Тёмный

തിരുപ്പാലൈക്കുടിയിൽ ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി കടൽപായൽ കൃഷി പദ്ധതി വൻ വിജയം. 

Amritaworld മലയാളം
Подписаться 729
Просмотров 84
50% 1

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ തിരുപ്പാലൈക്കുടിയിൽ 24 സ്ത്രീകൾക്ക് കടൽപായൽ കൃഷിയിൽ പരിശീലനം നൽകി. 1290 കിലോ കടൽപായലാണ് ആദ്യ ഘട്ടത്തിൽ വിജയകരമായി വിളവെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ 120 സ്ത്രീകൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു വലിയ പദ്ധതിയാണിത്. ഇതിലൂടെ സുസ്ഥിരമായ വരുമാന മാർഗ്ഗം എന്നതിനൊപ്പം പരിസ്ഥിതിക്ക് ഗുണകരമാകുമെന്നതും കടൽപ്പായൽ കൃഷിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. അമൃത വിശ്വ വിദ്യാപീഠത്തിലെ സെന്റർ ഫോർ വിമൻസ് എംപവർമെന്റ് & ജെൻഡർ ഇക്വാലിറ്റിയുടെയും ട്രാൻസ്വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയിൽ കഴിഞ്ഞ വർഷം രാമേശ്വരത്തെ ഓലൈക്കുട ഗ്രാമത്തിൽ 40 സ്ത്രീകൾക്ക് പരിശീലനം നൽകിയിരുന്നു. സ്ത്രീകൾക്ക് കടൽപായൽ കൃഷിക്കും സംസ്‌കരണത്തിനുമുള്ള വൈദഗ്ധ്യം നൽകുന്നതോടൊപ്പം അവർക്ക് ഇതുമായി ബന്ധപ്പെട്ട ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 222 тыс.