Тёмный

കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള / Kanakachilanka kilungi / SEA VIEW- Kavyanarthaki 

Jimmy George 0.1
Подписаться 3,5 тыс.
Просмотров 420 тыс.
50% 1

#കാവ്യനര്‍ത്തകി
#കനകച്ചിലങ്കകിലുങ്ങിക്കിലുങ്ങി
രമണൻ എന്ന് കേട്ടാൽ ചങ്ങമ്പുഴയെ ഓർക്കാത്തവർ മലയാളികളാവില്ല.അതുപോലെ ‘വാഴക്കുലയും’, ‘മനസ്വിനിയും’ ,’പാടുന്ന പിശാചും’ അറിയാത്ത മലയാളികൾ ഉണ്ടാവില്ല.അത്രമേൽ മലയാളികളോട് ചേർന്ന് നിൽക്കുന്ന കവിയാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള.അപൂർവങ്ങളിൽ അപൂർവമായ ഒരു കാവ്യ പ്രതിഭാസം ആയിരുന്നു ചങ്ങമ്പുഴയുടെ ‘രമണൻ’.പെട്ടന്ന് മിന്നി പടർന്ന് ചുറ്റിലും പ്രകാശം പരത്തി ചുറ്റും ഉള്ളതെല്ലാം തിളക്കി.ജ്വാലാകലാപം സൃഷ്ടിച്ച് പൊടുന്നനെ പൊലിഞ്ഞു പോയ ആ അപൂർവ പ്രതിഭാസത്തെയാണ് മലയാള കാവ്യ ലോകം ചങ്ങമ്പുഴ എന്ന് വിളിച്ചത്.
ജീവിച്ചിരുന്ന 37 വയസിനുള്ളിൽ പ്രവർത്തന നിരതമായ 17 വർഷത്തെ കാവ്യജീവിതം സമാനതകൾ ഇല്ലാത്തതായിരുന്നു.പരിഭാഷകൾ ഉൾപ്പെടെ 58 കൃതികളാണ് ഈ കാലയളവിൽ അദ്ദേഹം മലയാളത്തിനു സംഭാവന നല്കിയത്.അതിലേറെ ലക്ഷങ്ങൾ വരുന്ന ആരാധകരെ ‘രമണൻ’ എന്ന ഒറ്റ കവിതയിലൂടെ സൃഷ്ട്ടിക്കാനായി എന്നതാണ് ചങ്ങമ്പുഴയെ മറ്റു കവികളിൽ നിന്ന് വേറിട്ട്‌ നിർത്തുന്നത്.മലയാളികൾ ഇത്രയേറെ സ്നേഹിച്ച മറ്റൊരു കവിയും കാണില്ല.
മലയാളികളായ ചെറുപ്പക്കാരെ ഒന്നടങ്കം ആകർഷിക്കുകയും സ്വാധീന വലയത്തിലാക്കുകയും ചെയ്ത കാലമായിരുന്നു ചങ്ങമ്പുഴകാലം.ഏകദേശം 1930 മുതൽ 1940 വരെയുള്ള കാലത്ത് ചങ്ങംപുഴ കവിതയുടെ ഒരു വരിപോലും ചൊല്ലാത്ത യുവ തലമുറ ഉണ്ടായിരുന്നില്ല.ഇന്നും ആ കവിതകൾ മലയാളിയുടെ നാവിൻ തുമ്പിൽ ഉണ്ട്.ആത്മ ദുഖങ്ങളും പ്രണയ വൈവശ്യവും ജീവിതാസക്തിയും നൈരാശ്യവും മരണ അനുരാഗവും കവിതയിൽ ഉടനീളം ദർശിക്കാൻ ആകും.കണ്ണീരും കിനാവും നിറഞ്ഞു നിന്ന വരികളിലൂടെ അദ്ദേഹം മലയാള കാവ്യ ലോകത്ത് വിപ്ലവം സൃഷ്ടിച്ചു.
911 ഒക്ടോബർ 10 ന് എറണാകുളം ഇടപ്പള്ളിയിൽ മട്ടാഞ്ചേരി തെക്കേടത്തു നാരായണ മേനോന്റെയും ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടി അമ്മയുടെയും മകനായാണ്‌ ചങ്ങമ്പുഴയുടെ ജനനം.പഠന കാലത്ത് തന്നെ കവിതകൾ എഴുതി തുടങ്ങിയ അദ്ദേഹത്തിൻറെ ജീവിതം ദുരന്തമായിരുന്നു.മദ്യപാനവും താളം തെറ്റിയ ജീവിതവും ജോലിയിലെ അസ്ഥിരതയും എല്ലാം അദ്ദേഹത്തെ മടുപ്പിച്ചു.കണക്കപ്പിള്ളയായും പട്ടാളക്കാരനായും അധ്യാപകനായും മാറി മാറി ജോലി നോക്കി .നാൽപ്പതുകളുടെ അവസാന പാതിയിൽ ക്ഷയ രോഗം മൂർശ്ചിച്ച അദ്ദേഹം 1948 ജൂൺ 17 ന് ഓർമ്മയായി .
പ്രധാന കൃതികൾ
രമണൻ,മനസ്വിനി, ബാഷ്പാഞ്ജലി, ഹേമ ചന്ദ്രിക, പൂക്കളം, കഥാരത്നമാല, സ്പന്ദിക്കുന്ന അസ്ഥിമാടം,സങ്കൽപ്പകാന്തി, ഓണപ്പൂക്കൾ, പാടുന്നപിശാചു,ഗീതാഗോവിന്ദം,ദേവഗീത, വാഴ്ഴ്ക്കുല.
കനകച്ചിലങ്ക കിലുങ്ങിക്കി
ലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങിക്കു ലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി;
മതിമോഹന ശുഭനര്‍ത്തനമാടുന്ന, മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ !
ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടു നെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി
അതിധന്യകളുഡു കന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സര രമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവന മുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കുമാമധുര സ്വരവീചികള്‍ തന്നില്‍
വിഭ്രമാം വിഷവിത്തു വിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാന്‍ നിന്നെ സുരസുഷമേ
തവതലമുടിയില്‍നിന്നൊരു നാരുപോരും
തരികെന്നെ തഴുകട്ടെ പെരുമയും പേരും
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവീ
പോവല്ലേ പോവല്ലേ പോവല്ലേ ദേവീ ........

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@JimmyGeorge1
@JimmyGeorge1 4 года назад
ലഹരി പിടിക്കുന്ന വേദനയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവിക്ക് ജീവിതം. സുഖമുള്ള ഒരു നോവ്. വാതത്തിന്‍റെയും ക്ഷയരോഗത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഇടയില്‍ നരകിക്കുമ്പോഴും ചങ്ങമ്പുഴ ആ ലഹരിക്കുവേണ്ടി ദാഹിച്ചു. വേദന കാര്‍ന്നു തിന്നുമ്പോഴും സുഖത്തിന്‍റെ, അനുഭൂതിയുടെ നിമിഷങ്ങള്‍ക്കായി മോഹിച്ചു - അതു കൊണ്ടായിരുന്നല്ലോ, ലഹരിക്കായി ഒരു മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ജീവിതമെന്ന മുന്തിരിച്ചാറിന്‍റെ അവസാന തുള്ളിയും ഊറ്റിക്കുടിക്കുവാന്‍ ആഗ്രഹിച്ച ഗന്ധര്‍വനായിരുന്നു ചങ്ങമ്പുഴ. 1911 ഒക്ടോബര്‍ 11നാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: കൊച്ചി തെക്കേടത്ത് രാമൻ മേനോൻ. അമ്മ: ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. രണ്ടുവർഷം പട്ടാളത്തിൽ സേവനം ചെയ്തിട്ടുണ്ട്. മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു. നാടൻ ശീലുകൾ തെരഞ്ഞെടുത്തെഴുതിയ ചങ്ങമ്പുഴക്കവിതകൾ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളേയും ആകർഷിച്ചു. മലയാളത്തിലെ ഓർഫ്യൂസ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ലളിതവും പ്രസാദമധുരിതവുമാണ് ചങ്ങമ്പുഴയുടെ കവിതകൾ. 1948 ജൂണ്‍ 18ന് ഈ ലോകത്തുനിന്ന് പറന്നകലുകയും ചെയ്തു. വെറും 37 വര്‍ഷക്കാലത്തെ ജീവിതം. എന്നാല്‍ അത്രയും കാലം കൊണ്ട് ചങ്ങമ്പുഴ എന്ന കവി സൃഷ്ടിച്ച തരംഗത്തിന്‍റെ അനുരണനങ്ങള്‍ ഇന്നും തുടരുന്നു. ചങ്ങമ്പുഴക്കവിതകള്‍ക്ക് ദിനം‌പ്രതി ആരാധകര്‍ വര്‍ദ്ധിച്ചുവരുന്നു. മലയാള സാഹിത്യ ലോകത്തിന് ഇനിയും പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അപൂര്‍വ പ്രതിഭാസമാണ് ചങ്ങമ്പുഴ. ജനകീയനായിരുന്നു ഈ കവി എന്നും. ദുര്‍ഗ്രഹമായ പദാവലികള്‍ നിരത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചില കവിപ്രമുഖര്‍ പാഠപുസ്തകമായി കണക്കാക്കേണ്ടത് ചങ്ങമ്പുഴയെയാണ്. ലളിതമായ പദങ്ങള്‍ കൊണ്ട് സാധാരണക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. രമണന്‍ എന്ന കാവ്യം മലയാളികള്‍ക്കിടയില്‍ ഇന്നും ലഹരിയായി നിറഞ്ഞുനില്‍ക്കുന്നതിന്‍റെ മാന്ത്രികതയും മറ്റൊന്നല്ല. കവിതയുടെ ലാളിത്യം തന്നെ. നര്‍ത്തകി, തിലോത്തമ, ബാഷ്പാഞ്ജലി, മണിവീണ, അസ്ഥിയുടെ പൂക്കള്‍, ഹേമന്ത ചന്ദ്രിക, സ്വരരാഗ സുധ, ഉദ്യാനലക്ഷ്മി, പാടുന്ന പിശാച്‌, മാനസേശ്വരി, രമണന്‍, ശ്മശാനത്തിലെ തുളസി, മദിരോത്സവം, ലീലാങ്കണം, രക്‌തപുഷ്പങ്ങള്‍, ഓണപ്പൂക്കള്‍, സ്പന്ദിക്കുന്ന അസ്ഥിമാടം, അപരാധികള്‍, യവനിക, വാഴക്കുല തുടങ്ങിയവയാണ് ചങ്ങമ്പുഴയുടെ പ്രശസ്തമായ പദ്യകൃതികള്‍. സ്‌ത്രീ സൌന്ദര്യത്തിന്‍റെ ആരാധകനായിരുന്ന ചങ്ങമ്പുഴ സ്‌ത്രീമനസ് ചാപല്യത്തില്‍ അധിഷ്‌ഠിതമാണെന്ന് വിശ്വസിച്ചു. ചിലപ്പോള്‍ ഇടപ്പിള്ളിയുടെ അനുഭവമായിരിക്കാം അദ്ദേഹത്തെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചങ്ങമ്പുഴയുടെ ആത്മ സുഹൃത്തായ ഇടപ്പിള്ളി രാഘവന്‍പിള്ള പ്രണയം തകര്‍ന്നതിന് ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം തന്നെയാണ്. ഇടപ്പിള്ളിയുടെ സ്മരണയിലേക്ക് രമണന്‍ രചിച്ചതിലൂടെ ചങ്ങമ്പുഴ ഒരു പിടി വിഷാദപ്പൂക്കള്‍ വാരിയെറിഞ്ഞു. ഓര്‍ക്കും തോറും വായിക്കും തോറും മലയാളിയുടെ മനസ്സില്‍ നേര്‍ത്ത മുറിവുകള്‍ രമണന്‍ കോറിയിടുന്നു. ബംഗാളിക്ക് പ്രണയ നൈരാശ്യത്തിന്‍റെ, വിഷാദരാഗത്തിന്‍റെ പ്രതീകം ദേവദാസായിരുന്നെങ്കില്‍ മലയാളിക്ക് അത് രമണനായിരുന്നു. കാലത്തെ അതിജീവിക്കുന്ന പ്രതീകമാണ് രമണന്‍. ചങ്ങമ്പുഴയെപ്പോലെ ഒരാള്‍ ഇല്ലാതായതിന്‍റെ നഷ്ടബോധം ഇന്നും മലയാളിയെ വിട്ടുമാറുന്നില്ല. എന്നാല്‍ ചങ്ങമ്പുഴയുടെ മരണം ഏഴു വരിയിലാണ് 1948ല്‍ മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്. പകല്‍ മൂന്നേകാലിന് തൃശൂരില്‍ സംഭവിച്ച മരണം മാതൃഭൂമി പത്രം അടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്തത് ‘ചങ്ങമ്പുഴ മരിച്ചു’ എന്ന ഒറ്റക്കോളം തലക്കെട്ടിലായിരുന്നു. മരണം ആഘോഷമാക്കി മാറ്റുന്ന ഇന്നത്തെ മാധ്യമ സംസ്കാരമായിരുന്നു അന്ന് നിലനിന്നിരുന്നതെങ്കില്‍ എത്ര ദിവസങ്ങള്‍, എത്ര താളുകള്‍ എഴുതി നിറച്ചാലാകും പത്രങ്ങള്‍ക്ക് തൃപ്തിവരിക!
@AnilKumar-nl2sk
@AnilKumar-nl2sk 4 года назад
Kwrop see
@narayananp4487
@narayananp4487 4 года назад
കമൻ്റ് ഇഷ്ടപ്പെട്ടു. ജിമ്മി ജോർജ് !
@rajanir9145
@rajanir9145 3 года назад
Athe
@shajivarghese6408
@shajivarghese6408 2 года назад
👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻
@sreelekhaharindran286
@sreelekhaharindran286 2 года назад
An offer of teaes from the depth of my heart😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeevraghavan4131
@rajeevraghavan4131 Год назад
സൂപ്പർ കവിത ആലാപനം അതിലും മനോഹരം ഞാൻ പഠിച്ചിട്ടുണ്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ 🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤❤
@DineshKumar-nm8nt
@DineshKumar-nm8nt 4 года назад
മഹാകവിയുടെ പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു. ഹൃദയത്തെ തൊടുന്ന ആലാപനത്തിന് അഭിനന്ദനങ്ങൾ..,,,,
@lalajasavanan6077
@lalajasavanan6077 2 года назад
ഞാൻ എന്നും ഈ കവിത കേട്ടാണ് ഉറങ്ങാൻ കിടക്കുന്നത്. അത്രക്കും മനോഹരമാണ് ആലാപനം..
@thamarakshancr2561
@thamarakshancr2561 4 года назад
കവിതക്ക് വേണ്ടി വിഷയം തിരയുന്ന കവികൾക്കിടയിൽ കവിത തന്നെ വിഷയമാക്കി മലയാള ഭാഷയിലെ അതിസുന്ദര പദാവലിക്കു തൻ്റെ തൂലിക കൊണ്ട് നൃത്തം ചെയ്യിപ്പിച്ച അതുല്യപ്രതിഭയുടെ അമരാത്മാവിനു മുമ്പിൽ ഒരെളിയ മലയാളിയുടെ ഹൃദയാന്തരത്തിൽ നിന്ന് ശത ശത നമസ്കാരം
@ramakrishnanrashmisadanam5190
ഭാവ,തീവ്രമായ,കവിത ആലാപനം, മനോഹരം ആശംസകൾ
@vincentchacko7276
@vincentchacko7276 Год назад
ചങ്ങമ്പുഴ എന്ന അതുല്യ പ്രതിഭക്ക് പ്രണാമം. ഇന്നും ജീവിക്കുന്നു കവിതകളിലൂടെ.
@somandivakarannair3003
@somandivakarannair3003 2 года назад
നല്ല കവിത, ആലാപനം അതിഗംഭീരം 🙏🏽
@മന്ത്രകോടികോട്ടയം
സൂപ്പർ വായന ചങ്ങൻപുഴ ❤❤
@kavithanarayanan4216
@kavithanarayanan4216 2 года назад
എത്ര കേട്ടാലും മതിവരാത്ത കവിത.
@padmanabhan2472
@padmanabhan2472 Год назад
സൂപ്പർ കവിത ആലാപനം മികച്ച നിലവാരം
@chandranenamakkal2511
@chandranenamakkal2511 Год назад
We cannot meassure in words Changambuzha. Kavitha aalapanam super. Some 'Sangathikal' are there. ❤❤❤
@rkkecheri4901
@rkkecheri4901 Год назад
നല്ല അക്ഷരസ്പുടത നല്ല ശബ്‌ദം നല്ല ആലാപനശൈലി.
@npm2503
@npm2503 Год назад
സ്ഫുടത
@p.chandrasekharannair6908
@p.chandrasekharannair6908 Год назад
മഹാകവിയുടെ കവിത എവിടേക്കോ നമ്മെ കൈ പിടിച്ചുയർത്തുന്ന ഭാഷയുടെ മാസ്മരികത നമിക്കുന്നു❤❤❤🙏
@veenabijukumar7460
@veenabijukumar7460 Год назад
👌👌👌👌❤️
@mohananputhiyara3391
@mohananputhiyara3391 Год назад
സൗന്ദര്യപദാവലി അതുല്യം
@pbrprasad4430
@pbrprasad4430 Год назад
കാവൃസൗന്ദരൃ പദാവലികൾ അതുലൃം
@valsalagopalakrishnan3902
@valsalagopalakrishnan3902 Год назад
എന്റെ കുട്ടി കാലത്ത് danceനും സാഹിത്യ സമാജങ്ങളിലും ധാരാളം ഉപയോഗിച്ചിരുന്ന കവിത വീണ്ടും കേൾക്കാൻ കഴിഞ്ഞത് സായൂജ്യം
@weareenglishstudents2032
@weareenglishstudents2032 Год назад
മനോഹരമായ കവിതയും മനോഹരമായ ആലാപനവും 🙏❤❤❤
@jayakumari6364
@jayakumari6364 Год назад
പെണ്ണുങ്ങൾക്ക്‌ പാടാൻ പറ്റിയ കവിത. എന്ത് മനോഹരം
@vimalavarkey3360
@vimalavarkey3360 5 лет назад
മമ മുന്നിലെൻതൊരു സൗന്ദര്യമേളം !!!!
@sadanandank.2498
@sadanandank.2498 Год назад
ഹോ...എന്തൊരു ആത്മനിർവിർധി❤
@balanr9693
@balanr9693 Год назад
Superbly super beyond words🎉worlds
@VanajaAk77-dp4pw
@VanajaAk77-dp4pw Год назад
ഇഷ്ടം ഉള്ള ഒരു കവിത 👍👍👍👍👌👌
@remas2369
@remas2369 Год назад
എന്താ ആലാപനം കവിതകൾ മരിക്കുന്നില്ല 🙏👍
@bhagyaraj1509
@bhagyaraj1509 Год назад
മരണമില്ല കവിതകൾക്ക്
@balanr9693
@balanr9693 Год назад
😮 avarneeyam😊😊 supur🎉🎉spurI
@sathyadinesan4190
@sathyadinesan4190 Год назад
മനോഹരം 👌❤
@chinjuaugustine1523
@chinjuaugustine1523 20 дней назад
Lovely Poem😊😊❤❤❤
@savithamoles1648
@savithamoles1648 Год назад
Valare kalangalkku sesam Kavitha kelkkunnu .Nandhi valare nannayittundu aalapanam spastamayittulla aksharangal.
@jyothishankar7595
@jyothishankar7595 Год назад
Excellent wow❤
@rknair995
@rknair995 Год назад
It is the height of malayslam music nice one fr chsmgapuxha
@saimadhavan5524
@saimadhavan5524 3 года назад
VERY BEAUTIFUL...
@manoharangowriamma7265
@manoharangowriamma7265 3 года назад
Super ayi kavitha... nice sentences
@santhavarghese725
@santhavarghese725 Год назад
Fantastic and fabulous I like very much
@sukumaryak2772
@sukumaryak2772 3 года назад
Rendering excellent.
@shajivarghese6408
@shajivarghese6408 2 года назад
ചങ്ങൻപുഴ 👌👌👌👌👌👏🏻👏🏻
@sheelaprakash759
@sheelaprakash759 Год назад
👌🌹
@saimadhavan5524
@saimadhavan5524 3 года назад
Very beautiful...
@sreekumarnair6561
@sreekumarnair6561 Год назад
Superb 🎉
@shaheelahassan3953
@shaheelahassan3953 Год назад
Njan pre degree kku padicha Kavitha enikku ishtapetta kavitha
@sumangalanair135
@sumangalanair135 Год назад
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
@whattid5719
@whattid5719 Год назад
എത്ര നനമസ്കാരം അർപ്പിച്ചാലും മതിയാകില്ല!
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
മനോഹരം ♥ഇപ്പോൾ ഇതൊക്കെ കുട്ടികൾ പടിക്കുന്നുണ്ടോ ആവോ...
@anandababu6484
@anandababu6484 Год назад
🙏🏻🌹🌹🌹
@leenarajeev4904
@leenarajeev4904 2 года назад
Exelent
@shysureshvm
@shysureshvm 5 лет назад
I sang it in my poem recitation
@ajilnair6046
@ajilnair6046 2 года назад
LOVELY POEM
@chinjuaugustine1523
@chinjuaugustine1523 20 дней назад
Super❤❤❤
@kamalaprabhakaran1471
@kamalaprabhakaran1471 Год назад
Evideyo ethikkunnu
@anilkumarpk3868
@anilkumarpk3868 Год назад
Changampuzha😭😭😭😭r😭😭😭
@saimadhavan5524
@saimadhavan5524 2 года назад
Very heartful.
@vrvijayaraghavan2213
@vrvijayaraghavan2213 2 месяца назад
എന്തൊരു പദ സ്വര നിർഗ്ഗള മാധുര്യം!
@dineshkumarnambiar8525
@dineshkumarnambiar8525 5 лет назад
Athi sundaramaya aalapanam !!
@retnammarajeevan8210
@retnammarajeevan8210 3 года назад
Mathymohan Subha narthanamadunna Kavitha nama munnil Bannu nee malayala Kavitha..,..,.......pree.digree classil yethi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️hai🙏🏿🙏🏿🙏🏿🙏🏿🙏🏿yethra kettalum njan veendum kelkkum❤️
@DeepaDeepa-sk8sv
@DeepaDeepa-sk8sv Год назад
🙏🏿🙏🏿🙏🏿👌👌👌👌❤❤❤❤സൂപ്പർ
@HOLLYWOODPATNER
@HOLLYWOODPATNER 2 месяца назад
Good 😊
@jplabkochi6341
@jplabkochi6341 5 лет назад
super
@gopidassd1858
@gopidassd1858 Год назад
🙏🙏🙏👌
@PVM2k7
@PVM2k7 Год назад
❤❤❤
@rkkkk278
@rkkkk278 4 года назад
Super
@parameswaran4716
@parameswaran4716 2 года назад
സൂപ്പർ
@parameswaran4716
@parameswaran4716 2 года назад
🙏🙏🙏🙏🙏
@saimadhavan5524
@saimadhavan5524 3 года назад
Very very beautiful....
@jameelnoora8317
@jameelnoora8317 3 года назад
MSM Lee 9th g veedum ormma varunnu enteee priyapetta Indhira teacher ningal vannu clss edukkunna oru feeel
@rajimolr4789
@rajimolr4789 Год назад
ഹൈസ്കൂളിൽ പഠിച്ച കവിത മലയാളം അധ്യാപകൻ ശശിധരൻ സാർ പഠിപ്പിച്ചു
@gvasantharaj1499
@gvasantharaj1499 2 года назад
Excellent..!!
@baburajchirayil121
@baburajchirayil121 Год назад
വളരെ നല്ല കവിത പാടി വികൃതമാക്കി, മുദ്രാവാക്യം വിളിപോലെയാണോ കവിത ചൊല്ലുന്നത്???
@krishnannairpathmalayam4140
നിനകകറിയാമോ
@gopalakrishnannair7164
@gopalakrishnannair7164 Год назад
ഇത്രയും മനോഹരമായി ആരും പാടിയിട്ടില്ല.നന്ദി മധുസൂദനൻ നായർ സാർ.
@deathclickeryt3092
@deathclickeryt3092 Год назад
പോടാ പൊട്ടാ നിനക്കെന്തറിയാം, മധുസൂദനൻ സാറിന് നമസ്കാരം
@ajiparambath2898
@ajiparambath2898 3 года назад
നർത്തകീ ,,, നിന്നെ ഞാൻ എൻ ഉയിർ ഉള്ള കാലത്തോളം പ്രണയിക്കട്ടെ
@manialakkal283
@manialakkal283 Год назад
ഒറ്റയ്ക്കാരു കൊച്ചി തളു തന്നാൽ മതി മുററും ക്രതാർത്ഥനായ് ഞാൻ മടങ്ങാം - ചങ്ങംപുഴ
@remanimohan6833
@remanimohan6833 Год назад
RAMENI
@rajasekharannairn7229
@rajasekharannairn7229 Год назад
എത്ര മനോഹരമായ കവിത എത്ര മനോഹരമായ ആലാപനം 🙏
@shijojosejose7761
@shijojosejose7761 2 года назад
👍
@sathyaseelannair2634
@sathyaseelannair2634 2 года назад
I pour the flower of my heart to the feet of changhanpuzha then also it is not enough
@komallavallykv8491
@komallavallykv8491 Год назад
👍👏👏👏
@vijivijayan9607
@vijivijayan9607 Год назад
♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘
@rkkkk278
@rkkkk278 4 года назад
CHANGAMBUZHA 🙏
@shivasubramanian7549
@shivasubramanian7549 4 года назад
full poem aarde engilum kayyil indo
@JimmyGeorge1
@JimmyGeorge1 4 года назад
Shiva Subramanian സുഹ്യത്തേ ഈ കവിത മുഴുവനുമുണ്ട് ദയവായി Discription കാണുക.
@ambilydinesh1547
@ambilydinesh1547 2 года назад
മമ മുന്നിലെന്തൊരു സംഗീതമേളം.
@vineetha9303
@vineetha9303 4 года назад
👌👌👌
@dhanalakshmik9661
@dhanalakshmik9661 2 года назад
🙏🙏🙏🙏🙏
@abhimannewmc8258
@abhimannewmc8258 3 года назад
"ഈ പോകുന്ന നൗകയുടെ നിയന്ത്രണം ആരുടെ കൈകളിലാണ്",,,,,,
@SajilKumar-y6i
@SajilKumar-y6i Год назад
മലയാളികൾ. ഭാഗ്യമില്ലാത്തവർ. അകാലത്തിൽ. Namma. വിട്ടു. പോയി 10:16
@manialakkal283
@manialakkal283 Год назад
ഒരു കൊച്ചിതളു തന്നാൽ മതി മുററും കൃതാർത്ഥനായ് ഞാൻ മടങ്ങാം
@sukumarapillai7667
@sukumarapillai7667 Год назад
സഹസ്രകോടി നമസ്കാരം!
@anitharageesh8208
@anitharageesh8208 Год назад
Schoolileclassroomilethy
@Safinakitchen
@Safinakitchen 3 года назад
Very nice
@Josh1969.
@Josh1969. Год назад
നിര്നിമേഷനായി ഞാൻ ❤
@thulasinair9841
@thulasinair9841 Год назад
Maru pakuthi yennalle
@mohananelanjickal8218
@mohananelanjickal8218 Год назад
മലയാളി എന്നും നെഞ്ചിലേറ്റിയ കവിത. ഓർമ്മകൾ കുട്ടിക്കാലത്തിലേക്ക് കൈ പിടിച്ചു വലിക്കുന്നു. മറക്കാൻ കഴിയില്ല ഈ കവിതയും മഹാനായ ചങ്ങമ്പുഴ യെയും. ഈ പേര് കേൾക്കുമ്പോൾ,ഓർക്കുമ്പോൾ, ആ ഓർമ്മയിൽ ഈ കവിതകളും, മനസ്സിൽ പാടിപ്പോകും.
@girijasujanan931
@girijasujanan931 2 года назад
ഇനി ഇങ്ങനെ ഒരു കവിജനിക്കുമോ ഭുമി മലയാളത്തിൽ
@kslaly4341
@kslaly4341 Год назад
Ille illa genikkilla ente kutty
@keralakerala6347
@keralakerala6347 5 лет назад
does this poem have a vrutham? if so, what vrutham is it?
@shaliyop1559
@shaliyop1559 3 года назад
Malayala kavithe enna vruthum
@esk6309
@esk6309 Год назад
😇
@gopins7756
@gopins7756 2 года назад
What is there to comment, who am I to comment on this lovely legend 🙏👏👏👏
@prabasankar6207
@prabasankar6207 Год назад
Gambheeram
@narayanannamboodiri2326
@narayanannamboodiri2326 Год назад
Mesmerising varikalum aalaapanavum. Ithu post cheythittu innaanallo kelkaan saadhichathu enna vishamam.
@ഉണ്ണിയേട്ടൻ-ഠ3ബ
എന്തൊക്കെയോ .നാം മറന്നു പോയി അല്ലെങ്കിൽ . മന: പൂർവ്വം എന്തൊക്കെയോ മറന്നു കളഞ്ഞു. അത് തന്നെയാണ് നമ്മുടെ നാടിന്റെ ശാപവും ....
@kamalakk
@kamalakk Год назад
Kavitha kollam
@priyar4125
@priyar4125 Год назад
Pannal alla super🎉🎉 🎉😢❤❤
@valsalanair617
@valsalanair617 Год назад
Malayali enthukondu hatha bhagyaranne allengil ethra pettenne edheham nammale vitte pokillarunnu 😢😢😢😢😢🎉🎉🎉🎉
@remakrishnamurthy1412
@remakrishnamurthy1412 Год назад
Ethra nalla varnana vivarikan vakkukalilla
@SajilKumar-y6i
@SajilKumar-y6i Год назад
Ethilum. Nannayi. Ee. Kavitha. Challan. Kazhiyilla. Suhretha 11:29
@pandittroublejr
@pandittroublejr Год назад
✨🔥 (Thangallude channel il kandappol, njan karuthi thangal padiya version aayirikkum annu)
@JulyMohandas
@JulyMohandas Год назад
നൊസ്റ്റാൾജിയ
@krishithottam6210
@krishithottam6210 Год назад
Avasathakalkkethire dheera dheeram
@pramodkumar-yy1sv
@pramodkumar-yy1sv 3 года назад
ചങ്ങമ്പുഴ എന്ന് എഴുതൂ
@JimmyGeorge1
@JimmyGeorge1 3 года назад
@pramod Kumar, തെറ്റ് ചൂണ്ടി കാണിച്ചു തന്നതിൽ സന്തോഷം പരമാവാധി തിരുത്തൻ ശ്രമിക്കാം..
@pramodkumar-yy1sv
@pramodkumar-yy1sv 3 года назад
@@JimmyGeorge1 l am glad to know that you take my comment positive
@kunhiramanak1790
@kunhiramanak1790 Год назад
'അപ്സര രമണികൾ 'എന്നല്ലേ?
Далее
Kanakachilanka Kilughi (Kavyanarthaki)
11:05
Просмотров 2 тыс.
Flipping Robot vs Heavier And Heavier Objects
00:34
Просмотров 36 млн
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
oceanic dance
11:19
Просмотров 12 тыс.
Flipping Robot vs Heavier And Heavier Objects
00:34
Просмотров 36 млн