Тёмный

അമ്പിളി- തുമ്പപ്പൂവിലും തൂമയെഴും രചന: എൻ കുമാരനാശാൻ ആലാപനം: റീന ജേജി‎ കവിതോദ്യാനം Garden Of Poems  

കവിതോദ്യാനം Garden Of Poems
Подписаться 1,4 тыс.
Просмотров 5 тыс.
50% 1

@കവിതോദ്യാനം Garden Of Poems
അമ്പിളി (പുഷ്പവാടി-കവിതാസമാഹാരം)
രചന: എൻ കുമാരനാശാൻ
ആലാപനം: റീന ജേജി‎
മഹാകവി എൻ കുമാരനാശാൻറെ " പുഷ്പവാടി" എന്ന കവിതാസമാഹാരത്തിലെ ഒരു കൊച്ചുകവിതയാണ് "അമ്പിളി".
അമ്പിളി
തുമ്പപ്പൂവിലും തൂമയെഴും നിലാ-
വമ്പിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!
വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തിൽക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ.
വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.
എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടുംവരെ
#reena
#റീനജേജി
#കവിത
#റീന
#അമ്പിളി
#മലയാളം
#കുമാരനാശാൻ
#മഹാകവി
#തുമ്പപ്പൂവിലും
#കവിതോദ്യാനം
#gardenofpoems
#poetry
#poem
#കവി
#song
#കവയിത്രി

Опубликовано:

 

23 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее