8-ലെ വ്യാഴം ദ്യുമണിരമരമന്ത്രീ എന്നിത്യാദി നിയമപ്രകാരം 2-5-9-10-11 കാരകനും, താൻ നിൽക്കുന്ന രാശി തുടങ്ങി 5-7-9 രാശികളിലേക്കു പൂർണദൃഷ്ടിയും താൻ നിൽക്കുന്ന രാശി തുടങ്ങി 4-8 രാശികളിലേക്കു മുക്കാൽ ദൃഷ്ടിയും ഉള്ള ഗ്രഹവും, മേടം ലഗ്നമായ കാലപുരുഷജാതകത്തിലെ 12-9 ഭാവാധിപനുമാണ് വ്യാഴം. ഈ വ്യാഴം 8-ൽ നിന്നാൽ എന്തെല്ലാം ഫലങ്ങൾ പറയാം? ശുഭയുക്തനായ വ്യാഴം 8-ൽ ദീർഘായുസ്സ് : 8-ൽ നിൽക്കുന്ന വ്യാഴം ദീർഘായുസ്സിനെ കൊടുക്കും. 8-ൽ നിൽക്കുന്ന വ്യാഴത്തിന് അഷ്ടമാൽ അഷ്ടമമായ 3-ആം ഭാവത്തിലേക്ക് മുക്കാൽ ദൃഷ്ടിയുണ്ടാകയാൽ ഈ ഫലം ഉറപ്പിക്കാം. പരിചാരകസൗഖ്യം : 8-ൽ നിൽക്കുന്ന വ്യാഴം ധാരാളം പരിചാരകരെ കൊടുക്കും. 8-ൽ നിൽക്കുന്ന വ്യാഴത്തിന് 3-ആം ഭാവത്തിലേക്ക് മുക്കാൽ ദൃഷ്ടിയുണ്ടാകയാൽ ഈ ഫലം ഉറപ്പിക്കാം. 8-ഉം 3-ഉം പരിചാരകസ്ഥാനങ്ങൾ ആണല്ലോ. ധനസൗഖ്യം : 8-ൽ നിൽക്കുന്ന വ്യാഴം ധനപരമായ സൗഖ്യത്തെ കൊടുക്കും. 8-ൽ നിൽക്കുന്ന വ്യാഴത്തിന് രണ്ടാം ഭാവത്തിലേക്ക് പൂർണദൃഷ്ടിയും, 11-ആം ഭാവത്തിലേക്ക് മുക്കാൽദൃഷ്ടിയും ഉണ്ടാകയാലാണ് ഈ ഫലം പറയപ്പെട്ടത്. 2-ഉം 11-ഉം വ്യാഴത്തിന് കാരകത്വമുള്ള ഭാവങ്ങളാകയാൽ ആ ഭാവങ്ങളിലേക്കുള്ള വ്യാഴദൃഷ്ടി വിശേഷിച്ചും ഗുണപ്രദമാണ്. സഹോദരസൗഖ്യം : 8-ൽ നിൽക്കുന്ന വ്യാഴത്തിന് 11-ആം ഭാവത്തിലേക്കും, 3-ആം ഭാവത്തിലേക്കും മുക്കാൽ ദൃഷ്ടിയുണ്ടാകയാലും, വ്യാഴം ജ്യേഷ്ഠസഹോദരകാരകനാകയാലും സഹോദരസൗഖ്യം ഫലം. വിദേശത്ത് തൊഴിൽ : പത്താംഭാവ കാരകനായ വ്യാഴം എട്ടിൽ നിൽക്കുന്നത് (8 അബന്ധസ്ഥാനമാകയാൽ) വിദേശത്ത് തൊഴിൽ എന്നതിനെ സൂചിപ്പിക്കുന്നു. അഥവാ തൊഴിൽ തന്നെ ആവശ്യമില്ലാത്ത (ധാരാളം വരുമാനം ആളുകൾ കൊണ്ടുകൊടുക്കുന്നവിധം) സിദ്ധവിദ്യാവിശാരദനോ മറ്റോ ആയ ആളാവാനും മതി. സിദ്ധവിദ്യാവിശാരദൻ അഥവാ യോഗി: 8-ആം ഭാവം സിദ്ധവിദ്യാദി വിഷയങ്ങളെയും യോഗയേയും മറ്റും സൂചിപ്പിക്കുന്നതാകയാൽ, വ്യാഴം 8-ൽ നിൽക്കുന്ന വ്യക്തിക്ക് പ്രാണായാമം, യോഗ, സിദ്ധവിദ്യകൾ, ഗൂഢശാസ്ത്രങ്ങൾ എന്നിവയിൽ താൽപര്യം ഉണ്ടായിരിക്കും. ആത്മീയതയുടെ കാര്യത്തിൽ വേറിട്ട വഴികളിലൂടെ അന്വേഷിക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയായിരിക്കും. ആരോഗ്യം അഥവാ രോഗസൗഖ്യം : എട്ടാം ഭാവം പാരമ്പര്യരോഗങ്ങളെ സൂചിപ്പിക്കുന്ന ഭാവമാണല്ലോ. എട്ടിലെ ശുഭന്റെ സ്ഥിതി ആരോഗ്യസൂചകമാണ്. അഥവാ ജാതകൻ അതിനുമുമ്പുള്ള ദശയിൽ രോഗി ആയിരുന്നുവെങ്കിൽ, 8-ലെ ശുഭയുക്തനായ വ്യാഴത്തിന്റെ ദശയിൽ രോഗസൗഖ്യം (രോഗം മാറി ആരോഗ്യം കൈവരുന്ന അവസ്ഥ) പറയാം. പൈതൃകവിരോധി : ഒമ്പതാം ഭാവ കാരകനായ വ്യാഴമാണ് 8-ൽ നിൽക്കുന്നത് എന്നത് പിതൃഗൃഹത്തിൽ (അഥവാ പിതാവിന്റെ നാട്ടിൽ) അധികകാലം വസിക്കില്ല എന്നതിനേയും, തന്റെ മതത്തിന്റെ പൈതൃകസമ്പ്രദായങ്ങളെയും, അഥവാ ആത്മീയതയിലെ പൈതൃകസമ്പ്രദായങ്ങളേയും എതിർക്കുന്നയാളായിരിക്കും എന്നതിനെ സൂചിപ്പിക്കുന്നു. ഇത് പൊതുജനവിരോധം, ബന്ധുവിരോധം എന്നിവയ്ക്ക് കാരണമായേക്കാം. ജാതകൻ ആത്മാർത്ഥതയോടെ തനതുവഴി പിന്തുടരുന്നയാൾ ആയിരിക്കും. മനസൗഖ്യം : 8-ലെ വ്യാഴത്തിന് 4-ആം ഭാവത്തിലേക്ക് പൂർണദൃഷ്ടിയുണ്ട് എന്നത് മനസൗഖ്യം, വിനയം, സ്വഭാവശുദ്ധി, നൈർമല്യം എന്നിത്യാദി ധാരാളം സദ്ഗുണങ്ങൾ ഉള്ളയാളാണ് ജാതകൻ എന്നതിനെ സൂചിപ്പിക്കുന്നു. സന്തതിക്ലേശം : 5-ആം ഭാവകാരകനായ ഗ്രഹം 8-ൽ നിൽക്കുന്നത് സന്താനവിഷയത്തിലെ ക്ലേശങ്ങളെ സൂചിപ്പിക്കുന്നു. വിശിഷ്യ പുരുഷസന്താനലാഭത്തിന് കാലതാമസമുണ്ടാവുകയോ അഥവാ പുരുഷസന്താനം ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയോ വരാം. വൈവാഹികജീവിതം : ജാതകൻ വൈവാഹികജീവിതം വേണ്ടെന്നു വെച്ചിട്ടില്ലാത്തപക്ഷം, വൈവാഹികജീവിതം നല്ലതും സുഖകരവും ആയിരിക്കും. രണ്ടാം ഭാവത്തിലേക്കുള്ള വ്യാഴത്തിന്റെ പൂർണദൃഷ്ടി സൂചിപ്പിക്കുന്നതുപോലെ തന്നെ ഭാര്യാ/ഭർതൃ സന്താനങ്ങളോടൊത്ത് സുഖകരമായ ജീവിതം നയിക്കും. പാപയുക്തനായ വ്യാഴം 8-ൽ ശുഭയുക്തനായി 8-ൽ നിൽക്കുന്ന വ്യാഴത്തിന് പറഞ്ഞതിന് നേർ വിപരീതമായ ഫലങ്ങൾ പറയാം. ജാതകൻ അല്പായുസ്സും, പരിചാരകക്ലേശം സഹോദരക്ലേശം മനഃക്ലേശം തൊഴിൽക്ലേശം ഭാഗ്യഹാനി വൈവാഹികക്ലേശം സന്താനക്ലേശം എന്നിത്യാദി ദുരിതഫലങ്ങൾ അനുഭവിക്കുന്നവനും ആയിരിക്കും. പാപയുക്തനായ 8-ലെ വ്യാഴം വളരെയധികം ദുരിതപ്രദനാണ്. പാപഗ്രഹത്തോടും ശുഭഗ്രഹത്തോടും യുക്തനായ വ്യാഴം 8-ൽ എട്ടിൽ നിൽക്കുന്ന വ്യാഴത്തിന്റെ ശുഭപാപബന്ധത്തിനും, ബലത്തിനും, ഭാവാധിപന്റെ ബലത്തിനും മറ്റും അനുസരിച്ച്, മേൽപറഞ്ഞവയിൽ ഏതേതു ഫലത്തിന് ശുഭം അഥവാ അനുകൂലഫലം പറയണമെന്നും, ഏതേതു ഫലത്തിന് അശുഭം അഥവാ പ്രതികൂലഫലം പറയണമെന്നും, ദൈവജ്ഞൻ യുക്തിപൂർവം ചിന്തിച്ച് നിശ്ചയിച്ചുകൊള്ളേണ്ടതാണ്.
9- തിലേക്ക് ലഗ്നത്തിലേ ഗുരുവിൻ്റെ നോട്ട് കൊണ്ട് മൂന്നാമത്തേ കുട്ടി വരുമ്പോൾ കൂടുതൽ ഭാഗ്യവും ഗുണവും ഉണ്ടാകുന്നതുകൊണ്ട് മൂന്നാമത്തേ കുട്ടിയും വേണം അല്ലേ?
മിഥുന ലഗ്നം ലഗ്നത്തിൽ ഗുളികൻ, ശനി മൂന്നിൽ വ്യാഴം,അഞ്ചിൽ രവി,ശുക്രൻ,ചന്ദ്രൻ,ബുധൻ,കേതു, ഒൻപതിൽ കുജൻ,പതിനൊന്നിൽ രാഹു ഇതിൽ ജോലി ഉടനെ കിട്ടുമോ വിശാഖം 21 വയസ്സ്