യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം ഒരറിവ് പകർന്ന് തന്നു തെറ്റോ ശരിയോ ആവാം .... ഇത്തരം പരിപാടികൾ നടത്തി ദിവസം ആയിരങ്ങൾ സംബാദിക്കുന്നവരുണ്ടാവാം .. അവർക്ക് ഇത് കണ്ട് കുരു പൊട്ടാം ബാക്കിയുള്ളവർക്ക് ഒരു തേങ്ങയെടുത്ത് പരീക്ഷിച്ചാൽ തീരാവുന്ന പ്രശ്നമല്ലെ ഒള്ളു...
അറിവ് പകർന്നു നൽകിയ ഇദ്ദേഹത്തിന് നന്ദി. ഇദ്ദേഹം പറയുന്നത് 100% സത്യമാണ്. ഇത്പോലെ തേങ്ങ കൈയിൽ വച്ചു കൊണ്ട് കിണറിന്റെ സമീപത്തു കൂടി നടന്നു നോക്കൂ. നിങ്ങൾക്കും അനുഭവപ്പെടും.
തേങ്ങ കുത്തനെ വരുമ്പോ ചേട്ടന്റെ കയ്യും മുകളിലോട്ട് പിടിക്കുന്നത്തേതിനെ.. ഇങ്ങനെ ആണെങ്കിൽ തേങ്ങ കയറ്റിയ വണ്ടി പുഴക്ക കുറുകെയുള്ള പാലത്തിലൂട കൊണ്ട് പോകാൻ പറ്റില്ലല്ലോ എടുത്ത് ചാടി ക്കളയില്ലേ...
എടാ വല്ലാത്തൊരു സംശയം തന്നെ ഇത്തരം സംശയം ഇനി ചോദിക്കല്ലേ ചിരിച്ചിട്ട് ഞങ്ങൾ ഇപ്പോൾ മരിക്കും എന്തിനാണ് നിങ്ങളെല്ലാം ഇങ്ങനെ ക്രൂശിക്കുന്നത് നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ മിണ്ടാതിരിക്കൽ അല്ലേ നല്ലത് ഇല്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ
മാലയും കമ്മലും വളയുമെല്ലാമിട്ട് ഒരു ചേച്ചി ബോട്ടിൽ കയറി.... എന്റെ പൊന്നോ.. ഒന്നും പറയണ്ട..... എല്ലാം കൂടെ ആടാൻ തുടങ്ങിയിട്ട്.. 🤭ഒരു വിധത്തിലാണ് അ ചേച്ചി ഇറങ്ങിപ്പ്പോയത് 😜😵💫
ഞാനിത് try ചെയ്തു : നാളികേരം എഴുന്നേൽ ക്കുന്നില്ല പക്ഷെ ചില സ്ഥലത്തെത്തുമ്പോൾ കയ്യിനൊരു vibration feel ചെയ്യുന്നുണ്ട് അതിനർത്ഥം അവിടെ വെള്ളം കാണും എന്നായിരിക്കും😊
എന്റെ വീട്ടിൽ കിണറിന് സ്ഥാനവും നോക്കിയത് ഒരു നൂലിൽ ഒരു മോതിരം കെട്ടിയിട്ട് പിടിച്ചിട്ടാണ് വെള്ളമുള്ള സ്ഥാനത്ത് എത്തുമ്പോൾ അത് നന്നായി കറങ്ങുന്നു അങ്ങനെയാണ് എന്റെ വീട്ടിലും വെള്ളം കണ്ടെത്തിയത് ആ സ്ഥാനത്ത് തന്നെയാണ് കിണർ ഇപ്പോഴും ഉള്ളത്
നല്ല ഒന്നാന്തരം തട്ടിപ്പ് പഠിപ്പിച്ചു തന്നതിന് നന്ദി. 02:20 to 02:45 വരെ കൃത്യമായി ഒന്നുകൂടെ കണ്ടു നോക്കുക. അതിൽ നമ്മുടെ ഗുരുവിൻറെ കൈമുട്ടിൻറെ ആംഗിൾ നോക്കിയാൽ എന്താണ് സംഭവിക്കുന്നത് എന്ന് കറക്ട് മനസ്സിലാകും. തേങ്ങ ഉള്ള ഭാഗം ഉയർത്തുമ്പോൾ തേങ്ങ പിറകിലേക്ക് ഉയർന്നുനിൽക്കുന്നു. തേങ്ങയിൽ വെള്ളം ഉള്ളതുകൊണ്ട് ചെറിയ ഒരു അനക്കം കൊണ്ടും മറ്റും അതിനെ നിഷ്പ്രയാസം വേണ്ടവിധം ചലിപ്പിക്കാൻ പറ്റും. ഇനി കൈമുട്ടിന്റെ ആംഗിൾ മാറ്റാതെ തന്നെ ശരീരം മുഴുവനായി ഒന്ന് മുന്നോട്ടേക്കോ പിന്നോട്ടേക്കോ അനങ്ങിയാൽ തേങ്ങയുടെ (ഉള്ളിൽ വെള്ളം ഉള്ളത് കൊണ്ട്) പൊസിഷൻ മാറും
ഇത് എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും എന്ന് എനിക്ക് അറിഞ്ഞ് കൂടാ. കൈമുട്ട് ചലിപ്പിച്ച് തേങ്ങ ഉയർത്തേണ്ട കാര്യവും ഇല്ല. രണ്ടാമത് ഞാൻ ഒരു professional കിണർ നോട്ട കാരനും അല്ല. കിണറിന് സ്ഥാനം നിർണ്ണയിക്കുന്നവർ ചെയ്യുന്ന രീതികൾ ഒന്ന് ചെയ്ത് നോക്കി അത്ര തന്നെ. നാളികേരം തനിയെ ഉയർന്ന് വരുന്നത് കണ്ട് കൗതുകം തോന്നി , അതെ Spot ൽ തന്നെ മെറ്റൽ chain വച്ചപ്പോഴും നല്ലത് പോലെ കറങ്ങുന്നു. ഓകെ സുഹ്യത്തേ വീഡിയോ കണ്ടതിന് ഒത്തിരി നന്ദി
@@papayummonum6343 ചെയിൻ ൻറെ കാര്യവും പറയേണ്ടതില്ല അതും ശുദ്ധ തട്ടിപ്പ് തന്നെ. ചെയിൻ വേണമെന്നില്ല. ഒരു നൂലിൽ എന്തെങ്കിലും വെയിറ്റ് കെട്ടി ഇതുപോലെ ചെറുതായി മുകളിൽനിന്ന് ഒന്ന് കറക്കി കൊടുത്താൽ സുഖമായി ഇതുപോലെ കറങ്ങുന്ന താണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ ആർക്കും പരീക്ഷിച്ചു നോക്കാം.
നിങ്ങൾ ഇപ്പോൾ കാണിച്ച പോലെ ആദ്യം ചെയ്യുക തേങ്ങ പൊന്തിയ സ്ഥലത്തു മാർക്കിടുക. അതിന് ശേഷം ഒരാളുടെ സഹായത്തോടെ നിങ്ങൾ കണ്ണ് കെട്ടി നടക്കുക.നിങ്ങൾക്ക് ഒന്നും കാണരുത് .അപ്പോൾ ആ മാർക്കിട്ട സ്ഥലത്തു എത്തുമ്പോൾ തേങ്ങ പൊന്തിയാൽ ok.ഈ രീതിയിൽ ആണെങ്കിൽ കുറച്ച് കൂടി വിശ്വാസ യോഗ്യമായിരിക്കും. ഇങ്ങനെ ചെയ്തു ഒരു വീഡിയോ ഇടുമോ plz
ഇത് തന്നെയാണ് ഈ വീഡിയോവിന്റെയും ഉദ്ദേശം. ഇത് ആർക്കും ചെയ്യാവുന്നതാണ്. 100 ശതമാനം വെള്ളവുമായി ഈ സങ്കേതിക വിദ്ദ്യയ്ക് പിൻബലം ഉണ്ട് എന്ന് പറയാൻ ഞാൻ ആളല്ല. ഇങ്ങിനെ നോക്കുന്ന ആളുകൾ വലിയ സംഖ്യകൾ ആണ് ജനങ്ങളിൽ നിന്നും ഈടാക്കുന്നത്. എന്തായാലും എതോ ഒരു കാന്തിക ശക്തി ഇതിന് പിന്നിൽ ഉണ്ട് എന്ന് പറയാതെ വയ്യ.
എന്തായാലും ഞാൻ ഇതിൽ അൽപം വിശ്വസിക്കുന്നു ശാസ്ത്രീയ വശം അറിയില്ലെങ്കിലും ഇങ്ങനെ താൻ കണ്ടെത്തുന്ന ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു അയാൾ തേങ്ങ കൊണ്ട് സ്ഥാനം കണ്ടെത്തി കൊടുത്തിട്ടുണ്ട് കിണറും കുഴൽ കിണറും കൂട്ടിയിട്ട് വെള്ളം കിട്ടിയിട്ടുണ്ട് അത് അനുഭവം ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് ശാസ്ത്രീയ വശം കൂടി പഠിച്ചാൽ ഇത് നല്ല ഒരു അറിവ് തന്നെയാണ്
ഇത് കറക്റ്റ് ആണ് . എല്ലാപേർക്കും ഇത് പോലെ സ്ഥാനം കാണാൻ പറ്റില്ല. ഭൂമിയുമായിട്ട് എന്തോ ഒരു കണക്ഷൻ ഉള്ളവർക്ക് മാത്രമേ ഇത് ചെയ്യാൻ പറ്റത്തൊള്ളൂ. എന്റെ husband ഇങ്ങനെ സ്ഥാനം കാണുന്ന ഒരാളാണ്. Perfect ആണ്.
I always thought that such method are fake as most people allege in social media. Appreciate your simplicity, transparency and willingness to share . 👌👍🙏
വെറും തട്ടിപ്പ്, മൂന്നെണ്ണം 850അടി ആഴത്തിൽ കഴിച്ചിട്ടും വെള്ളം കിട്ടിയില്ല. നാലാമതൊരണ്ണം സ്വന്തമായി ഒരു കമ്പി കുത്തികൊടുത്തു അവിടെ അധികം വെള്ളമില്ലെങ്കിലും അത്യാവശ്യം വെള്ളം കിട്ടി. ഇദ്ദേഹം കൈ മൊത്തത്തിൽ പോകുന്നുണ്ട്. കൈപ്പത്തി അനങ്ങുന്നില്ല. മനുഷ്യശരീരത്തിൽ മാഗ്നെറ്റിക് പവർ ഉണ്ടെങ്കിൽ MRI ചെയ്യുമ്പോൾ അകത്തു പെട്ടു പോകില്ലേ.
താങ്കളുടെ വിദ്യ കൊള്ളാം ആദ്യം നാളികേരം ഉള്ളം കൈയിൽ വെക്കുമ്പോൾ കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെ ഭൂമിക്കു പറലാൽ ആയിരുന്നു വെള്ളം ഉണ്ട് എന്നു പറയുന്ന സ്ഥലത്ത് എത്തുമ്പോൾ 45'ഡിഗ്രി കൈമുട്ട് വളഞ്ഞു ഉള്ളം കൈ തോളിന്റെ ഒപ്പം പൊങ്ങിവരുന്നത് എന്താണ് ഓരോ കറക്കുമായി ഇറങ്ങിക്കോളും
ചിലർ ഇങ്ങനെ Foolooooolooool എന്നെല്ലാം പറയും. സ്വന്തം വീട്ടിൽ കുഴൽ കിണർ കുഴിക്കുമ്പോൾ സ്ഥാനം നിർണ്ണയിക്കാൻ ഇങ്ങനെ ഉള്ളവരെ വിളിക്കും. എന്തൊരു വിരോധാഭാസം അല്ലെ
Fake Sa pr fake ' ശാസ്ത്രീയ വശം ഇല്ലാത്തോണ്ടാണ് പറയാത്തത്❌ തേങ്ങ വെക്കുമ്പോൾ കൈ സമാന്തരമാണ് നടുവിരൽ പതിയെ പൊങ്ങ്ങുന്നതും കൈ മൊത്തത്തിൽ ചരിയുന്നതും ശരിക്കും ഈ വീഡിയോയിൽ തന്നെ കാണാം നിരന്തര പരിശ്രമം ഉണ്ടങ്കിൽ തേങ്ങയല്ല മാങ്ങയും വെള്ളം കാണിക്കും
എന്ത് കണ്ടാലും Fake , Fake എന്നും Triks നോക്ക് എന്നും എല്ലാത്തിന്റെയും ശാസത്രീയതയും നോക്കിയാൽ ഇനി നിങ്ങൾ ഉണ്ടോ എന്ന് വിശ്വസിക്കണങ്കിൽ Triks പറയേണ്ടിവരും ......
തേങ്ങാ വാങ്ങിക്കാൻ ചെന്നപ്പോൾ എന്താ വില? 60 രൂപ കിലോ. എന്തായാലും വെള്ളത്തിനുവേണ്ടിയല്ലേ എന്ന് വിചാരിച്ചു വാങ്ങിച്ചു. ഇന്ന് കാലത്തു കയ്യിൽ വച്ച് നടക്കാൻ നോക്കിയപ്പോൾ കാണാനില്ല. നോക്കിയപ്പോൾ ഭാര്യ അത് വച്ച് പുട്ടു ഉണ്ടാക്കി. പിന്നെ ഞാൻ അടക്ക വാങ്ങി. അതുകൊണ്ട് ചെയ്തപ്പോൾ ശെരിയായി!!!
ഒരാളെ വീട്ടിൽ കൊണ്ട് വന്നിരുന്നു ,അയാൾ തേങ്ങ കൊണ്ട് സ്ഥാനം നിർണയിച്ച് തന്നു 1000 Rs ഉം കൊടുത്തു.കിണർ കുഴിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി .അപ്പോഴാണ് ഈ വാർത്തവന്നത്, " ഇതെ മനുഷ്യൻ സ്ഥാനം നോക്കിയ തൊട്ടടുത്തുള്ള മറ്റൊരു നാട്ടിൽ 650 ഫീറ്റ് കുഴിച്ചിട്ടും ഒരു തുള്ളി വെള്ളവും കണ്ടില്ല " അതോടെ ഞാൻ കിണർ കുഴിക്കുന്നില്ലന്ന് തീരുമാനിച്ചു.
കുറച്ച് കുഴികുത്തി അതിൽ ബക്കറ്റിൽ വെള്ളം നിറച്ച് ചില ബക്കറ്റിൽ വെള്ളം ഉണ്ടാവരുത് ഇയാളെ കാണീക്കരുത്മൂടി വെക്കുക എന്നിട്ട് ഇയാളെ കാണിക്കാതെ അവിടെ ഇതുപോലെ കാണിക്കാൽ പറയുക ഒന്നു ചെയ്യട്ടെ
@@GeorgeGeorge-fd2cv ഞാൻ താങ്കളെ പോലെ ഇതിലൊന്നും വിശ്വസിച്ചിട്ടില്ലായിരുന്ന വെക്തി ആയിരുന്നു. ഇങ്ങനെ നോക്കുന്ന എന്റെ ഒരു friend ഇന്നും ഉണ്ട്. Vengara. മലപ്പുറത്ത്. അഞ്ഞുറിലധികം കുഴൽ കിണറുകൾ, ഒട്ടനവധി open wellinum അദ്ദേഹം സ്ഥാനം നിർണായിച്ചു കൊടുത്തിട്ടുണ്ട്. എന്റെ വീട്ടിലും, എന്റെ അനിയന്മാരുടെ വീട്ടിലും സ്ഥാനം നിർണായിച്ചു കിണർ കുഴിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം ആജോലി പാർട്ട് ടൈം ആയി നോക്കുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം മലപ്പുറം ജില്ലയിലെ ഒട്ടനവധി സ്ഥലത്തും, കോഴിക്കോട് ജില്ലയിൽ പല സ്ഥലത്തും പോയിട്ടുണ്ട്. കൗതുകത്തിനും, നാടുകാണാനും. ഇത് ഉടായിപ് അല്ല, ഇതൊരു സയൻസ് തന്നെ ആണ്. ഇദ്ദേഹം ഒരു പുളിങ്കോമ്പ് കൊണ്ടും, പിന്നെ കൃത്യമായി പോയിന്റ് കാണാൻ സ്വർണചെയിനും ഉപയോഗിക്കുന്നു. വിശ്വാസം ഇല്ലാഞ്ചിട്ടു ആ പോയിന്റിൽ ഞാൻ സ്വർണചയിൻ പിടിച്ചു അഞ്ചു ശതമാനം കറങ്ങി, അദ്ദേഹം എന്റെ ശരീരത്തിൽ തൊട്ടപ്പോൾ ചെയിൻ സ്പീഡിൽ കറങ്ങി. അന്നാണ് താങ്കളെ പോലെയുള്ള ഞാൻ വിശ്വസിച്ചത്. പിന്നെ മരിച്ച സുഹൃത്ത് ഒരു ഹാർട്ട് patient ആയിരുന്നു. അദ്ദേഹം ഈ ജോലി അധികം തുടരാൻ കഴിഞ്ചില്ല. മരണ കാരണം ഈ ജോലി തന്നെ ആയിരുന്നു.. ഞാൻ ഇത്രത്തോളം എഴുതിയത് താങ്കളെ വിശ്വസിപ്പിക്കാനോ, അല്ലെങ്കിൽ എന്റെ സുഹൃത്തിനെ പ്രമോട് ചെയാനോ അല്ല, അദ്ദേഹം ഇന്നും ദിവസം അയ്യായിരത്തോളം രൂപ അത് കൊണ്ട് ഉണ്ടാക്കുന്നു. എല്ലാം സത്യങ്ങളും മിഥ്യ ആക്കി തട്ടരുത്.
വടക്ക് നോക്കിക്ക് വടക്ക് നോക്കി നിൽക്കാം എങ്കിൽ, നാളികേരം ഒരു മേഗനറ്റിക്ക് ആയി മാറും. കാരണം ഇങ്ങനെ സംഭവിക്കുമ്പോൾ എന്റെ കൈകളിൽ ഒരു ചെറിയ ഒരു ഷോക്ക് പോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട് , താങ്ക്സ് സുഹ്യത്തെ