂങ്കുല വാരിച്ചാര്‍ത്തി
സുന്ദരസ്മിതം തൂകി നില്ക്കുന്നു നീയെന്‍ മുന്നില്‍.
ലോലമായ് വിളർത്ത് ഒന്നുമറിയാത്തൊരു
കുരുത്തോല പോലെഴും പെണ്ണിന്നിത്ത്രമേല്‍
കുറുമ്പെന്നോ
''പരിഹാസമോ കൊള്ളാം''
എന്ന് ഞാന്‍ ചോദിക്കെ അപ്പരിതാപത്തിന്നാഴം
പെട്ടന്നു മനസ്സിലായ്.
ബാഷ്പ്പസങ്കുലമായ കണ്‍കളോട് ''അയ്യോ മാപ്പെ''
ന്നാപരിമൃദുപാണി നീയെന്റെ കൈയില്‍ ചെര്‍ക്കെ
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെന്‍ ജീവിതം
മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി !
തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും മൗഡ്യം ചിന്നീടും
പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ
നിന്റെ ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍.
ഇങ്ങകായിലും
കായിട്ടുല്ലസിക്കുമീത്തൊടിയിങ്കലും
തൊഴുത്തിലും തുളസിത്തറയിലും
പതിവായ് തവ നാളം ദ്യോതിക്കേ
മമയത്‌നം പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്‍ പാടത്തിലും
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്ങുമീ മണിക്കുട്ടന്‍
ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും

Видеоклипы

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@salomykuriyan5354
@salomykuriyan5354 4 месяца назад
ഞാനും പോയി ഇന്ദുട്ടി വേറെ ലോകത്തിലേക്ക്..... ബാല്യകാലത്തേക്ക് 🌹വീടിന്റെ പുറകിലെ കുട്ടിക്കാട്ട് പറമ്പും മാങ്ങാ കാലം...😊താങ്ക്സ് ഇന്ദുട്ടി 🥰❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️🙏thanks Aunty
@anilapnair9424
@anilapnair9424 4 месяца назад
വൈലോപ്പിള്ളിക്കവിതയിലാണ് കേരളീയത അതിൻ്റെ പൂർണ്ണതിൽ ദർശിക്കാൻ സാധിക്കുന്നതെന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. പണ്ട് ക്ലാസ്സിൽ ഈ കവിത ചൊല്ലിപ്പഠിപ്പിക്കുവാൻ എന്തിഷ്ടമായിരുന്നു. ഇന്ദുലേഖയുടെ ഭാവസാന്ദ്രമായ ആലാപനം മനോഹരമായിട്ടുണ്ട്.👌
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much ❤️
@subithnair186
@subithnair186 4 месяца назад
നല്ല ആലാപനം ഇത് കേട്ടപ്പോ തോന്നി മാഡം കർക്കിടമാസത്തിൽ രാമായണം നല്ല ഈണത്തിൽ പാരായണം ചെയ്താൽ നന്നായിരിക്കും.
@vijayalakshmipalat3496
@vijayalakshmipalat3496 3 месяца назад
ആഹാ മനോഹരം. അക്ഷരസ്ഫുഢതയോടെയുള്ള ആലാപനം കേട്ടിരിക്കാൻ എന്തു സുഖം. അഭിനന്ദനങ്ങൾ ഇന്ദു മോളെ.❤
@indulekhawarrier07
@indulekhawarrier07 3 месяца назад
Thank you so much ❤️
@bhaskarkrishna7797
@bhaskarkrishna7797 4 месяца назад
കവിത ഒരു ലഹരിയാണ്. മുമ്പ് മധുസൂദനൻ നായരുടെ കവിതകൾ എണ്ണമില്ലാത്ത അത്രയും കേട്ടു. ഇപ്പോഴും കേൾക്കുന്നു. പിന്നെ മുരുകൻ കാട്ടാക്കട. ഇപ്പോൾ ആലാപനത്തിൽ ഇന്ദുലേഖ. അവർണനീയം ഈ ആലാപന സൗകുമാര്യം. ഇനിയുമിനിയും വരട്ടെ കവിതകൾ.
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!☺️
@savithakp5279
@savithakp5279 Месяц назад
വളെരെ ഇഷ്ടമായി.... 🥰🥰 അവസാന ഭാഗത്തു 6 വരി കൂടി ഇല്ലേ.. കീഴടക്കുന്നു പോലും.... എന്ന് തുടങ്ങുന്ന..
@rageshnalloor4104
@rageshnalloor4104 4 месяца назад
ഏതു ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏതു യന്ത്ര വൽക്രിത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമതിൻ മണവും മമതയും ഇത്തിരി കൊന്ന പൂവും.....
@beenasasikumar936
@beenasasikumar936 4 месяца назад
വിഷുക്കാല ഗ്രാമസൗന്ദര്യം വരച്ചുകാട്ടുന്ന മഹാകവിയുടെ വരികൾക്ക് അക്ഷരസ്ഫുടതയോടെയുള്ള, ' അർത്ഥവ്യക്തതയോടെയുള്ള മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ ഇന്ദൂ🌷🌷🌷🌷
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyou beenammay😍❤️
@giridevan6664
@giridevan6664 4 месяца назад
അഭിനന്ദനങ്ങൾ മോളു ❤
@chandrasekharantp8462
@chandrasekharantp8462 4 месяца назад
മോളെ നന്നായിരിക്കുന്നു 🙏🌹🙏
@thilakanmonatt5372
@thilakanmonatt5372 4 месяца назад
വളരെ നല്ല ആലാപനം, കുട്ടിക്കാലം ഓർമ വന്നു
@saralad7172
@saralad7172 4 месяца назад
So melodiously sung ,dear, with the meaningful lines.
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyouu
@ashaa5670
@ashaa5670 4 месяца назад
ഇന്ദു മോളെ കവിതയോടുള്ള സ്നേഹം മോൾ ചൊല്ലി കേൾക്കുമ്പോ ഇരട്ടി ആവും. എല്ലാ നന്മയും ഉണ്ടാവട്ടെ
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much ☺️
@deepaem294
@deepaem294 4 месяца назад
Sooooper. 👌🏻👌🏻👌🏻🥰
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!
@AvinashAvisCinemas
@AvinashAvisCinemas 4 месяца назад
Nice
@lathavsiwanathan1800
@lathavsiwanathan1800 4 месяца назад
ആലാപനം എത്ര മനോഹരം ബാല്യകാലത്തേക്കു കൂട്ടികൊണ്ടുപോയി❤️❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you 😍
@sasinair8789
@sasinair8789 4 месяца назад
മനോഹരം
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@bijisuresh2609
@bijisuresh2609 4 месяца назад
അതി മനോഹര൦ വിഷുക്കൈനീട്ട൦ 🙏🙏❤അഭിനന്ദനങ്ങൾ മോളേ🙏❤
@indulekhawarrier07
@indulekhawarrier07 4 месяца назад
☺️😍
@deepasubramonian189
@deepasubramonian189 4 месяца назад
Super❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!☺️
@jayalekshmim5897
@jayalekshmim5897 4 месяца назад
ഇന്ദു as always അതിമനോഹരം വൈലോപ്പിള്ളി മാഷിന്റെ വരികൾക്ക് കൂടുതൽ ഭംഗി കൈ വന്ന തോന്നൽ . ഇന്ദുവിന്റെ ശ്രുതിമധുരമായ ശബ്ദവും ഉച്ചാരണശുദ്ധിയും കൂടിയായപ്പോൾ വിഷുകാലം അടുത്തെത്തി . God bless you 🥰
@indulekhawarrier07
@indulekhawarrier07 4 месяца назад
Thanks aunty for always being a good support 😍 Happy vishu ❤️
@Indiaworldpower436
@Indiaworldpower436 4 месяца назад
💕👍
@user-qf6wj7rf9f
@user-qf6wj7rf9f 4 месяца назад
മധുരസ്വരം, നല്ല കവിത
@warriersudheesh
@warriersudheesh 4 месяца назад
ഗ്രാമ ഭംഗിയും മേടചൂടും വിഷുക്കണിയും ആയി ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി. നല്ല സെലെക്ഷൻ ഇന്ദു.. വൈലോപ്പിള്ളി സാറിനും എന്റെ ഓർമപ്പൂക്കൾ 🌹നന്നായി ആലാപനവും ഇന്ദു ❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thanks a lot 😊
@robinjose6694
@robinjose6694 4 месяца назад
ബാല്യത്തിലേക്ക് ഒരു തിരിച്ചുനടപ്പ്. ഒന്നും പറയാനില്ല. മനോഹരം
@mahesant6064
@mahesant6064 4 месяца назад
എത്ര യന്ത്രവൽക്കരണങ്ങൾ ഉണ്ടായാലും ഗ്രാമം കണ്ടു ആസ്വാതിച്ച വ രു ടെ ഹൃദയത്തിൽ എന്നും ഗ്രാമഭംഗി ഉണ്ടാകും. ഗ്രാമം പ്രകൃതി ശ്വ ര നാ ണ് നശിച്ചാൽ ജീവജാലങ്ങൾ ഒന്നു ഉണ്ടാവില്ല എന്ന സത്യം .🦋❣️🌹🙏 👍
@sreenathsiva1211
@sreenathsiva1211 4 месяца назад
കണിക്കൊന്ന പൂത്ത പോലെ അതി മനോഹരം 👏🏻👏🏻👏🏻
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️❤️❤️
@gopakumarcd8214
@gopakumarcd8214 4 месяца назад
🎉🌹👍
@rajag8028
@rajag8028 4 месяца назад
ഹൃദ്യം.മനോഹരം
@sudhadevi5681
@sudhadevi5681 4 месяца назад
Athimanoharam
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you ❤️
@uknair4574
@uknair4574 4 месяца назад
അതി മനോഹരം 🎉 വിഷു ആശംസകൾ എല്ലാവർക്കും ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@swagathsanal5940
@swagathsanal5940 4 месяца назад
ഹൃദ്യമായ ആലാപനം 👌🏻👌🏻👌🏻❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍🙏
@SreenadamSreeragam
@SreenadamSreeragam 4 месяца назад
കേൾപ്പിച്ചതിന് നന്ദി.... സാനന്ദം❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍🙏
@subhadrakr8387
@subhadrakr8387 4 месяца назад
മനോഹരം 👌❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!☺️
@dr.premagopinath2139
@dr.premagopinath2139 4 месяца назад
👍👍
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@sreelaanil277
@sreelaanil277 4 месяца назад
Indulekha... Super mole
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you ☺️
@leelagopalan8703
@leelagopalan8703 4 месяца назад
Your singing and voice is as pretty as you are. Best wishes
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!☺️
@drjayalakshmi8068
@drjayalakshmi8068 4 месяца назад
അന്നദ്ദേഹം ഇതെഴുതിമ്പോൾ ഗ്രാമങ്ങളുടെ ഭംഗി തെല്ലു പോലും കുറയാതെ ഉണ്ടായിരുന്ന്നിരിക്കും. പക്ഷെ ഇന്ന് വളരെ മനോഹരമായി ഇന്ദു ഇതാലപിക്കുമ്പോൾ.. നമ്മളുടെ ഗ്രാമങ്ങൾ തന്നെ ഇല്ലാതായിരിക്കുന്നു💔 തിരിച്ചു കിട്ടിയെങ്കിൽ എന്ന് വിങ്ങലോടെ ഓർക്കുന്ന, ഓർമ്മകൾ മാത്രം ♥️
@indulekhawarrier07
@indulekhawarrier07 4 месяца назад
Athe 🙏
@drjayalakshmi8068
@drjayalakshmi8068 4 месяца назад
@@indulekhawarrier07 🙏🏻
@SS-wu2ej
@SS-wu2ej 4 месяца назад
Njan molude kavithakalkku addict aayi .Ethra kettalum mathi varunnilla❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much ☺️
@deepuchadayamangalam6815
@deepuchadayamangalam6815 4 месяца назад
👍🏻
@devisankar6830
@devisankar6830 4 месяца назад
മനോഹരം❤️❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@vindujavijayakumar857
@vindujavijayakumar857 4 месяца назад
Nannayittund ♥️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you Vinduja, grand-daughter of Vyloppilli sir ❤️☺️
@radhakrishnanp3938
@radhakrishnanp3938 4 месяца назад
Thank U for this VISHUKKANI
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you! ❤️
@poovani
@poovani 4 месяца назад
മോളേ, വൈലോപ്പിള്ളി സാറിന്റെ വരികൾക്ക് ആണോ മധുരം അതോ തന്റെ ആലാപത്തിനോ.. അറിയില്ല.. 73 വയസ്സുള്ള ഞാൻ നാട്ടുമ്പുറത്ത് എത്തി.. 🙏🙏
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you sooo much❤️
@sreyakv9381
@sreyakv9381 4 месяца назад
ചേച്ചീ മനോഹരം❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyou❤️
@sanilnambiar6781
@sanilnambiar6781 4 месяца назад
Manoharam
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@lathachandrasekharan5426
@lathachandrasekharan5426 4 месяца назад
നല്ല രസം ഉണ്ട് ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@sree4559
@sree4559 4 месяца назад
❤nice🙏🏻
@bensyjoy5440
@bensyjoy5440 4 месяца назад
സൂപ്പർ ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thanks a lot teacher😊
@surajakumari7124
@surajakumari7124 4 месяца назад
അതി മനോഹരം മോളെ ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@BinduPNair-lx9zr
@BinduPNair-lx9zr 4 месяца назад
Super👌👌 ❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you ❤️
@vidyasagarkesav
@vidyasagarkesav 4 месяца назад
ആഹാ 🌹
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@pradeepkumarkumar3695
@pradeepkumarkumar3695 4 месяца назад
❤❤❤
@miniv.a3503
@miniv.a3503 4 месяца назад
❤️❤️
@jayalalithakv1380
@jayalalithakv1380 4 месяца назад
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@athira_gopalakrishnan
@athira_gopalakrishnan 4 месяца назад
❤❤👌👌
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@veenas1619
@veenas1619 4 месяца назад
Assalaayittundu Indu
@MsMohammedrasheed
@MsMohammedrasheed 4 месяца назад
🎉🎉❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@binajnair
@binajnair 4 месяца назад
🥰🥰🙏🏻
@indulekhawarrier07
@indulekhawarrier07 4 месяца назад
😊
@user-dy1ok4uv5q
@user-dy1ok4uv5q 4 месяца назад
മാമ്പഴം കവിത, ചൊല്ലിയിട്ടുണ്ടോ, ഇല്ലേ ഒന്ന് ചൊല്ലാമോ
@sreejakathurajesh-ui5zn
@sreejakathurajesh-ui5zn 4 месяца назад
Super
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyouu
@priyakaippully1469
@priyakaippully1469 4 месяца назад
കവിത ചൊല്ലുന്നത് കേട്ടിരിക്കാൻ നല്ല രസം ഉണ്ട് ട്ടോ ഇന്ദു ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you🥰🥰
@sskvs
@sskvs 4 месяца назад
മനോഹരം,ഇന്ദൂട്ടി❤.
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you!☺️
@sathymenon4625
@sathymenon4625 4 месяца назад
അസ്സലായിട്ടുണ്ട് മോളേ ആലാപനം🎉🎉🎉
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@indusuresh4252
@indusuresh4252 4 месяца назад
Beautiful.....
@indulekhawarrier07
@indulekhawarrier07 4 месяца назад
Thanks a lot 😊
@girijapillai205
@girijapillai205 4 месяца назад
Super🥰🥰🥰
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you 🤗
@user-es6il7vm5u
@user-es6il7vm5u 4 месяца назад
ഇന്ദു കുട്ടാ സർഗ്ഗസംഗീതം ഒന്ന് പാടി കേട്ടാൽ കൊള്ളാമെന്നുണ്ട് സാധിക്കുന്ന വെച്ചാൽ ഒന്ന് പാടി തരാമോ ഇതും അസ്സലായിട്ടുണ്ട്
@ratheeshkorambath6267
@ratheeshkorambath6267 4 месяца назад
Good ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyou 😍
@Run93312
@Run93312 4 месяца назад
വളരെ ആഗ്രഹിച്ചത് ....❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
😍🙏
@ushawarrier3687
@ushawarrier3687 4 месяца назад
❤️👌🏻
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😘
@sapnaragesh8966
@sapnaragesh8966 4 месяца назад
👌👌
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@deepuchadayamangalam6815
@deepuchadayamangalam6815 4 месяца назад
കുറച്ചു കൂടി വലിയ വൈലോപ്പിള്ളി യുടെ ഫോട്ടോ തമ്പ് നൈയിൽ വയ്ക്കാമായിരുന്നു
@rageshnalloor4104
@rageshnalloor4104 4 месяца назад
മനസ്സ്വിനി.. പ്രതീക്ഷിക്കുന്നു....
@ashvilajesh4781
@ashvilajesh4781 4 месяца назад
❤❤❤ next time lyrics koodi add cheyyumo
@kiranm506
@kiranm506 4 месяца назад
Ayyappa panicker kavitha padaamo kanikkonna??
@anishjanardhanan3982
@anishjanardhanan3982 4 месяца назад
കൈപ്പവലരി ഒന്ന് അവതരിപ്പിക്കുമോ
@RemaniReghunath-dy1ke
@RemaniReghunath-dy1ke 4 месяца назад
Veendum veendum kelkan thonnunnu. Super......
@indulekhawarrier07
@indulekhawarrier07 4 месяца назад
😊😍🙏
@vinayamk.r5989
@vinayamk.r5989 4 месяца назад
❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@sandhyadevadasan9318
@sandhyadevadasan9318 4 месяца назад
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@sajeevants6477
@sajeevants6477 4 месяца назад
👌👌👌❤️❤️❤️❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️❤️
@rasmiramesh7009
@rasmiramesh7009 4 месяца назад
❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@ssvlogs47
@ssvlogs47 4 месяца назад
❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
Далее
Anil Panachooran Kavithakal   :- " Anaathan"
8:03
Просмотров 792 тыс.
HOVO & Spitakci Hayko - Im Yar (Official Video)
3:07
Просмотров 193 тыс.
Bolalik
3:54
Просмотров 24 тыс.
OBLADAET - BARMAN
3:06
Просмотров 267 тыс.
Aysun İsmayılova - Sevgi (Yeni Klip) 2024
3:25
Просмотров 1,6 млн