Тёмный

ഉരുൾ പൊട്ടലിൽ നിന്നും മണിക്കൂറുകൾ മുന്നേ... 

Arunima Vlog
Подписаться 418
Просмотров 2,6 тыс.
50% 1

ജീവിതം അത് അങ്ങനെയാണ് ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിയും. അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാവരും സ്നേഹത്തോടെയും,സമാധാനത്തോടെയും.. സന്തോഷത്തോടെയും ജീവിക്കുക...
കുഞ്ഞിലെ ഒരു ആഗ്രഹം ഉണ്ടായിരുന്നു .. മലഞ്ചെരുവിൽ ഒരു കുഞ്ഞു വീട് അവിടെ പുഴകളും കാടും ഒക്കെ ഉണ്ടായിരിക്കണം . പക്ഷേ ഒരിക്കലും ഞാൻ അത് ജീവിതത്തിൽ പ്രാബല്യമായി വരുമെന്ന് വിചാരിച്ചതല്ല.
കല്യാണം കഴിഞ്ഞ് ഞാൻ വയനാട് ചൂരല്‍ മലയിൽ എത്തുമ്പോഴാണ് എന്റെ സ്വപ്നത്തിലുള്ള അതേ വീടും.വെള്ളാരം കല്ലുകള്‍ ഉള്ള പുഴയും..കുന്നിന്‍ ചരുവുകളും, കോട മഞ്ഞിൽ പുതഞ്ഞ തേയില തോട്ടവും വെള്ളച്ചാട്ടവും എന്നുവേണ്ട വിചാരിച്ചതിൽ അധികം ദൈവം വാരി കോരി തന്നു... അത്രയും പ്രകൃതിരമണീയമായ സ്ഥലം അത് വയനാട്ടിൽ ചൂരൽമല തന്നെയാണ്..ആ സൗന്ദര്യം പോലെ തന്നെയാണ് അവിടുത്തെ ആളുകളും നാട്ടുകാരും അയൽക്കാരും ഒക്കെ. ജാതിയും മതവും ഒന്നും നോക്കാതെ എല്ലാവരും എല്ലാവരേയും സ്നേഹിച്ചു കഴിയുന്ന നാട് . സ്വപ്നമാണോ എന്നു വരെ തോന്നിപ്പോകും .അവിടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. നടപ്പാതയിലെ ആ സ്കൂൾ ഇന്നില്ല....പള്ളി ഇല്ല . അമ്പലമില്ല . എല്ലാം ഒറ്റ നിമിഷം കൊണ്ട് തന്നെ പ്രകൃതി തുടച്ചു നീക്കി. അതിൽ ഞങ്ങളുടെ സ്നേഹമുള്ള ഒരുപറ്റം ചേച്ചിമാരും ,അമ്മമാരും, ചേട്ടന്മാരും ,കുഞ്ഞിമക്കളും ,മുതിർന്നവരും. അതിൽ രക്ഷപെട്ട ഞങ്ങൾ കുറച്ച് പേർ.... വിശ്വസിക്കാനാകുന്നില്ല .എവിടെ എല്ലാവരും...എവിടെ മിണ്ടാ പ്രാണികള്‍ ചിരികള്‍ മങ്ങി ..കളികള്‍ മങ്ങി ഇപ്പൊ ചൂരല്‍ മല ഓര്‍മ മാത്രമായി അവശേഷിക്കുന്നു. സഹിക്കാൻ പറ്റുന്നില്ല .... വേദനയോടെ ...
അരുണിമ

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@Shazz85
@Shazz85 Месяц назад
Hi
Далее