കുട്ടനാടൻ ബീഫ് റോസ്റ്റ്, കൂടുതൽ സ്വാദിഷ്ടമാക്കാം. 1.ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം, സവാള, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില, ഉപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, മീറ്റ് മസാല എന്നിവ ഓരോന്നായി വഴറ്റി വിനാഗിരിയും കൂടി ചേർത്ത് തണുക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. 2. നന്നായി കഴുകിയ ബീഫിൽ ഈ മിശ്രിതം ചേർത്ത് വിസിൽ വരുന്നവരെ വേവിക്കുക. 3. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലർത്താൻ ആവശ്യമായ ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ച ബീഫ് കൂടെ ചേർത്ത് വെള്ളം വറ്റുന്ന വരെ വഴറ്റുക . കുറച്ചു കറിവേപ്പില കൂടെ ചേർത്ത് തീ ഓഫ് ചെയാം . കുട്ടനാടൻ ബീഫ് റോസ്റ്റ് റെഡി.