Тёмный

കണ്ണൻ്റെ മുരളീരവം♥️(മള്ളിയൂർ ക്ഷേത്രം -വിനായക ചതുർത്ഥി) 

കണ്ണന്റെ മുരളീരവം♥️ (Dhivya Vinod)
Просмотров 173
50% 1

രചന രാജീവ് രവീന്ദ്രൻ
അവതരണം ദിവ്യ വിനോദ്
മള്ളിയൂർ മഹാഗണപതി ക്ഷേത്രം ====================കോട്ടയം കുറുപ്പുന്തുറ മാഞ്ഞൂർ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവം നടക്കുവാണ്. ഈ ക്ഷേത്രം ഇത്രയും ഉയർത്തികൊണ്ട് വന്നത് ഒരു മഹാപുരുഷന്റെ തപസ്സ് ഒന്ന് കൊണ്ട് മാത്രമാണ്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി.തന്റെ മകന്
ആയുസ് ഇല്ലെന്ന് അറിഞ്ഞ അമ്മ ബാല്യകാലത്തേ അവനെ ഗുരുവായൂർ ഭജനത്തിന് അയച്ചു. അവിടെ അദ്ദേഹം ദീർഘ നാൾ ഭജിച്ചു. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അദ്ദേഹത്തിന് ഗുരുവിനെ കിട്ടി. ഗുരു ഭാഗവതം പഠിപ്പിച്ചു. പിന്നെ അങ്ങോട്ട്‌ 90 വയസ്സുകൾക്ക് ഇപ്പുറത്തും അദ്ദേഹം ഭാഗവത ഉപാസന നടത്തി. മള്ളിയൂരിന്റെ ഭാഗവത സപ്താഹം അന്നത്തെ രാജ പ്രമുഖന്മാർക് പോലും ഏറെ പ്രിയമായിരുന്നു.
പലവിധ രോഗങ്ങൾ അലട്ടിയ അദ്ദേഹം വൈദ്യ സഹായം കൊണ്ടും സൂര്യ നമസ്കാരക്രിയകൾ കൊണ്ടും അതിലുപരി ഗുരുവായൂരപ്പന്റെ ഭജനം കൊണ്ടും രോഗമുക്തി നേടി. അന്ന് മള്ളിയൂർ മഹാഗണപതി ക്ഷേത്രം ചോർന്നു ഒലിക്കുന്ന സ്ഥിതി ആയിരുന്നു.
ഇതൊക്കെ മാറാൻ വേണ്ടി അദ്ദേഹം തന്റെ ഇഷ്ടദേവനായ ഗണപതിയുടെ മുന്നിൽ വൈഷ്ണവ പ്രതീകമായ സാലഗ്രാമം വെച്ച് ഭാഗവത പാരായണഉപാസന ആരംഭിച്ചു. വര്ഷങ്ങളോളം നീണ്ടു നിന്ന തപസ്.ചോറ്റാനിക്കര അമ്മക്ക് ചെമ്മങ്ങാട് തിരുമേനി എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു മള്ളിയൂർ ഗണപതിക്ക് അദ്ദേഹം.ഭാഗവത ഉപാസനയുടെയും തീവ്ര ഭക്തിയുടെയും ഫലമായി മള്ളിയൂർ ഗണപതിയിൽ വൈഷ്ണവ ചൈതന്യം ഉടലെടുത്തു.അങ്ങനെ ഭാരത ഭൂമിയിൽ ആദ്യമായി ഒരു വൈഷ്ണവഗണപതി ആയിമാറി മള്ളിയൂർ ഗണപതി.കാലക്രമേണ ക്ഷേത്രത്തിൽ അന്ന ദാനം മുതലായവ ആരംഭിച്ചു. ഇപ്പൊ ശബരിമല ക്ഷേത്രത്തിൽ പോകുന്ന ഭക്തർക്കുള്ള പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് ഇവിടം.
പ്രായം ഏറെ ആയിട്ടും ശങ്കരൻ നമ്പൂതിരി അദ്ദേഹത്തിന്റെ ദിനചര്യകൾക്കോ ഈശ്വര ഉപാസനക്കോ കുറവ് വരുത്തിയില്ല. മള്ളിയൂരിൽ നടന്ന ദേവപ്രശ്നത്തിൽ ഗണപതി പറഞ്ഞത് "പ്രായം ഏറെ ആയില്ലേ, സാധനകളിൽ ഞാൻ ഏറെ സന്തുഷ്ടനാണ് ഇനി കുറച്ചു കുറച്ചോളൂ എന്നാണ് ". എന്നാലും അദ്ദേഹം ചിട്ടവട്ടം കുറച്ചില്ല.
മള്ളിയൂർ സപ്താഹം നടത്തിയാൽ കിട്ടുന്ന ദക്ഷിണ അവിടെ നിൽക്കുന്നവർക്ക് ഏൽപ്പിച്ചു മടങ്ങുകയാണ് പതിവ്.
അദ്ദേഹം വേളി കഴിച്ചു. കുഞ്ഞുങ്ങൾ ഉണ്ടായി. മകൻ ആണ് ഇപ്പൊ ക്ഷേത്രം നോക്കുന്നത്.അബ്ദുൾ കലാമിനെ പോലെ ഉള്ള മഹത്തുക്കൾ മള്ളിയൂരിനെ കണ്ടു അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രം ഭാഗവത ഹംസം പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.
2011 ഓഗസ്റ്റ് 2 നു അദ്ദേഹം കൃഷ്ണനിൽ ലയിച്ചു. അതും സുകൃതം ചെയ്തവർക്ക് കിട്ടുന്ന അനായാസ മരണം.ഇപ്പോൾ
മള്ളിയൂർ മഹാഗണപതി ക്ഷേത്രം വലിയൊരു ക്ഷേത്രമായി മാറി. വിനായക ചതുർഥി ഉത്സവമാണ് പ്രധാന ആഘോഷം. വർഷംതോറും ഭാഗവത സത്രം നടന്നു വരുന്നു.
ഈ ഉള്ളവന് ആ മഹാ ക്ഷേത്രം സന്ദർശിക്കാനും ഇല്ലം സന്ദർശിക്കാനും മള്ളിയൂർ ശങ്കരൻ നമ്പൂതിരി അവർകളുടെ പാദത്തിൽ നമസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🙏

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@geethupk5874
@geethupk5874 10 дней назад
ഓം ഗം ഗണപതായേ നമഃ 🙏🙏🙏🌹🌹🌹
@sathidevisathidevi1292
@sathidevisathidevi1292 10 дней назад
ഓം വിഘ്‌നേശ്വരായ നമഃ. ഓം ഗം ഗണ പതയേ നമഃ.. വളരെ നന്നായിട്ടുണ്ട് 💗❤
@Kaanthaari_1
@Kaanthaari_1 10 дней назад
👌🏻👌🏻🙏🏻🙏🏻🥰🥰വളരെ നന്നായിരിക്കുന്നു.❤❤
@RadheShyam-ke8fk
@RadheShyam-ke8fk 9 дней назад
🙏🏻🙏🏻
@rajeevravi4924
@rajeevravi4924 10 дней назад
🙏🥰
@sugeethajayan389
@sugeethajayan389 10 дней назад
🙏🏼🙏🏼q
@preetanayar2569
@preetanayar2569 10 дней назад
Om Gam Ganpathayeh Namaha 🙏🙏💗 Khannande Anugraham..Katha kettethillu Oruppaddu Nani.. Santosham Mole♥️🙏🙏
Далее
How would you react?!😳
00:44
Просмотров 3,4 млн
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
How would you react?!😳
00:44
Просмотров 3,4 млн